പുതുമാസ സന്ദേശം

April-2026

സർവ്വശക്തനായ ദൈവത്തിൻ്റെ കൽപ്പനകളും പ്രമാണങ്ങളും അടങ്ങിയ, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ ജീവ ചരിത്രവും, ജീവ മൊഴികളും അടങ്ങിയ, പരിശുദ്ധാത്മാവിൻ്റെ അഭിഷേകവും പ്രവർത്തികളും വരങ്ങളും തങ്കലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്ന, ഈ പുസ്തകത്തോട്, ദൈവശ്വാസീയമായ ഈ തിരുവചനങ്ങളോട് നമുക്ക് എത്ര പ്രിയമുണ്ട് ? എന്നു ചോദിച്ചാൽ നമ്മുടെ ഉത്തരം എന്തായിരിക്കും ?*


    സങ്കീർ. 119:165 *"നിൻ്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല"*
     വിശുദ്ധ വേദപുസ്തകം, തിരുവചനം, വിശുദ്ധ തിരുവെഴുത്ത്, യഹോവയുടെ പുസ്തകം, സത്യവചനം, ക്രിസ്തുവിൻ്റെ സുവിശേഷം.. തുടങ്ങിയ നിരവധി പേരുകൾ നൽകപ്പെട്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥമാണ് നമ്മുടെ കയ്യിലുള്ള സത്യവേദപുസ്തകം. കൊലൊ. 3:16 ൽ അപ്പൊ. പൗലൊസ് ഈ പുസ്തകത്തിന് ‘ക്രിസ്തുവിൻ്റെ വചനം’ എന്നാണ് പേർവിളിച്ചിരിക്കുന്നത്. *സർവ്വശക്തനായ ദൈവത്തിൻ്റെ കൽപ്പനകളും പ്രമാണങ്ങളും അടങ്ങിയ, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ ജീവ ചരിത്രവും, ജീവ മൊഴികളും അടങ്ങിയ, പരിശുദ്ധാത്മാവിൻ്റെ അഭിഷേകവും പ്രവർത്തികളും വരങ്ങളും തങ്കലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്ന, ഈ പുസ്തകത്തോട്, ദൈവശ്വാസീയമായ ഈ തിരുവചനങ്ങളോട് നമുക്ക് എത്ര പ്രിയമുണ്ട് ? എന്നു ചോദിച്ചാൽ നമ്മുടെ ഉത്തരം എന്തായിരിക്കും ?*
119 സങ്കീർത്തന രചയിതാവായ ഭക്തന്, തിരുവചനം എത്രപ്രിയമായിരുന്നു എന്ന് ഇപ്രകാരമാണ് സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്
നിൻ്റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിൻ്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം
വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിൻ്റെ വചനത്തിൽ ആനന്ദിക്കുന്നു
തിരുവചനം എൻ്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എൻ്റെ വായിക്കു തേനിലും നല്ലതു
നിൻ്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എൻ്റെ ധ്യാനമാകുന്നു
നിൻ്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.
ഞാൻ നിൻ്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.
ഞാൻ നിൻ്റെ ചട്ടങ്ങളിൽ രസിക്കും; നിൻ്റെ വചനത്തെ മറക്കയുമില്ല.
ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിൻ്റെ ചട്ടങ്ങൾ എൻ്റെ കീർത്തനം ആകുന്നു
എൻ്റെ മനസ്സു നിൻ്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു..
     
