യേശു എടുക്കണമെങ്കിൽ ഒരു പ്രധാന നിബന്ധന ഉണ്ട്. അതുകൂടെ തിരുവചനത്തിൽനിന്ന് ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മർക്കൊ. 9:36, ലൂക്കൊ. 9:47 “ഒരു ശിശുവിനെ *‘എടുത്തു’* അവരുടെ നടുവിൽ നിറുത്തി..”. മത്തായി 18:4 “..ഈ ശിശുവിനെപ്പോലെ *തന്നെത്താൻ താഴ്ത്തുന്നവൻ* ..”. *താഴ്മയാണ് യേശു നമ്മെ എടുക്കുവാനുള്ള യോഗ്യത*. തലക്കനവും ഞാനെന്ന ഭാവവും, പൊങ്ങച്ചവും വീമ്പുപറച്ചിലും, തന്നിഷ്ടവും, താന്തോന്നിത്തരവും, ഗർവ്വും അഹങ്കാരവും, … ഒക്കെ അവസാനിപ്പിച്ച് ഒരു ശിശുവിൻ്റെ നിർമ്മലതയോടെ യേശുവിൻ്റെ അടുക്കൽ വന്നാൽ, നിശ്ചയമായും അവിടുന്ന് നമ്മെ ഏറ്റെടുക്കും,
വായിക്കുക ➤കോതമ്പ് യിസ്രായേൽ ജനമായിരുന്നു എങ്കിൽ, യവം ജാതികളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ദൈവകൃപയാലും മഹാദയയാലും വിളിക്കപ്പെട്ട നാം ഓരോരുത്തരുമാണ്. ആ ബാലൻ കൊടുത്ത യവത്തിൻ്റെ അപ്പം കരങ്ങളിൽ എടുത്ത് അനുഗ്രഹിച്ചതുപോലെ, ലോകത്തിൽ ബലഹീനരും പാപികളും, തള്ളപ്പെട്ടവരുമായിരുന്ന നമ്മെ ഓരോരുത്തരെയും കരുണയുള്ള നാഥൻ കരങ്ങളിൽ എടുത്ത് മാനിച്ചിരിക്കയാണ്. സ്തോത്രം ! ഹല്ലേലൂയ്യാ..
വായിക്കുക ➤വിശ്വസിക്കുന്നവരുടെ ചില ബലഹീന കരങ്ങളോട്ചേർത്ത് യേശു കർത്താവ് കരംവെക്കുവാൻ പോകുകയാണ്. ഈ ലോകത്തിൻ്റെ കണ്ണുകൾക്ക് അതു കാണുവാൻ കഴിയില്ല. എന്നാൽ അത്ഭുതമായി, അടയാളമായി അതു വെളിപ്പെടും. ഒന്നിനും കൊള്ളാത്തവൻ, വീടിനു ഗുണമില്ലാത്തവൻ, കാശിനു ഗതിയില്ലാത്തവൻ.. എന്നൊക്കെ കരുതി സഹോദരന്മാർ തള്ളിക്കളഞ്ഞ യോസേഫ് എന്ന പാഴ്വൃക്ഷത്തെ ഫലപ്രദമായോരു വൃക്ഷമാക്കിയവൻ്റെ കരം ഇന്നു നമുക്കുവേണ്ടിയും പ്രവർത്തിക്കാൻ ശക്തമാണ്.
വായിക്കുക ➤ഓബദ്യാവിനെക്കുറിച്ച് വചനത്തിൽ എഴുതിയിരിക്കുന്നത് അവൻ യഹോവയിങ്കൽ മഹാഭക്തനായിരുന്നു എന്നാണ്. ഓബദ്യാവ് ഒരിക്കൽ ദൈവത്തിൻ്റെ നൂറുപ്രവാചകന്മാരെ ഈസേബെലിൻ്റെ കയ്യിൽനിന്ന് രക്ഷിക്കുക ഉണ്ടായി. അവരെ ഗുഹകളിൽ താമസിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് സംരക്ഷിച്ചു. ദൈവത്തിൻ്റെ പ്രവാചകനായ ഏലീയാവ്, ആഹാബിൻ്റെ അടുക്കൽ ചെല്ലുവാൻ തീരുമാനിച്ചപ്പോൾ ഓബദ്യാവിനെയാണ് ഒരു മധ്യസ്ഥനായി തിരഞ്ഞെടുത്തത് എന്നു കാണുവാൻ കഴിയും
വായിക്കുക ➤ദൈവത്തെയും ദൈവമക്കളെയും നിന്ദിക്കുന്നവരോട് സ്വർഗ്ഗത്തിൽനിന്ന് ദൈവം ഇടപെടും, അവരെ പരിഹസിക്കുന്നവരോട് ദൈവം കണക്കുചോദിക്കും. അവരെ വീഴ്ത്താൻ കുഴികുഴിക്കുന്നവർ അതിൽ വീഴും. അത് ജീവിതത്തിൽ ബോധ്യപ്പെട്ട ദാവീദ് രാജാവ് ഇപ്രകാരം പാടി; “..അവർ എൻ്റെ കാലടികൾക്കു ഒരു വലവിരിച്ചു, ..; അവർ എൻ്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നെ വീണു… ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും” (സങ്കീർ. 57:6,7).
വായിക്കുക ➤ഞാനും ആ ബിരിയാണി ചലഞ്ചിൻ്റെ ഭാഗമാകുന്നതുകണ്ട അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു. പാസ്റ്റർ എന്തിനാണ് ബിരിയാണി ചലഞ്ചിൻ്റെ ഭാഗമായത്, രോഗിയായ ആ ചെറുപ്പക്കാരനുവേണ്ടി പ്രാർത്ഥിച്ചാൽമാത്രം പോരായിരുന്നോ ? അദ്ദേഹത്തോടുള്ള എൻ്റെ മറുപടി ഒരു ചിരിയിൽ മാത്രം ഞാൻ കടിച്ചൊതുക്കി. വിശുദ്ധിയുടെ മുഖംമൂടി അണിഞ്ഞ് വീണുകിടക്കുന്നവരെകാണുമ്പോൾ മുഖംതിരിക്കുന്നതല്ല വിശ്വാസി ജീവിതം, അവരുടെ അടുക്കൽചെന്ന് അവരെ ചേർത്തു നിറുത്തുന്നതിലാണ് ദൈവം പ്രസാദിക്കുന്നത്.
വായിക്കുക ➤നമ്മുടെ കർത്താവ് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്, “…ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു” ഈ ലോകം തരുന്നത് എന്തുതന്നെയായാലും കാര്യമാക്കണ്ട, അതുകണ്ട് വിഷമിക്കയും വേണ്ട, അതു ഓർത്ത് ഹൃദയം കലങ്ങയുമരുത്. കർത്താവ് തരുന്നത് അതിമഹത്തരവും ശ്രേഷ്ഠവുമായതുമായിരിക്കും. വിലമതിക്കാനാകാത്ത ഒരു സമ്മാനം സ്വർഗ്ഗം നമുക്കു തന്നിട്ടുണ്ട്, സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന വചനം. വിശുദ്ധ തിരുവെഴുത്തുകൾ. അവ വായിക്കാം ധ്യാനിക്കാം. ജീവവചനം നമ്മുടെ മുറിവുകളെ പൊറുപ്പിക്കും. സ്തോത്രം !
