മറഞ്ഞിരുന്നാൽ വെളിപ്പെടും

March-2026

(ആ സ്ത്രീയുടെ പേർ വേദപുസ്തകത്തിൽ രേഖപ്പെടുത്താതിരുന്നതിനു കാരണം, ‘സ്വർഗ്ഗത്തിൻ്റെ മകൾ’ എന്നതിൽ കവിഞ്ഞ യോഗ്യതയുള്ള മറ്റൊരുപേർ ഇല്ലാത്തതുകൊണ്ടായിരുന്നു). അന്നുവരെ അവളെ അശുദ്ധ എന്നും, മാറാരോഗി എന്നും, ലക്ഷണംകെട്ടവൾ എന്നും, ഒന്നിനും കൊള്ളാത്തവൾ എന്നും, ശപിക്കപ്പെട്ടവൾ.. എന്നുമൊക്കെ വിളിച്ചവർ, യേശുകർത്താവ് അവളെ ‘മകളെ’ എന്നു വിളിക്കുന്നതു കേട്ടപ്പോൾ കണ്ണുമിഴിച്ചു


1 രാജാ. 17:3 നീ .. ചെന്നു .. കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക (മറഞ്ഞിരിക്ക)
1 രാജാ. 18:1 ..നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക (വെളിപ്പെടുത്തുക);..
      യഹോവയായ ദൈവം ഏലീയാവിനോട് അരുളിച്ചെയ്യുന്ന രണ്ടു കാര്യങ്ങളാണ് ഈ തിരുവചനങ്ങളിൽ നമ്മൾ വായിക്കുന്നത്. ഒരു സമയത്ത് ഒളിച്ചിരിക്കുവാനും മറ്റൊരു സമയത്ത് വെളിപ്പെടുവാനും ആവശ്യപ്പെട്ടപ്പോൾ ഏലീയാവ് ദൈവത്തെ അനുസരിച്ച് അപ്രകാരം ചെയ്തു. മറഞ്ഞിരിക്കേണ്ടതായ ഒരു സമയവും വെളിപ്പെടേണ്ടതായ ഒരു സമയവും എല്ലാവരുടെയും ജീവിതത്തിൽ ദൈവം നിശ്ചയിച്ചിട്ടുണ്ട്. അതായത്, മറഞ്ഞിരിക്കുന്ന ഒരു അനുഭവം (അവസ്ഥ) ജീവിതത്തിൽ ഉണ്ടെങ്കിൽ വെളിപ്പെടുന്ന ഒരു അനുഭവവും (ദിവസവും) ദൈവത്തിൻ്റെ പദ്ധതിയിൽ ഉണ്ട്. കുറവിൻ്റെ അനുഭവത്തിന് പകരം നിറവിൻ്റെ നാളുകളുണ്ട്, കള്ളുനീരിൻ്റെ നാളുകൾക്കു പകരം ആഹ്ലാദത്തിൻ്റെ നാളുകളുണ്ട്, തോൽവിയുടെ നാളുകൾക്ക് പകരം ജയത്തിൻ്റെയും ഉല്ലാസത്തിൻ്റെയും നാളുകളുണ്ട്, തള്ളപ്പെട്ട നാളുകൾക്കു പകരം ഹർഷാരവത്തോടെയുള്ള സ്വീകാര്യനാളുകളുണ്ട്, അപമാനത്തിൻ്റെ നാളുകൾക്കു പകരം അന്തസ്സിൻ്റെയും അഭിമാനത്തിൻ്റെയും നാളുകളുണ്ട്... *അതു ദൈവനീതിയാണ്*. ‘ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നവർ തേജസ്സിൽ വെളിപ്പെടും’ എന്നാണ് അപ്പൊ. പൌലൊസ്, എഴുതിയിരിക്കുന്നത് (കൊലൊ. 3:3,4). സ്തോത്രം !
     *മറഞ്ഞിരിക്കുക എന്നുപറഞ്ഞാൽ എന്താണ് എന്ന് ചില തിരുവചനവാക്യങ്ങളിൽ വായിക്കാം;*


