കർത്താവു നമ്മുടെ വാതിലായി ഉണ്ട്

May-2026

യേശുക്രിസ്തു നമ്മുടെ വാതിലായി ഉണ്ടെങ്കിൽ ഒരു ശത്രുവിനും ആ വാതിൽ കടന്ന് വരുവാൻ കഴിയില്ല. ഒരു ബാധയ്ക്കും അകത്തു കടക്കാൻ സാധിക്കില്ല, ഒരു പോരാട്ടത്തിനും ഉള്ളിൽ കയറാൻ പറ്റില്ല, ഒരു ശാപത്തിനും / ഒരു തിന്മയ്ക്കും / ഒരു രോഗത്തിനും / ഒരു നിരാശയ്ക്കും അകത്തു പ്രവേശിക്കാൻ അനുവദിക്കില്ല.


    യോഹ. 10:7 “…ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.”
     കർത്താവിന് തൻ്റെ മക്കളോട് എത്രമാത്രം പ്രിയമുണ്ട് എന്ന് ബോധ്യപ്പെടുത്തുവാൻ, ഒരു ഇടയനും തൻ്റെ ആടുകളുമായുള്ള ബന്ധത്തെ സാദൃശ്യപ്പെടുത്തിക്കൊണ്ടാണ് യോഹന്നാൻ്റെ സുവിശേഷം 10 അധ്യായത്തിൻ്റെ ഒന്നു മുതൽ ആറുവരെയുള്ള വാക്യങ്ങൾ കർത്താവ് അരുളിച്ചെയ്തിരിക്കുന്നത്. എന്നാൽ അവിടുന്ന് പറഞ്ഞത് അവർക്ക് ഗ്രഹിക്കാൻ കഴിയാകയാൽ, കൂടുതൽ തെളിമയോടെ അവർക്ക് വ്യക്തമാകുന്ന രീതിയിൽ കർത്താവ് പറഞ്ഞ വാക്കുകളാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു).
     കർത്താവാണ് അവിടുത്തെ ആടുകളുടെ വാതിൽ. ഈ വാക്കുകൾ ദൈവമക്കളാകുന്ന നമുക്ക് നൽകുന്ന ആശ്വാസവും പ്രത്യാശയും എത്ര അധികമാണ് എന്ന് വാക്കുകളാൽ വിവരിക്കാവുന്നതല്ല. കാരണം കർത്താവാകുന്ന വാതിൽ കടന്നിട്ടുവേണം ഏതൊരാൾക്കും ദൈവമക്കളുടെ ജീവിതത്തിൽ പ്രവേശിക്കുവാൻ കഴികയുള്ളൂ. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും തക്കം നോക്കിയിരിക്കുന്ന കള്ളന്മാരുടെ ഈ ലോകത്ത്, യേശുകർത്താവ് നമ്മുടെ വാതിലായി ഉള്ളതാണ് നമ്മുടെ ബലം. സ്തോത്രം !
    ഉൽപ്പ. 4:7 വാക്യത്തിൽ വായിക്കുന്നതുപോലെ വാതിക്കൽ കിടക്കുന്ന സാത്താന്യ ശക്തികളുണ്ട്. അവ അകത്തുപ്രവേശിക്കുവാൻ അവസരംനോക്കി കിടപ്പാണ്. കർത്താവ് വാതിലായി ഇല്ലാത്ത ജീവിതങ്ങൾക്ക് അവയെ തടഞ്ഞു നിർത്താൻ കഴിയില്ല. അവ പ്രവേശിക്കുന്ന ജീവിതങ്ങളും കുടുംബങ്ങളും മുടിഞ്ഞുപോകുന്നതായി കാണുന്നു.
*രണ്ടുവാതിലുകളാണ് വേദപുസ്തകൽ കാണുന്നത്.*
*ഒന്ന്;* യേശുക്രിസ്തുവാകുന്ന ജീവൻ്റെ വാതിൽ (യോഹ. 10:7)
*രണ്ട്;* ശത്രുവാകുന്ന മരണവാതിൽ (സങ്കീ. 9:13 “…മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ,..”)
     ഏതു വാതിൽ തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യനു നൽകിയിട്ടുണ്ട്. യേശുക്രിസ്തു നമ്മുടെ വാതിലായി ഉണ്ടെങ്കിൽ ഒരു ശത്രുവിനും ആ വാതിൽ കടന്ന് വരുവാൻ കഴിയില്ല. ഒരു ബാധയ്ക്കും അകത്തു കടക്കാൻ സാധിക്കില്ല, ഒരു പോരാട്ടത്തിനും ഉള്ളിൽ കയറാൻ പറ്റില്ല, ഒരു ശാപത്തിനും / ഒരു തിന്മയ്ക്കും / ഒരു രോഗത്തിനും / ഒരു നിരാശയ്ക്കും അകത്തു പ്രവേശിക്കാൻ അനുവദിക്കില്ല.
യേശുവേ, കർത്താവേ, എനിക്ക് വാതിലായി അങ്ങ് ഉണ്ടാകേണമേ, എൻ്റെ കുടുംബത്തെയും തലമുറയെയും സുരക്ഷിതമായി കാക്കേണമേ എന്ന് കർത്താവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. നല്ല ഇടയനായ യേശുനാഥൻ്റെ ആടുകളായി നമ്മെ സമർപ്പിക്കാം.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
(വചനമാരി, ഭോപ്പാൽ)
*കുറിപ്പ്*:
ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ്, Mob: 7898211849, 9589741414, 7000477047 Ph: 0755 4297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
नए महीने का संदेश

प्रियजनों, यह इस नए महीने के लिए पवित्र आत्मा का प्रतिज्ञा-भरा संदेश है। इसे विश्वास के साथ ग्रहण कीजिए। हमें थामे रखने वाले कीलों के घावों वाले प्रभु के हाथ हमारे साथ हैं। वे हाथ हमें स्थिर रखने में पूर्णतः विश्वासयोग्य हैं। अपमान और उपहास के बीच, विरोधियों और शत्रुओं के सामने, बीमारी और जीवन की हर प्रतिकूल परिस्थिति से हमें हाथ पकड़कर बाहर निकालने और विजय के साथ आगे बढ़ाने के लिए प्रभु के हाथ सदैव विश्वासयोग्य हैं।      पिछले महीने जब मेरे शरीर में Blood Cancer (ल्यूकेमिया) जैसी गंभीर बीमारी का पता चला, तब भी प्रभु यीशु के प्रेममय हाथों ने मुझे गिरने नहीं दिया। उन्होंने मुझे संभाला, सांत्वना दी, सामर्थ दी और आज भी मुझे चंगाई तथा अनुग्रह के साथ आगे बढ़ा रहे हैं। प्रभु के वे हाथ सचमुच विश्वासयोग्य हैं। आमीन।