വായിക്കുക ➤ഭൂമിയിൽ നിറഞ്ഞ വെള്ളം ഒരു കൂട്ടർക്ക് മരണകാരണമായപ്പോൾ, മറ്റൊരു കൂട്ടർക്ക് അത് രക്ഷാകാരണമായിത്തീർന്നു. അതായത്, *നോഹയുടെ പെട്ടകത്തെ ഉയർത്തിയ വെള്ളം ആ പെട്ടകത്തിന് പുറത്തുള്ളവരെ മുക്കിക്കൊന്നു* ഇത് ഒരു മർമ്മമാണ്. ദൈവത്തെ അനുസരിക്കാത്ത ഏതു മനുഷ്യർക്കും നാശകാരണമാകുന്ന വിഷയം, കർത്താവിനെ സ്നേഹിക്കുന്ന ദൈവപൈതലിന് നന്മയ്ക്ക് കാരണമായിത്തീരും
വായിക്കുക ➤നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ പിതാവായ ദൈവം പ്രിയപുത്രൻ എന്നു വിളിച്ചതുപോലെ, ദൈവത്തിന് ഏറ്റവും പ്രിയൻ എന്ന വിശേഷണം നൽകി ദാനീയേലിനെയും വിളിച്ചിരിക്കുന്നു. മർക്കൊസ് 1:11, 9:7, 12:6,10 ഈ മൂന്നു വചനങ്ങളിലും പിതാവായ ദൈവം യേശുകർത്താവിനെ പ്രിയപുത്രൻ എന്നു മൂന്നു പ്രാവശ്യം വെളിപ്പെടുത്തിയതുപോലെ, ദാനീയേൽ 9:23, 10:11, 10:19 എന്നീ വാക്യങ്ങളിലും പരിശുദ്ധാത്മാവ് ദാനീയേലിനെയും മൂന്നു തവണ ഏറ്റവും പ്രിയൻ എന്നാണ് വിളിച്ചിരിക്കുന്നത്.
വായിക്കുക ➤ചില ദുഷ്ടമനുഷ്യരുടെ വാക്കു കേട്ട് രാജാവ് ഒരു തീരുമാനമെടുത്തപ്പോൾ, ആ തീരുമാനം തൻ്റെ മരണത്തിനുപോലും കാരണമാകാം എന്നറിഞ്ഞിട്ടും, തൻ്റെ അധികാരമോ പദവിയോ സ്വാധീനശക്തിയോ ഉപയോഗിച്ച് ആ തീരുമാനത്തെ തടയുവാനോ, ചോദ്യം ചെയ്യുവാനോ അട്ടിമറിക്കുവാനോ ദാനിയേൽ തുനിഞ്ഞില്ല. മറിച്ച്, സർവ്വ കൃപാലുവായ കർത്താവിൻ്റെ സന്നിധിയിൽ മുട്ടുമടക്കുവാനാണ് ദാനിയേൽ എന്ന ദൈവപൈതൽ തീരുമാനിച്ചത്.
വായിക്കുക ➤ഉറ്റവരും പ്രിയരുമായിരുന്നവർ അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്തു. ഏറ്റവും വിശ്വസിച്ചിരുന്നവർ അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. സ്വന്ത രക്തബന്ധങ്ങൾവരെ അവരെ കൊന്നുകളയുവാൻ ഗൂഢാലോചന നടത്തി. വിശ്വസിച്ചു കൂടെ നിർത്തിയവർ അവരുടെനേരെ കുതികാൽ ഉയർത്തി, കൂടെ അപ്പം തിന്നവരും, പ്രാണസ്നേഹിതരുംവരെ വൈരികളായി മാറി…. എന്നാൽ അവർക്ക് ദോഷം (വരുവാൻ) വരുത്തുവാൻ ദൈവം ആരെയും അനുവദിച്ചില്ല.
വായിക്കുക ➤നിൻ്റെ ദൈവത്തിന് നിന്നെ രക്ഷിക്കാൻ കഴിയില്ല, നിൻ്റെ ദൈവത്തിന് ഒരു ശക്തിയുമില്ല, നിൻ്റെ ദൈവത്തേക്കാൾ മഹാനാണ് എൻ്റെ ദേവൻ.. ഇതുപോലെയുള്ള വെല്ലുവിളികൾ നടത്തി, ചില പൊളി വസ്തുതകളും പൊള്ള ചരിത്രങ്ങളും നിരത്തി ദൈവമക്കളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന അശ്ശൂർ രാജാവിനെപ്പോലെയുള്ള ചിലർ ഇന്നും നമുക്കു ചുറ്റുമുണ്ട്. ഈ രോഗം ആർക്കെങ്കിലും മാറിയ ചരിത്രമുണ്ടോ ? ഈ പ്രശ്നത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ട ചരിത്രമുണ്ടോ ? ഈ പരീക്ഷയിൽ നിന്നെപ്പോലുള്ള ആരെങ്കിലും ജയിച്ച ചരിത്രമുണ്ടോ ? ഈ കടഭാരമത്രയും ഈ സമയംകൊണ്ട് (ഈ വരുമാനംകൊണ്ട്) കൊടുത്തു തീർത്ത ചരിത്രമുണ്ടോ ? ഈ അവസ്ഥയിൽ ഒരു നല്ല വിവാഹം ആർക്കെങ്കിലും നടന്ന ചരിത്രമുണ്ടോ ? ഈ യോഗ്യതയുംവെച്ച് ആർക്കെങ്കിലും ഒരു നല്ല ജോലി (നല്ല ഭാവി) ഉണ്ടായ ചരിത്രമുണ്ടോ ? ………………………. (നിങ്ങൾ പൂരിപ്പിക്കുവാൻ വേണ്ടി ഈ വരി ഞാൻ ഒഴിച്ചിടുകയാണ്) 2024 സെപ്റ്റംബർ മാസത്തിലേക്ക് കർത്താവ് നമുക്കു തരുന്ന വാഗ്ദത്തമായി ഇത് ഏറ്റെടുത്തുകൊൾക; സ്വർഗ്ഗത്തിലെ ദൈവം ചിലരുടെ ജീവിതത്തിൽ ചരിത്രങ്ങൾ മാറ്റി എഴുതുവാൻ പോകയാണ്
വായിക്കുക ➤ദേശനിവാസികൾ യിസ്ഹാക്കിനോട് വഴക്കിടുകയും, അവനെ സമാധാനമായി ജീവിക്കുവാൻ സമ്മതിക്കാതെ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കയും ചെയ്ത സമയത്തായിരുന്നു യഹോവയായ ദൈവം രാത്രിയിൽ അവന്നു പ്രത്യക്ഷനായി അവനോട് ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; .. ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തത് (ഉല്പത്തി 26:24). അടുത്ത ദിവസം ദേശനിവാസികളായ വഴക്കാളികൾ വന്ന് യിസ്ഹാക്കിനോട് സമാധാന ഉടമ്പടി ഉണ്ടാക്കിയതായി കാണാം.
വായിക്കുക ➤ഈ ദീനം അഥവാ ഈ പ്രശ്നം, ഈ പ്രതികൂലം, ഈ വിഷയം, ഈ പോരാട്ടം, ഈ അവഗണന, ഈ അന്യായം, ഈ ഉപദ്രവം, ഈ വേദന, ഈ തോൽവി, ഈ നഷ്ടം, ഈ പോര്, ഈ വീഴ്ച …. നമ്മുടെ ജീവിതത്തിൽ വെളിപ്പെടാൻ പോകുന്ന ദൈവനാമമഹത്വത്തിനായിട്ടാണ്. സ്തോത്രം ! വിശ്വസിക്കുന്നവർ ഈ സന്ദേശം ഏറ്റെടുത്തുകൊണ്ട് *‘ആമേൻ’* എന്നു പറഞ്ഞാട്ടെ.