      സ്വർഗ്ഗത്തിലെ ദൈവം നമുക്കു നൽകിയിരിക്കുന്ന അമൂല്യസമ്പത്താണ് നമ്മുടെ ബൈബിൾ. വേദപുസ്തകത്തെ പ്രാണനെക്കാൾ സ്നേഹിക്കയും, വേദപുസ്തകം സംരക്ഷിക്കാൻവേണ്ടി പ്രാണത്യാഗം ചെയ്തവരും നിരവധിയാണ്. അവരെല്ലാം ദൈവസഭയുടെ തൂണുകളായി മാറുകയും, തങ്ങളുടെ ജീവകിരീടത്തിനായി കാത്തിരിക്കുകയും ചെയ്യുമ്പോൾ; ഈ ബൈബിളിനെ വെറുക്കുകയും, കീറിക്കളയുകയും, തീവെച്ചു നശിപ്പിക്കയും ചെയ്തവരെല്ലാം സമാധാനം നഷ്ടപ്പെട്ട്, ദൈവത്താൽ വെറുക്കപ്പെട്ടവരായി, തങ്ങളുടെ ശിക്ഷാവിധിക്കായി പാതാളത്തിൽ കാത്തുകിടക്കുന്നുണ്ട് എന്ന് നമ്മൾ മറന്നുപോകരുത്.
    അതുകൊണ്ട് ദൈവം നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്ന ഈ വചനത്തെ നമുക്കു പ്രാണനെപ്പോലെ സ്നേഹിക്കാം, മാനിക്കാം, ആദരിക്കാം, ബഹുമാനിക്കാം. ചിലർ ചെയ്യുന്നതുപോലെ ബൈബിളിൽ ചുംബനം നൽകി മാത്രമല്ല നമ്മുടെ സ്നേഹം പ്രകടിപ്പിക്കേണ്ടത്; ബൈബിൾ ധ്യാനിച്ചും, ബൈബിൾ വചനങ്ങൾ അനുസരിച്ചും, ബൈബിൾ സന്ദേശം മറ്റുള്ളവരുമായി പങ്കുവെച്ചും.. നമുക്കു വേദപുസ്തകത്തെ സ്നേഹിക്കാം.   അങ്ങനെ ചെയ്യുമ്പോൾ, സങ്കീർ. 119:165 വചനപ്രകാരം രണ്ടു കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുക
*1) നമുക്കു മഹാസമാധാനം ഉണ്ടാകും*
    നമ്മുടെ സമാധാനത്തെ കെടുത്തുന്ന, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന, നമ്മുടെ കണ്ണുകൾ നിറയ്ക്കുന്ന, നമ്മുടെ ഹൃദയത്തിൽ ഭാരമായി കൊണ്ടു നടക്കുന്ന വിഷയങ്ങൾക്ക് എല്ലാം സ്വർഗ്ഗത്തിൽ നിന്ന് പരിഹാരം ഉണ്ടാകുകയും, നമുക്കു മഹാസമാധാനം ലഭിക്കുകയും ചെയ്യും.
*2) നമ്മൾ വീഴുവാൻ ഇടയാകില്ല*
    Stumbling എന്ന ഇംഗ്ലീഷ് പദമാണ് ഇവിടെ എഴുതിയിരിക്കുന്നത്, ഇതിൻ്റെ മലയാള അർത്ഥം; വീഴുക, ഇടറുക, പതറുക, വഴുതുക, ഭ്രമിക്കുക, ആടുക, വിഷമിക്കുക.. എന്നൊക്കെയാണ്. അതായത്, തിരുവചനത്തോട് പ്രിയമുള്ളവരുടെ ജീവിതങ്ങളിൽ ഈ വക ഒന്നും സംഭവിക്കാൻ നമ്മുടെ കർത്താവ് അനുവദിക്കില്ല. സ്തോത്രം !
പ്രിയരേ, ഒരു പുതിയ മാസത്തിലേക്ക് പ്രവേശിക്കുന്ന നമുക്ക് ദൈവാത്മാവിന് നൽകുവാനുള്ള ആലോചനമായണ് ഇത്; അന്തസ്സോടും അഭിമാനത്തോടും കൂടെ ബൈബിൾ നമ്മുടെ നെഞ്ചോടു ചേർത്തുപിടിക്കാം. പ്രാണനെക്കാളും അധികം ദൈവവചനത്തെ സ്നേഹിക്കാം, ഈ സത്യവചനം (സാക്ഷാൽ വചനം) ഒരിക്കലും നമ്മെ കൈവിടില്ല.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
(വചനമാരി, ഭോപ്പാൽ)
*കുറിപ്പ്*:
ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ്, Mob: 7898211849, 9589741414, 7000477047 Ph: 0755 4297672
*വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350

*Googlepay Number*
9424400654
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