*1)* ലൂക്കൊ. 8:47 “താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവൻ്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൗഖ്യെമായതും സകലജനവും കേൾക്കെ അറിയിച്ചു”.
പന്ത്രണ്ടു വർഷമായി ഈ സ്ത്രീയുടെ ജീവിതം മറഞ്ഞിരിക്കുന്ന അവസ്ഥയായിരുന്നു. രക്തസ്രാവം എന്ന രോഗബന്ധനം അവളെ അശുദ്ധയും മറ്റുള്ളവരുടെ മുമ്പിൽ അറപ്പും വെറുപ്പുമുള്ളവളുമാക്കി. അപമാനവും ലജ്ജയും അവളെ മറ്റുള്ളവരിൽനിന്ന് അകറ്റി. ആരും അറിയാതെ, ആരും കാണാതെ അവൾ സ്വയം മറഞ്ഞുജീവിച്ചു. എല്ലാ കണ്ണുകളിൽനിന്നും അവൾ ഒളിച്ചു ജീവിച്ചു.
എന്നാൽ യേശുകർത്താവിൻ്റെ സന്നിധിയിൽ വന്ന് വിശ്വാസത്തോടെ കർത്താവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ട സമയംമുതൽ അവളുടെ സ്ഥിതി മാറി. ആരും കാണാതെ എല്ലാവരുടെയും കണ്ണുകൾക്ക് മറഞ്ഞുവന്ന് കർത്താവിൻ്റെ പുറകിൽ നിന്നാണ് അവൾ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ടത്. എന്നിട്ട് പിന്നെയും അവൾ മറഞ്ഞിരിക്കുവാൻ ശ്രമിച്ചപ്പോൾ, കർത്താവ് അതിന് സമ്മതിച്ചില്ല. കാരണം അവളെ വെളിപ്പെടുത്തുവാൻ സ്വർഗ്ഗം തീരുമാനിച്ച ദിവസമായിരുന്നു അത്.
കർത്താവ് അവളെ ‘മകളെ’ എന്നു വിളിച്ചു (ആ സ്ത്രീയുടെ പേർ വേദപുസ്തകത്തിൽ രേഖപ്പെടുത്താതിരുന്നതിനു കാരണം, ‘സ്വർഗ്ഗത്തിൻ്റെ മകൾ’ എന്നതിൽ കവിഞ്ഞ യോഗ്യതയുള്ള മറ്റൊരുപേർ ഇല്ലാത്തതുകൊണ്ടായിരുന്നു). അന്നുവരെ അവളെ അശുദ്ധ എന്നും, മാറാരോഗി എന്നും, ലക്ഷണംകെട്ടവൾ എന്നും, ഒന്നിനും കൊള്ളാത്തവൾ എന്നും, ശപിക്കപ്പെട്ടവൾ.. എന്നുമൊക്കെ വിളിച്ചവർ, യേശുകർത്താവ് അവളെ ‘മകളെ’ എന്നു വിളിക്കുന്നതു കേട്ടപ്പോൾ കണ്ണുമിഴിച്ചു. ഈ ലോകം അവൾക്ക് ചാർത്തിക്കൊടുത്ത പേരുകളുടെയെല്ലാം ആയുസ്സ് അവൾ കർത്താവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ട സമയംവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടവൾ 'സ്വർഗ്ഗത്തിൻ്റെ പുത്രി' യായി മാറി. മറഞ്ഞിരുന്ന നാളുകൾക്കു പകരം മഹത്വത്തിൻ്റെ നാളുകൾ നൽകി സ്വർഗ്ഗം അനുഗ്രഹിച്ചു.