വായിക്കുക ➤അന്നേ ദിവസം ഏകദേശം അതേ സമയത്ത് യേശുവിൻ്റെ അടുക്കൽനിന്ന് ശമര്യ പട്ടണത്തിലേക്ക് പോയ രണ്ടു കൂട്ടരെ ഈ വചനഭാഗത്ത് നമുക്കു കാണുവാൻ കഴിയും. ഒന്ന്; യേശുവിൻ്റെ ശിഷ്യന്മാരും. രണ്ട്; യേശു മിശിഹ ആണ് എന്നു തിരിച്ചറിഞ്ഞ ശമര്യസ്ത്രീയും. യേശുവിൻ്റെ ശിഷ്യന്മാർ ആരും പട്ടണത്തിൽചെന്ന് യേശുവിനെക്കുറിച്ച് സാക്ഷ്യം പറയുകയോ, ആരെയും യേശുവിൻ്റെ അടുക്കൽ കൊണ്ടുവരികയോ ചെയ്തില്ല. എന്നാൽ ആ ശമര്യസ്ത്രീ പട്ടണത്തിൽ നിന്ന് മടങ്ങിവന്നത് വലിയകൂട്ടം ആളുകളെയും കൂട്ടികൊണ്ടായിരുന്നു.
വായിക്കുക ➤തൻ്റെ ജീവിതത്തിനു നേരെയും, വാഗ്ദത്തത്തിനു നേരെയും, ഭാവിക്ക് എതിരെയും, വെല്ലുവിളി ഉയർത്തിയ ശൌലിൻ്റെ കാര്യം ദാവീദ് നീതിയുള്ള ന്യായാധിപനായ കർത്താവിൻ്റെ സന്നിധിയിൽ ഭരമേൽപ്പിച്ചു (വാക്യം. 24:15). അങ്ങനെ സ്വർഗ്ഗത്തിലെ ദൈവം ദാവീദ്നുവേണ്ടി വ്യവഹാരം ഏറ്റെടുത്തപ്പോൾ സംഭവിച്ച കാര്യമാണ് ഈ സന്ദേശത്തിൻ്റെ കുറിവാക്യമായി മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദാവീദിനെ നശിപ്പിക്കാൻ ശ്രമിച്ച ശൌലിനെക്കൊണ്ടുതന്നെ ദാവീദിനെ അനുഗ്രഹിക്കുവാൻ ദൈവം വഴി ഒരുക്കി. സ്തോത്രം !
വായിക്കുക ➤കർത്താവ് നമ്മുടെ ജീവിതത്തിൻ്റെ സ്ഥിതിക്ക് മാറ്റം വരുത്തിയാൽ എന്തു സംഭവിക്കും എന്ന് ഹോശേയ 6:11 വചനത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട് “..ഞാൻ എൻ്റെ ജനത്തിൻ്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു”. കർത്താവ് കൂടെ ഉണ്ടെങ്കിൽ നമ്മുടെ സ്ഥിതി മാറും ഒരു വലിയ കൊയ്ത്തിൻ്റെ അനുഭവം ജീവിതത്തിൽ ഉണ്ടാകും. നേരെമറിച്ച് സാത്താൻ കൂടെ കൂടിയിട്ടുണ്ടെങ്കിൽ ഓരോ ദിവസം ചെല്ലുന്തോറും മനുഷ്യൻ്റെ സ്ഥിതി വല്ലാത്ത കഷ്ടത്തിലായിക്കൊണ്ടിരിക്കും.
വായിക്കുക ➤ദാവീദിനെയും കൂട്ടരെയും കൊന്നുകളയുവാൻ ശൌൽ തൻ്റെ സൈന്യത്തോടൊപ്പം പുറപ്പെട്ടുവന്നു. അവർ രണ്ടുകൂട്ടരും ഒരു പർവ്വതത്തിൻ്റെ ഇരുവശങ്ങളിലുമായി നില ഉറപ്പിച്ചു. ആ പർവ്വതത്തെ വളഞ്ഞ് ദാവീദിനെയും കൂട്ടരെയും നിഷ്പ്രയാസം പിടിക്കുവാൻ ശൌലിൻ്റെ സൈന്യത്തിന് കഴിയുമായിരുന്നു. ഇനി തങ്ങൾക്ക് രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല, എല്ലാം കഴിഞ്ഞു. ശൌലിൻ്റെയും സൈന്യത്തിൻ്റെയും വാളിനിരയാകുവാനാണ് ഞങ്ങൾക്ക് വിധി… മരണത്തിന് നിമിഷങ്ങൾ മാത്രമുള്ളപ്പോൾ അവിടെ ഒരു അത്ഭുതം സംഭവിച്ചു. ആ സംഭവിച്ചത് എന്താണ് എന്ന് വായിക്കാം; 1 ശമുവേൽ 23:26.
വായിക്കുക ➤ഒരിക്കൽ ഒരു യിസ്രായേൽ രാജാവ് ഇപ്രകാരം പറയുക ഉണ്ടായി “… *ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു* ...” (2 രാജാ 6:33) ഇന്നും അനേക വിശ്വാസികൾ പോലും പറഞ്ഞു കേൾക്കുന്ന വാചകങ്ങളാണ് ഇത്. ഞാൻ ഇനി എന്തിന് ജീവിക്കണം ?, ഞാൻ ഇനി എന്തിന് പ്രതീക്ഷയോടിരിക്കണം ? ഞാൻ ഇനി എന്തിന് ബൈബിൾ വായിക്കണം പ്രാർത്ഥിക്കണം ? ഞാൻ ഇനി എന്തിന് ആരാധനക്ക് പോകണം ? ഞാൻ ഇനി എന്തിന് വിശ്വാസിയായിരിക്കണം ?... യിസ്രായേൽ രാജാവിൻ്റെ ചോദ്യത്തിനുള്ള എലീശായുടെ മറുപടി എന്തായിരുന്നു എന്നറിയാമോ ? 2 രാജാ. 7:1 “അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്‍ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.”
വായിക്കുക ➤യോഹന്നയും ശൂശന്നയും ഒക്കെ മഹാധനികരായ സ്ത്രീകളായിരുന്നു എന്നാണ് വചനത്തിൽ കാണുന്നത്, അവർ യേശുവിനെ അനുഗമിച്ചിരുന്നു. എന്നാൽ അവരോടാരോടും നിങ്ങളുടെ സമ്പത്ത് വിറ്റ് ദരിദ്രർക്ക് കൊടുക്കുവാൻ കർത്താവ് ആവശ്യപ്പെട്ടില്ലല്ലോ, പിന്നെ ആ പ്രമാണിയോട് മാത്രം “നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക;” എന്നു കർത്താവ് പറയാനുണ്ടായ കാരണം എന്തായിരുന്നു ?. തൻ്റെ സമ്പത്ത് തനിക്കുമാത്രം (എൻ്റെ സ്വത്ത്, എൻ്റെ കഴിവ്, എൻ്റെ ബലം, എൻ്റെ ഇഷ്ടം..) എന്ന ഇടുങ്ങിയ മനസ്സോടെ ജീവിച്ച ആ പ്രമാണിയെപ്പോലെയല്ലായിരുന്നു ഈ ധനികരായിരുന്ന സഹോദരിമാർ. അവർ തങ്ങളുടെ വസ്തുവകകൊണ്ട് ശുശ്രൂഷ ചെയ്യുന്നവരായിരുന്നു.
