We can't find the page you're looking for
You can either return to the previous page, visit our home page or contact our support team.
Home Page
ശരീരത്തിൻ്റെ രൂപവും ഭംഗിയും സൗന്ദര്യവുമൊക്കെ ഇത്രയുമേ ഉള്ളൂ, ജീവിതയാത്രയിൽ അതു ഇല്ലാതാകും. എന്നാൽ ദൈവത്തിൻ്റെ കൃപ ലഭിച്ചവർ നന്മ പ്രാപിക്കും. റാഹേൽ വഴിയിൽവെച്ച് മരിച്ചുപോകയും അവളുടെ ശരീരം വഴിയരുകിൽ അടക്കുകയും ചെയ്തപ്പോൾ, ലേയ കനാൻ ദേശത്ത് എത്തി മരിക്കയും അവളുടെ ശരീരം അബ്രാഹാമിൻ്റെയും സാറായുടെയും കല്ലറയിൽ അടക്കുകയും ചെയ്തു. പിന്നീട് ആ കല്ലറയിൽതന്നെ യാക്കോബിനെയും അടക്കി. ഒരിക്കൽ യാക്കോബ് അനിഷ്ട എന്ന് എണ്ണിയ ആ ലേയയുടെ കല്ലറയിൽതന്നെ അവനെയും അടക്കുക എന്നുള്ളത് ദൈവനീതിയായിരുന്നു. ➤
പഴയ നിയമത്തിലെ ഏറ്റവും ശ്രേഷ്ഠമായ പദവിയും ശുശ്രൂഷയും നൽകിയത് ലേയയുടെ പുത്രനായ ലേവിക്കായിരുന്നു എന്നു കാണാം. യഹോവയുടെ ആലയത്തിലെ ശുശ്രൂഷ ചെയ്യുവാൻ ഒരു ഗോത്രത്തെ ദൈവം തിരഞ്ഞെടുത്തപ്പോൾ അതു ലേവി ആയിരിക്കണമെന്ന് ദൈവം തീരുമാനിച്ചതിൻ്റെ ഒരു കാരണം, അതു ദൈവം ലേയയോടു കാണിച്ച നീതി ആയിരുന്നു. സ്തോത്രം ! ➤
തങ്ങളാണ് വലിയവർ എന്നും ശ്രേഷ്ഠർ എന്നും യോഗ്യർ എന്നും കരുതി അതു സ്ഥാപിക്കാൻവേണ്ടി ലോകത്തിൽ വലിയ പരാക്രമങ്ങൾ നടത്തിയവർ എല്ലാം ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ വെറും ശേഷിപ്പുകളായി അവശേഷിക്കുമ്പോൾ, ബേത്തേ്ളഹെമിലെ പുൽത്തൊട്ടിയിൽപിറന്ന് സ്നേഹംകൊണ്ടും ത്യാഗംകൊണ്ടും ലോകത്തെ കീഴടക്കിയവൻ, തള്ളപ്പെട്ടവരേയും, ഉപേക്ഷിക്കപ്പെട്ടവരേയും, പാപികളേയും കുഷ്ഠരോഗികളെയുംവരെ ഒരുപോലെ അരികെ ചേർത്തു നിർത്തിയവൻ… *യേശു അന്നും ഇന്നും എന്നും വലിയൻ തന്നെ* . സ്തോത്രം, ഹല്ലേലൂയ്യാ ! ➤
ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു. ➤
പാപത്തിൻ്റെ ചെളിക്കുഴിയിൽ വീഴാതെ, ലോകമോഹങ്ങൾക്ക് അടിമപ്പെട്ടുപോകാതെ, തൻ്റെ യൗവ്വനപ്രായത്തിൽ തന്നെ ദൈവഭയഭക്തിയിൽ ജീവിക്കുവാൻ തീരുമാനമെടുത്ത യോശീയാവിൻ്റെ ഈ സ്വഭാവം ഇന്നത്തെ തലമുറയും ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ, ദൈവവചനം വായിച്ചപ്പോൾ തൻ്റെ ജീവിതം ദൈവത്തിൽ നിന്ന് എത്ര അകന്നുപോയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ് ദൈവസന്നിധിയിൽ കരയുവാൻ യോശീയാവ് മനസ്സുകാണിച്ചതുപോലെ ഇന്നത്തെ തലമുറയും ദൈവപ്രമാണങ്ങളിലേക്ക് ഒന്നു മടങ്ങി വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ➤
മന്ത്രവാദി പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം.
കോവിഡിന് ശേഷമുള്ള വടക്കെ ഇന്‍ഡ്യന്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍
കോവിഡ് 19 ലോക്ഡൗണ്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച് വടക്കെ ഇന്‍ഡ്യന്‍ മിഷണറിമാര്‍