അതു ഇങ്ങു കൊണ്ടു വരുവിൻ
യേശു എടുക്കണമെങ്കിൽ ഒരു പ്രധാന നിബന്ധന ഉണ്ട്. അതുകൂടെ തിരുവചനത്തിൽനിന്ന് ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മർക്കൊ. 9:36, ലൂക്കൊ. 9:47 “ഒരു ശിശുവിനെ *‘എടുത്തു’* അവരുടെ നടുവിൽ നിറുത്തി..”. മത്തായി 18:4 “..ഈ ശിശുവിനെപ്പോലെ *തന്നെത്താൻ താഴ്ത്തുന്നവൻ* ..”.
*താഴ്മയാണ് യേശു നമ്മെ എടുക്കുവാനുള്ള യോഗ്യത*. തലക്കനവും ഞാനെന്ന ഭാവവും, പൊങ്ങച്ചവും വീമ്പുപറച്ചിലും, തന്നിഷ്ടവും, താന്തോന്നിത്തരവും, ഗർവ്വും അഹങ്കാരവും, … ഒക്കെ അവസാനിപ്പിച്ച് ഒരു ശിശുവിൻ്റെ നിർമ്മലതയോടെ യേശുവിൻ്റെ അടുക്കൽ വന്നാൽ, നിശ്ചയമായും അവിടുന്ന് നമ്മെ ഏറ്റെടുക്കും, ➤