വായിക്കുക ➤വേറെയും ആളുകളെ നമ്മൾ ബൈബിളിൽ കാണുന്നുണ്ട് അവർ യേശുവിനെ; കരം കൊടുക്കാത്തവൻ എന്നും, ദൈവദൂഷണം പറയുന്നവൻ എന്നും ഒക്കെ വിളിച്ചു. അവസാനം അവർ യേശുവിനെ വിളിച്ചത് എന്താണ് എന്ന് യോഹ. 18:30 ൽ വായിക്കുന്നുണ്ട്. (കുറ്റക്കാരൻ ( criminal ) അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിൻ്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു) “If this Man were not a *criminal,* we would not have handed Him over to you.” കർത്താവിനെ ഒരു ക്രിമിനൽ എന്നു വിളിച്ച് അവർ അപമാനിച്ചു. ഈ വിളികളൊക്കെയും കേൾക്കുമ്പോഴും, ഈ അപമാനമൊക്കെയും സഹിക്കുമ്പോഴും അവിടുത്തെ മാനസികാവസ്ഥ എന്തായിരുന്നു എന്ന് കർത്താവിൻ്റെ ശിഷ്യനായ ലൂക്കൊസ് തൻ്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലൂക്കൊസ് 11:53 “അവനെ അത്യന്തം വിഷമിപ്പിപ്പാനും…”
വായിക്കുക ➤വേറെയും ആളുകളെ നമ്മൾ ബൈബിളിൽ കാണുന്നുണ്ട് അവർ യേശുവിനെ; കരം കൊടുക്കാത്തവൻ എന്നും, ദൈവദൂഷണം പറയുന്നവൻ എന്നും ഒക്കെ വിളിച്ചു. അവസാനം അവർ യേശുവിനെ വിളിച്ചത് എന്താണ് എന്ന് യോഹ. 18:30 ൽ വായിക്കുന്നുണ്ട്. (കുറ്റക്കാരൻ ( criminal ) അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിൻ്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു) “If this Man were not a *criminal,* we would not have handed Him over to you.” കർത്താവിനെ ഒരു ക്രിമിനൽ എന്നു വിളിച്ച് അവർ അപമാനിച്ചു.
വായിക്കുക ➤1 ശമുവേൽ 25 അധ്യായത്തിൽ നാബാൽ എന്ന ധനികനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ട്. സമ്പത്തിൻ്റെ മത്ത് തലക്കുപിടിച്ച് നീതികേടു കാണിച്ച നാബാലിന് അവസാനം എന്താണ് സംഭവിച്ചത്. 1 ശമുവേൽ 25:37,38 താൻ ചെയ്ത നീതികേടിൻ്റെ കുറ്റബോധം അവനെ ഉണക്കിക്കളഞ്ഞു, അവസാനം മരണത്തിലേക്ക് നയിച്ചു. ആരോടും അനീതി കാട്ടരുത്, അന്യായം ചെയ്യരുത്. ജീവിതത്തിലേക്കും കുടുംബത്തിലേക്കും തലമുറയിലേക്കും ഉണക്ക് ക്ഷണിച്ചുവരുത്തരുത്. ദൈവം സമൃദ്ധി തന്ന് അനുഗ്രഹത്തോടെ നിർത്തിയിരിക്കുന്നത് മറ്റുള്ളവർക്ക് നന്മ ചെയ്യാനാണ്.
വായിക്കുക ➤ദൈവത്തെ അവിശ്വസിക്കുന്നവരും, ദൈവത്തിൻ്റെ നിയമങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നവരും അവരുടെ തലമുറകളും ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ എന്നും വാക്കുമാറാത്തവൻ എന്നും എണ്ണി ദൈവവാഗ്ദത്ത നിവർത്തിക്കായി കാത്തിരിക്കുകയും ചെയ്യുന്നവർ അവരുടെ തലമുറയോടൊപ്പം ഭൂമിയിൽ അനുഗ്രഹിക്കപ്പെട്ടിരിക്കും സ്തോത്രം !
വായിക്കുക ➤അഹങ്കാരം മനുഷ്യൻ്റെ തലയ്ക്കുപിടിച്ചാൽ അവൻ എന്തൊക്കെയാണോ ചെയ്തുകൂട്ടുന്നത്. പണം, സമ്പത്ത്, സ്ഥാനമാനങ്ങൾ ഒക്കെ നേടുന്നതിനുവേണ്ടി നേരായ മാർഗ്ഗങ്ങൾ വിട്ട് വളഞ്ഞ വഴികൾ തേടി, അന്തസ്സും അഭിമാനവും പണയംവെച്ച് വെട്ടിപ്പിടിക്കുന്നവയെല്ലാം അവസാനം അന്യർ വന്ന് കയ്യടക്കുമെന്ന പാഠമാണ് ബാബേൽ പ്രവാസം പഠിപ്പിക്കുന്നത്. അഹമ്മതിയും നിഗളമൊന്നും ദൈവം അധികകാലം വെച്ചുപൊറുപ്പിക്കില്ല. പച്ചപ്പുകൾ ആദ്യം വാടും, ഉണങ്ങും പിന്നെ കരിയും.
വായിക്കുക ➤2 തെസ്സ. 2:15 ൽ എഴുതിയിരിക്കുന്നത് പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്ളണം എന്നാണ്. ദൈവവചന പ്രമാണങ്ങളെ നിസ്സാരമായി കരുതി അലംഭാവം കാണിച്ചാൽ ജീവിതം ഉണങ്ങിപ്പോകും. ഒഴിവുകഴിവുകൾ നിരത്തി വചനം അനുസരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞിരിക്കരുത്. ബോധ്യമുണ്ടായിട്ടും സ്വാർത്ഥ കാര്യങ്ങൾക്കുവേണ്ടി വചന സത്യങ്ങൾക്കു നേരെ കണ്ണടക്കരുത്. നിസ്സാര കാര്യങ്ങൾക്കുവേണ്ടി വചനത്തെ വളച്ചൊടിക്കരുത്, ചിലർ ചെയ്യുന്നതുപോലെ വചനത്തെ തള്ളിപ്പറഞ്ഞ് / തള്ളിക്കളഞ്ഞ് പിന്മാറ്റത്തിൽ പോകരുതേ.
വായിക്കുക ➤ഒരിക്കൽ യേശു കർത്താവ് ആ ശമര്യ സ്ത്രീയോട് പറഞ്ഞ വാക്കുകളാണ് ഇത്. കർത്താവ് കൊടുക്കുന്ന വെള്ളം എന്താണ് എന്ന് തുടർന്നുള്ള വചനങ്ങളിൽ വായിക്കുന്നുണ്ട്. വാക്യം 24 “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” അതായത്, സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോഴാണ് നനവോടെ ഇരിക്കുവാൻ സാധിക്കുന്നത്. ആരാധനയുടെ നനവ് ഇല്ല എങ്കിൽ ജീവിതം ഉണങ്ങിപ്പോകും. ഇന്ന് അനേക ജീവിതങ്ങളിൽ കാണുന്ന ഉണക്കിന് കാരണം ആത്മാവിലും സത്യത്തിലുമുള്ള ആരാധന ഇല്ലാത്തതാണ്. മടങ്ങി വരുവാൻ, കർത്താവ് തരുന്ന വെള്ളം കുടിപ്പാൻ (ആത്മാവിൽ നിറയുവാൻ) നനവോടെ ഇരിപ്പാൻ യേശു കർത്താവ് ക്ഷണിക്കുന്നു.