*2)* യെശ. 30:20 “കർത്താവു നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിൻ്റെ വെള്ളവും മാത്രം തന്നാലും ഇനി നിൻ്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല;..” (യെശ. 65:16,17 “മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എൻ്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു .. ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”)
ജീവിതത്തിൽ കഷ്ടത്തിൻ്റെ അപ്പവും ഞെരുക്കത്തിൻ്റെ വെള്ളവും മാത്രമുള്ള നാളുകളെയാണ് മറഞ്ഞിരിക്കുന്ന അനുഭവം എന്നു പറയുന്നത്. അത് ഒരുപക്ഷേ മറ്റാർക്കും കാണുവാനോ അറിയുവാനോ സാധിച്ചെന്നു വരികയില്ല, നമ്മുടെ ജീവിതത്തിലെ കണ്ണുനീരിൻ്റെ നാളുകളെ അറിയുവാനോ കാണുവാനോ ആരുമുണ്ടാകുകയില്ല, അതിന് ആർക്കും താൽപ്പര്യവുമില്ല. ഒരു കൈത്താങ്ങൽ തരാനോ, ഒരു സ്വാന്തനവാക്കുപറഞ്ഞ് ആശ്വസിപ്പിക്കാനോ, ഒന്നു തിരിഞ്ഞുനോക്കുവാൻ പോലും ആരുമില്ലാതിരിക്കുന്ന ജീവിതാവസ്ഥയാണ് മറഞ്ഞിരിക്കുക എന്നുപറയുന്നത്. എന്നാൽ മറഞ്ഞിരിക്കുന്ന ആ നാളുകൾക്ക് അധികം ആയുസ്സുണ്ടാകില്ല. മഹത്വത്തിൻ്റെ പുതിയ നാളുകൾ തന്ന് നമ്മെ മാനിക്കുന്ന നീതിമാനായ കർത്താവുണ്ട്. ഹല്ലേലൂയ്യ !

*3)* ഒരിക്കൽ ദാവീദ് തൻ്റെ ദൈവത്തോട് ഇപ്രകാരമാണ് തൻ്റെ സങ്കടം പറഞ്ഞത് “..എൻ്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല” (സങ്കീ. 38:9)
ഞെരുക്കം എന്നു പറഞ്ഞാൽ ഒന്നിനും തികയാത്ത, മുണ്ടുമുറുക്കി ഉടുത്ത് കഴിയേണ്ടി വരുന്ന സ്ഥിതിയാണ്. ഞരക്കം എന്നു പറഞ്ഞാൽ അതിവേദനയാൽ കരഞ്ഞുതളർന്ന് അവസാനം ഒരു തുടിപ്പ് മാത്രം ശേഷിക്കുന്ന സ്ഥിതിയാണ്. ഞെരുക്കവും ഞരക്കവും ഒരുപോലെ ജീവിതത്തിൽ ഉണ്ടാകുന്ന നാളുകളെയാണ് മറഞ്ഞിരിക്കുന്ന അവസ്ഥ എന്നുപറയുന്നത്. അതുപോലുള്ള നാളുകൾ ജീവിതത്തിൽ വന്നപ്പോൾ ഭക്തനായ ദാവീദ് ദൈവത്തോട് തൻ്റെ സങ്കടം പറഞ്ഞു. ഞരക്കത്തിൻ്റെ നാളുകൾക്കു പകരം നന്മയുടെ നാളുകൾ നൽകി ദൈവം അവനെ അനുഗ്രഹിച്ചു.
ഈ സന്ദേശം വായിക്കുന്ന പ്രിയരേ, അവിചാരിതമായി നിങ്ങൾക്ക് ഈ സന്ദേശം ലഭിച്ചതല്ല, ഇത് കർത്താവിൻ്റെ പദ്ധതിയുടെ ഭാഗമാണ്. മറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞു ഇനി മഹത്വത്തിൻ്റെ നാളുകളും ദൈവപ്രവർത്തിയുടെയും അനുഭവങ്ങളാണ് ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതു കർത്താവിൻ്റെ നീതിയാണ്, വിശ്വസിക്കുന്നവർക്ക് *ആമേൻ* പറയാം.
പ്രാർത്ഥനയോടെ,
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)


കുറിപ്പ്: നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 9589741414, 7000477047, Ph: 0755 4297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.