വായിക്കുക ➤അന്ന് ആദ്യമായാണ് അവൻ ഫോൺ സൈലൻന്റിൽ വെച്ച് കിടന്നുറങ്ങുന്നത്. അന്നുതന്നെ തട്ടിപ്പുകാർ ഞങ്ങളെ വിളിക്കുവാനും ഇടയായി. ഇതെങ്ങനെ സംഭവിച്ചു? ശത്രുവായ സാത്താൻ ദൈവമക്കളുടെ ജീവിതത്തിൽ കെണികളൊരുക്കുവാൻ തട്ടിപ്പുകാരുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കും എന്നാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. സാത്താൻ ഇതുപോലുള്ള അവസരങ്ങൾ നോക്കിയിരിക്കുകയാണ്. അതുകൊണ്ട് ഈ നാളുകളിൽ ദൈവജനം പരിജ്ഞാനത്തോടെയിരിക്കണം. ഇന്നത്തെ സൈബർ സംവിധാനങ്ങൾ നമ്മുടെ ബുദ്ധി മറിക്കുകയും, പലപ്പോഴും നമ്മെ ആശയകുഴപ്പത്തിലാക്കി തെറ്റിക്കുവാൻ ശ്രമിക്കുകയും ചെയ്തെന്നു വരാം.
വായിക്കുക ➤One thing is certain (guaranteed), just as heaven did not allow God's people to go hungry even though manna was not rained on the seventh day, the Lord Jesus has some clear thoughts and plans for us to provide us all through the days of our lives.
വായിക്കുക ➤കണ്ണിലെ കൃഷ്ണമണിപോലെ ഉറങ്ങാതെയും മയങ്ങാതെയും തന്നെ കാക്കുന്ന ഒരു ദൈവം ഉണ്ട് എന്നും ആ ദൈവം തൻ്റെ കാലുകൾ വഴുതുവാൻ സമ്മതിക്കില്ല എന്നും ദാവീദിന് ഉറപ്പുണ്ടായിരുന്നു. കർത്താവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട് ദൈവമക്കളായിത്തീർന്ന നമുക്കും ഈ ഉറപ്പുണ്ടായിരിക്കണം. മത്തായി 10:29,30 വചനപ്രകാരം നമ്മുടെ തലയിലെ ഒരോ മുടിക്കുപോലും എണ്ണമുണ്ട് അവയിൽ ഒന്നുപോലും കൊഴിഞ്ഞുവീഴണമെങ്കിൽ അത് കർത്താവിൻ്റെ അറിവോടും സമ്മതത്തോടുംകൂടെ മാത്രമായിരിക്കും. 1 കൊരി. 10:13 വചനപ്രകാരം കർത്താവ് വിശ്വസ്തനും നമ്മുടെ കഴിവിനുമീതെ പരീക്ഷനേരിടുവാൻ സമ്മതിക്കാത്തവനും നമുക്കുവേണ്ടി പോക്കുവഴികൾ ഉണ്ടാക്കുന്നവനുമാണ്.
വായിക്കുക ➤ലാബാൻ യാക്കോബിനെ HURT ചെയ്യുവാൻ ദൈവം അനുവദിക്കാതിരുന്നതുപോലെ, സിംഹങ്ങൾ ദാനിയേലിനെ HURT ചെയ്യുവാൻ ദൈവം അനുവദിച്ചില്ല എന്നു സാരം. അങ്ങനെയെങ്കിൽ ഈ വിഷയത്തെ ആത്മീയമായി ചിന്തിച്ചാൽ, ജീവിതത്തിൽ നമ്മെ HURT ചെയ്യുന്ന, അഥവാ വേദനിപ്പിക്കുന്ന, മുറിപ്പെടുത്തുന്ന, ദു:ഖിപ്പിക്കുന്ന, വ്രണപ്പെടുത്തുന്ന, ക്ഷതമേൽപ്പിക്കുന്ന, മനോവ്യഥയുണ്ടാക്കുന്ന, പരുക്കേൽപ്പിക്കുന്ന… ചില സിംഹങ്ങൾ അഥവാ സിംഹ സമരായ ചില ആളുകൾ അല്ലെങ്കിൽ ചില വിഷയങ്ങൾ നമുക്കു ചുറ്റുമുണ്ടാകാം. അവയിൽ നിന്ന് സ്വർഗ്ഗത്തിലെ ദൈവം നമ്മെയും വിടുവിക്കും. സ്തോത്രം !
വായിക്കുക ➤ക്രൂശുമരണ സമയത്ത് യേശു കർത്താവ് രണ്ടു കള്ളന്മാരുടെ മധ്യത്തിൽ ആകാശത്തിനും ഭൂമിക്കും ഇടയിൽ ചോര വാർന്നൊലിച്ച് തൂങ്ങിക്കിടക്കുമ്പോൾ. അവനുചുറ്റും ആളും ആരവുങ്ങളുമില്ലായിരുന്നു. രോഗികളാരും സൗഖ്യത്തിനായി അവിടെ വന്നില്ല, വിശന്നവരാരും അപ്പത്തിനായും അവിടെ എത്തിയില്ല. *ക്രൂശിൽനിന്ന് സ്വയം രക്ഷിക്കാൻ കഴിയാതിരിക്കുന്നവൻ അവർക്കുവേണ്ടി ഇനി എന്തു ചെയ്യാൻ? എന്ന് അവർ കരുതി*. *യേശുവിനോട് ഇനി ഒന്നും ചോദിച്ചിട്ട് കാര്യമില്ല എന്ന് അവർ വിചാരിച്ചു*. *യേശുവിൻ്റെ കൂടെനിന്നാൽ തങ്ങളുടെയും ഗതി ഇതാകും എന്ന് അവർ ഭയന്നു*. *യേശുവിൻ്റെ കഥ അവസാനിച്ചു എന്ന് അവർ വിധി എഴുതി
വായിക്കുക ➤നമ്മൾ ധരിക്കുന്ന വസ്ത്രം നമ്മുടെ അടയാളമാണ്. ആകയാൽ ന്യായമായ ഒരു ചോദ്യം ഇന്ന് നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഇന്ന് നമ്മൾ ധരിച്ചിരിക്കുന്ന ജീവിതവസ്ത്രം ഏതാണ് ? നമ്മുടെ ജീവിതാവസ്ഥ എന്താണ് ? അതു ഏതു വസ്ത്രമായാലും (രോഗിയുടെ, കടക്കാരൻ്റെ, തോൽവിയുടെ, ലജ്ജയുടെ, അടിമയുടെ വസ്ത്രമോ?) അതു മാറ്റി സന്തോഷത്തിൻ്റെ വസ്ത്രം ഉടുപ്പിക്കുവാൻ സ്വർഗ്ഗത്തിലെ നല്ല പിതാവ് ഈ ദിവസം നമ്മെയും കാത്തിരിക്കുന്നുണ്ട്. സ്തോത്രം !
വായിക്കുക ➤ഇന്നും യേശുക്രിസ്തുവിൻ്റെ രക്തത്തെ അപമാനിക്കുന്നവരുണ്ട്, നിസ്സാരമായി കാണുന്നവരുണ്ട്. രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കാൽവറിയിലെ ക്രൂശിൽ ചൊരിഞ്ഞ കർത്താവിൻ്റെ രക്തത്തിന് ഇന്ന് എന്നെ രക്ഷിക്കാൻ എങ്ങനെ കഴിയും? എൻ്റെ പാപങ്ങളെ കഴുകി കളയുവാൻ എങ്ങനെ സാധിക്കും ? എന്ന് സംശയിക്കുന്നവരും ചോദിക്കുന്നവരുമുണ്ട്. എന്നാൽ യേശുവിൻ്റെ രക്തത്തെ തള്ളിക്കളയാതെ, വിശ്വാസത്തോടും ആദരവോടുംകൂടെ ഏറ്റെടുക്കുന്നവരും അവരുടെ തലമുറയും അനുഗ്രഹിക്കപ്പെടും;
വായിക്കുക ➤The everlasting covenant of kingship was made by the God of heaven to David and his seed as a salt law. If we evaluate this in the light of the New Testament Luke 1:32 David's throne to Jesus Christ / Reve. 3:21 To the children of God who are victorious with Jesus Christ. In other words, the Covenant of Salt is the agreement to reign with Jesus Christ as His bride for eternity. Hallelujah !
വായിക്കുക ➤അവർ കാര്യങ്ങൾ തുറന്നു പറയാതെ യഥാർത്ഥ വസ്തുത ദൈവത്തിൽനിന്ന് മറെച്ചുവെക്കുകയും, ദൈവംകാണാതെ ഒളിച്ചിരിക്കുകയും ചെയ്യുവാൻ കാരണമായത് ദൈവസ്നേഹം അവരുടെ ഉള്ളിൽനിന്ന് മാറിപ്പോയതുകൊണ്ടാണ്. ഇന്നും അനേക മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കുറവിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ദൈവത്തിൻ്റെ മുമ്പിൽപോലും പലകാര്യങ്ങളിലും ഈ ഒളിച്ചുകളി നടത്തുന്നതിനുപകരം, ദൈവസന്നിധിവിട്ട് എങ്ങും ഓടിപ്പോകുന്നതിനുപകരം കാര്യങ്ങൾ തുറന്നുപറഞ്ഞാൽ / തുറന്നു സമ്മതിച്ചാൽ നമ്മുടെ യഥാർത്ഥ അവസ്ഥയുമായി ദൈവത്തോട് അടുത്തുചെല്ലുമെങ്കിൽ ഏതു വിഷയത്തിനും ഒരു വിടുതലുണ്ടാകും, ഏതു കാര്യത്തിനും ഒരു നീക്കുപോക്കുണ്ടാകും, ഏതു പ്രശ്നത്തിനും ഒരു പരിഹാരമുണ്ടാകും.
വായിക്കുക ➤‘നിങ്ങളുടെ വലങൈ്കപിടിച്ച്, പേടിക്കണ്ട ഞാൻ നിന്നെ സഹായിക്കും’ എന്ന് പരിശുദ്ധാത്മാവ് വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടുണ്ടല്ലോ. യെശ. 41:13. ഈ പരീക്ഷാനാളുകളിൽ കർത്താവ് നിങ്ങളുടെ ചെവിയിൽ പറയുന്ന ഒരു വാഗ്ദത്തമായി ഈ വചനത്തെ ഏറ്റെടുത്തുകൊൾക. കർത്താവേ എന്നെ സഹായിക്കണേ, ഈ പരീക്ഷകളുടെ കടമ്പകടക്കുവാൻ എനിക്ക് കൃപതരേണമേ, എൻ്റെ ബുദ്ധിയിലും കഴിവുകളിലുമല്ല അങ്ങയിൽ മാത്രം ഞാൻ ശരണപ്പെടുന്നു. എന്നു പറയുമ്പോൾ കരുണയുള്ള കർത്താവ് കരംപിടിച്ച് പരീക്ഷ എഴുതിക്കുന്ന ഒരു അനുഭവം മക്കൾക്കുണ്ടാകും. ഏറ്റവും നല്ല റിസൾട്ട് നിങ്ങൾക്ക് ലഭിക്കും.
വായിക്കുക ➤യേശുവിൻ്റെ കൈവീണാൽ ഏതു വമ്പനും കുരുടനായിത്തീരും, അവൻ്റെ ജീവിതം പിന്നെ ഇരുട്ടായിത്തീരും, എന്നാൽ യേശു കൈപിടിച്ചാൽ ഏതു കുരുടനും സൗഖ്യമാകും, ഏതു ചെകിടനും കേൾക്കും, ഏതു മുടന്തനും ചാടി എണിക്കും, ഏതു ബന്ധനവും അഴിയും, എതു രോഗവും സൗഖ്യമാകും, ഏതു പ്രശ്നത്തിനും പരിഹാരം ഉണ്ടാകും… സ്തോത്രം !
വായിക്കുക ➤മിസ്രയീമ്യർ നോക്കിയപ്പോൾ കണ്ടത് ദൈവജനത്തിൻ്റെ കാല്ക്കീഴെ ഉണങ്ങിയ നിലം മാത്രമായിരുന്നു, അവരെ താങ്ങിനടത്തിക്കൊണ്ടിരുന്ന സർവ്വശക്തൻ്റെ ശാശ്വതഭുജങ്ങൾ കാണുവാനുള്ള വിശ്വാസകണ്ണുകൾ അവർക്കില്ലായിരുന്നു. ലോകമനുഷ്യരുടെ കണ്ണുകൾക്ക് കാണുവാൻ കഴിയാത്ത, സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ വീര്യഭുജങ്ങളിൽ അത്ഭുതകരമായി ഓരോ ദിവസവും നമ്മെ നടത്തിക്കൊണ്ടിരിക്കുന്ന ദൈവത്തിനു മഹത്വം കരേറ്റാം.
വായിക്കുക ➤ചില മനുഷ്യർ നമുക്കു ദോഷം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, അല്ലെങ്കിൽ നമ്മുടെ കയ്യിൽനിന്ന് എന്തെങ്കിലും കവർന്നിടുക്കുവാൻ ശ്രമിക്കുമ്പോൾ, ആ കാര്യം നമ്മുടെ നാവുകൊണ്ടുതന്നെ പറയിച്ച്, അവ തട്ടിയെടുക്കാൻ കാണിക്കുന്ന കുരുട്ടുബുദ്ധി കാണാറുണ്ടല്ലോ ! നീ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നത് എന്നു പറഞ്ഞ് പിന്നീട് ആ കുറ്റം നമ്മുടെതലയിൽ തന്നെ കെട്ടിവെക്കാറുമുണ്ട്. ചില വിഷമഘട്ടങ്ങളിൽ സങ്കടത്തിൽനിന്ന് നാം പറയുന്ന ഒരു വാക്കിൽ പിടിച്ച് നമ്മെ ക്രൂശിക്കാൻ ഈ ലോകത്തിൽ അനേകരുണ്ടാകും. എന്നാൽ സ്വർഗ്ഗത്തിലെ ദൈവം അങ്ങനെയല്ല, നമ്മൾ ഹൃദയംനുറുങ്ങി സങ്കടത്തോടെ പറയുന്ന ഓരോ വാക്കുകളും നമുക്കുവേണ്ടിയുള്ള നന്മയുടെ പദ്ധതികളാക്കിമാറ്റുന്ന ദൈവസ്നേഹം എത്ര വലുതാണ്
വായിക്കുക ➤തങ്ങളുടെ ജീവൻ പന്താടി ഫെലിസ്ത്യരുടെ ക്ഷേത്രത്തിൽചെന്ന് ശൌലിൻ്റെയും പുത്രന്മാരുടെയും ശരീരങ്ങൾ എടുത്തുകൊണ്ടുവന്നവർ ആരായിരുന്നു ? വർഷങ്ങൾക്കുമുമ്പ് ശൌൽ സഹായിച്ചവരായിരുന്നു അവർ. അതായത് ഏകദേശം 40 വർഷങ്ങൾക്കുമുമ്പ് (അപ്പൊ.പ്ര. 13:21) ശൌൽ ചെയ്ത ഒരു നന്മ അവൻ്റെ മരണത്തിനുശേഷവും പ്രയോജനപ്പെട്ട കാഴ്ചയാണ് ഇവിടെ നമ്മൾ കാണുന്നത്
വായിക്കുക ➤ഒരിക്കൽ തെറ്റായ ഒരു തീരുമാനമെടുത്തതുകൊണ്ട് അവർ ശപിക്കപ്പെട്ടവരായി മാറി എങ്കിലും, ദൈവം നൽകിയ അവസരം പ്രയോജനപ്പെടുത്തി മടങ്ങി വന്നതുകൊണ്ട് അവർ അനുഗ്രഹിക്കപ്പെട്ടവരായി മാറി. ഒരിക്കൽ ‘ശപിക്കപ്പെട്ടവർ’ എന്നു വിളിച്ച ജനത്തെക്കൊണ്ടുതന്നെ ‘അനുഗ്രഹിക്കപ്പെട്ടവർ’ എന്നു വിളിപ്പിക്കുവാൻ ഇന്നും ദൈവത്തിനു കഴിയും. ഒരിക്കൽ തള്ളിക്കളയുകയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തവരെക്കൊണ്ടുതന്നെ ബഹുമാനവും ആദരവും നൽകി മാനിപ്പിക്കുവാൻ ഇന്നും കർത്താവിനു കഴിയും. ഇന്ന് കർത്താവിൻ്റെ സന്നിധിയിൽ താഴ്മയോടെ വരുമെങ്കിൽ, അവൻ നമ്മെ ഉയർത്തും
വായിക്കുക ➤തീയിക്ക് ബലം കൊടുക്കുവാനും അതിൻ്റെ ബലം കെടുത്തുവാനും യേശുവിനു മാത്രമേ അധികാരമുള്ളൂ. അതുകൊണ്ടാണ് സ്നാപക യോഹന്നാൻ ഇപ്രകാരം വിളിച്ചുപറഞ്ഞത്; (ലൂക്കൊസ് 3:17) “അവന്നു വീശുമുറം കയ്യിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” നമ്മെ ദഹിപ്പിച്ച് ഭസ്മമാക്കുവാൻ ശക്തിയുള്ള, തീയിക്ക് സമമായ നിരവധി വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നുവരുവാൻ സാധ്യതയുണ്ട്. ഒരുപക്ഷേ അതുപോലെയുള്ള ചില സാഹചര്യങ്ങളിൽക്കൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവരായിരിക്കാം നിങ്ങൾ. വിഷമിക്കേണ്ട, ആ തീയുടെ ബലം കെടുത്തുന്നവൻ ഇന്ന് നമ്മുടെ കൂടെ ഉണ്ട്. തീയുടെ മണം പോലും ഏൽക്കാതെ കർത്താവ് നമ്മെ ഈ തീച്ചൂളയിൽ നിന്നും വിടുവിക്കും.
വായിക്കുക ➤ചെങ്കടലിനും മിസ്രയീം സൈന്യത്തിനും മദ്ധ്യത്തിൽ അകപ്പെട്ട യിസ്രായേൽ ജനം എന്തുചെയ്യണമെന്നറിയാതെ ആ രാത്രിയിൽ പകച്ചു നിന്നപ്പോൾ, അവരുടെ ദൈവം സ്വർഗ്ഗത്തിൽ വെറുതെ ഇരിക്കുകയായിരുന്നില്ല. തൻ്റെ മക്കൾക്കുവേണ്ടി അന്നു രാത്രി മുഴുവനും സ്വർഗ്ഗം ഉണർന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് തിരുവചനത്തിൽ വായിക്കുന്നത്
വായിക്കുക ➤വചനമാരിയുടെ സുവിശേഷ ശുശ്രൂഷകളിൽ സഹകാരികളായിരിക്കുന്ന പ്രിയപ്പെട്ടവരോട് എനിക്ക് പറയുവാനുള്ള പുതുവർഷ സന്ദേശം ഇതാണ്; യേശുവിനെ അകലംവിട്ട് പിൻഗമിക്കുന്നവരായിട്ടല്ല, യേശുവിനോട് ചേർന്ന് ആ നിഴലിൻ്റെ മറവിൽ കൂടെ നടക്കുന്ന ഒരു വർഷമാകട്ടെ ഈ 2024. അത്യുന്നതൻ്റെ മറവും സർവ്വശക്തൻ്റെ നിഴലും 2024 വർഷംമുഴുവനും നമുക്കു സംരക്ഷണമേകും. യേശുവിൻ്റെ കൈയ്യിൽ നിന്ന് ആർക്കും നമ്മെ പിടിച്ചു പറിക്കാൻ കഴിയില്ലെന്നു മാത്രമല്ല, 2024 ൽ അരുമനാഥൻ്റെ കരങ്ങളിൽ നിന്നും, അനുഗ്രഹ സമൃദ്ധിയും, രോഗസൗഖ്യവും, ആശ്വാസനിറവും.. പ്രാപിക്കുവാൻ ഇടയാകും.
വായിക്കുക ➤ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്
വായിക്കുക ➤യേശുവിനെ നോക്കുന്നതിൽ നിന്ന് നമ്മുടെ കണ്ണുകളെ തടയുവാൻ, യേശുവിങ്കൽ നിന്ന് നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുപിടി വ്യക്തികളും വസ്തുവകകളും നമുക്കു ചുറ്റും ഉണ്ടാകാം. അവരുടെ ആരുടെയും ഉപദേശങ്ങളിലും ന്യായങ്ങളിലും ആലോചനകളിലും വീണുപോകരുത്. അവർ ആരൊക്കെയാണ്, അവ എന്തെല്ലാമാണ് എന്ന് ഓരോന്നും ഞാൻ ഇവിടെ പറയേണ്ട കാര്യമില്ലല്ലോ ! നമ്മുടെ കണ്ണുതുറന്ന്, ഹൃദയദൃഷ്ടികൾ തുറന്ന് കാൽവറി ക്രൂശിലേക്ക് മാത്രം നോക്കുക. ഈ ദിവസം ഒരു വിടുതലിൻ്റെ ദിവസമായിരിക്കും.
വായിക്കുക ➤20 വർഷങ്ങൾക്കുമുമ്പ് ഒരു മനസ്സാക്ഷിയുമില്ലാതെ, ഒരു കരുണയുമില്ലാതെ സ്വന്ത സഹോദരനെ വിറ്റുകളഞ്ഞിട്ട് അവൻ മരിച്ചുപോയി എന്ന് അപ്പനോട് കളവുപറഞ്ഞ ഈ സഹോദരന്മാർക്ക് എന്തുപറ്റി? ബെന്യാമിനെ ഈജിപ്റ്റിൽ ഉപേക്ഷിച്ചു വരാതിരുന്നത് എന്തുകൊണ്ടാണ് ? 20 വർഷം മുമ്പ് അപ്പൻ്റെ സങ്കടം കാണാൻ വിരോധമില്ലായിരുന്നവർക്ക്, ഇപ്പോൾ ഇത്ര സ്നേഹം തോന്നാൻ കാരണമെന്താണ്? ഈ ചോദ്യങ്ങൾക്ക് ഒരു ഉത്തരമേ ഉള്ളൂ. *മാനസാന്തരം*. ഒരു അവസരംകൂടെ ദൈവം അവരുടെ ജീവിതത്തിൽ വെച്ചുനീട്ടിയപ്പോൾ അതു തട്ടിത്തെറിപ്പിക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു. 20 വർഷംമുമ്പ് അവർ പരാജയപ്പെട്ട അതേ വിഷയത്തിൽ അവർക്ക് ജയിക്കുവാനുള്ള ഒരു അവസരം ദൈവം കൊടുത്തപ്പോൾ അവർ അതിൽ വിജയിച്ചു.
വായിക്കുക ➤എന്തുകൊണ്ടാണ് കർത്താവ് ആദ്യം അവനോട് നീരസം കാണിച്ചത് ? അവനോട് അതൃപ്തിയോടെ സംസാരിച്ചത് ? അവൻ്റെ വിഷയത്തിൽ ഇടപെടാതിരുന്നത് ? എന്തുകൊണ്ടാണ് അവൻ രണ്ടാമത് അപേക്ഷിച്ചപ്പോൾ മാത്രം കർത്താവ് അവൻ്റെ മകനെ സൗഖ്യമാക്കിയത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആ രാജ ഭൃത്യൻ്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. അവൻ്റെ ആദ്യത്തെ അപേക്ഷയിൽ ഇല്ലാത്ത ഒരു കാര്യം രണ്ടാമത്തെ അപേക്ഷയിൽ നമ്മൾ കാണുന്നുണ്ട്. അതായത്, അവൻ യേശുവിനെ ‘ *കർത്താവേ*’ എന്നു വിളിച്ചുകൊണ്ടാണ് രണ്ടാമത് അപേക്ഷിക്കുന്നത് എന്നു കാണാം. യേശുവിൻ്റെ ഹൃദയം അലിയുവാൻ ‘കർത്താവേ’ എന്ന ആ ഒറ്റ വിളി മതിയായിരുന്നു.
വായിക്കുക ➤ഒരിക്കൽ യിസ്രായേൽ ജനത്തിന് എതിരായി വന്ന പടക്കൂട്ടത്തെ ദൈവം അന്ധത പിടിപ്പിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്തതായി തിരുവചനത്തിൽ വായിക്കുന്നുണ്ട് (2 രാജാ. 6:18,19). പടക്കൂട്ടത്തിന് സമമായി കേമന്മാരായ ചിലർ ദൈവമക്കൾക്ക് എതിരായി വരുമ്പോൾ അവരെ അന്ധത പിടിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ദൈവപ്രവർത്തി ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ആരാമ്യ പടക്കൂട്ടത്തിൻ്റെ ഒരു സ്വഭാവം 2 രാജാ. 13:22 വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അവർ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു എന്നാണ്. അതുപോലെ നമ്മുടെ ജീവിതത്തിന്റെ സ്വസ്ഥതയെ കെടുത്തുവാൻ തക്കവണ്ണമുള്ള ചില വിഷയങ്ങൾ, രാത്രികളിലെ ഉറക്കംകെടുത്തുന്ന ചില സങ്കടങ്ങൾ,.. ഒരു പടക്കൂട്ടത്തിന് സമമായി നമ്മെ ഞെരുക്കിക്കൊണ്ടിരിക്കുന്ന അനുഭവത്തിലൂടെയായിരിക്കാം ഇന്നു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വിഷമിക്കേണ്ട അവയെ ദൈവം കൈകാര്യം ചെയ്തുകൊള്ളും. സ്തോത്രം !
വായിക്കുക ➤അറിയാത്ത ഒരിടത്തു നിന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ ആവശ്യമായത് വരുന്നുണ്ട്, സകലവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ, പ്രതീക്ഷയുടെ ഒരു നാമ്പു (പച്ചപ്പു പോലും കാണാനില്ല എന്നു കരുതുന്ന ഇടത്ത്, അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുവാൻ പോകുന്നു. ഒരിക്കലും നടക്കാൻ സാധ്യത ഇല്ല എന്ന് ലോകം വിലയിരുത്തുന്ന വിഷയത്തിൽ ലോകത്തിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കർത്താവിൻ്റെ വിടുതൽ കാണും. വിശ്വാസത്തോടും പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ അതിന്നായി കാത്തിരിക്കുക.
വായിക്കുക ➤ആത്മീയ ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, ജോലി ചെയ്യുന്ന ഇടത്ത്, പഠിക്കുന്ന സ്ഥലങ്ങളിൽ,…. നമ്മുടെ അതിരുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണം. ജോലിയോടുള്ള ബന്ധത്തിലും പഠനത്തോടുള്ള ബന്ധത്തിലും വീടുവട്ട്, രാജ്യംവിട്ട് പോകുന്ന കുഞ്ഞുങ്ങളോട് ഞാൻ എന്നും പറയുന്ന ഒരു ഉപദേശമാണ് ഇത്. നമ്മുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം അതിരുകൾ ലംഘിക്കാനുള്ള അവസരമായി കാണരുത്, മറിച്ച് നമ്മുടെ അതിരുകൾ കൂടുതൽ ബലപ്പെടുത്തുവാനുള്ള സാധ്യതകളാക്കി മാറ്റണം.
വായിക്കുക ➤നല്ല കഴിവും, യോഗ്യതയും, ആരോഗ്യവുമുള്ള യൗവ്വനക്കാർപോലും മടിയന്മാരായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു നമ്മൾ കണ്ടുവരുന്നത്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് മുതലായ സമൂഹമാദ്ധ്യമങ്ങളുടെ അമിത ഉപയോഗം അവരുടെ വിലപ്പെട്ട സമയം അപഹരിക്കുന്നു. മാത്രമല്ല, അലസരായ അനേക യൗവ്വനക്കാരെ ഇന്ന് ബാധിച്ചിരിക്കുന്ന മറ്റൊരു ഭയാനക വിപത്താണ് മയക്കുമരുന്നുകൾ ഉപയോഗിക്കാൻ ആരംഭിക്കുന്നത്. ചിലർ ഒരു നേരംപോക്കിനുവേണ്ടി, മറ്റു ചിലർ കൂട്ടുകാർക്ക് കമ്പനികൊടുക്കാൻവേണ്ടി, വേറെ ചിലർ വേണ്ടതിലും അധികം പണം കയ്യിലുള്ളതുകൊണ്ട്..,.. ഒരു പുകയിൽനിന്ന് ആരംഭിക്കുന്ന ശീലം അല്ലെങ്കിൽ ഒരു ബിയർ ഗ്ലാസ്സിൽനിന്ന് തുടങ്ങുന്ന ഹരം അവസാനം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അതിമാരകമായ മയക്കുമരുന്നുകളുടെ ആസക്തിയിലേക്കാണ്. പല പ്രലോഭനങ്ങൾ നൽകിയും, കപടസ്നേഹം നടിച്ചും ഇവരെ ഈ ദുശ്ശീലങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി ധാരാളം സാത്താൻ്റെ ഏജന്റുമാർ ചുറ്റും കറങ്ങിനടക്കുന്നുണ്ട്.
വായിക്കുക ➤ജീവിതത്തിൽ വലിയ ഞെരുക്കത്തിൻ്റെയും, ഇടുക്കത്തിൻ്റെയും അനുഭവങ്ങളിൽക്കൂടെ കടന്നുപോകുന്നവരായിക്കാം ഈ സന്ദേശം വായിക്കുന്ന ചിലർ. കാലെടുത്ത് വെച്ചാൽ ഗതിയുണ്ടാകില്ല എന്ന നിന്ദയും പരിഹാസവും കേട്ട് മനസ്സ് വേദനിച്ചിരിക്കുന്ന ചിലർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. ഞാൻ / എൻ്റെ മക്കൾ കയറിച്ചെല്ലുന്ന ഇടം വിശാലമാക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ആകാം നിങ്ങൾ… ഈ സന്ദേശം നിങ്ങൾക്കുള്ളതാണ്. നമ്മൾ കാലടി വെക്കുന്ന ഇടം വിശാലത വരുത്തുമെന്ന് വാക്കുപറഞ്ഞ ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. ഈ സന്ദേശത്തിലെ മൂന്നു ഉപദേശങ്ങൾ ഏറ്റെടുത്തുകൊൾക. പ്രാർത്ഥന, വചനധ്യാനം, വിശുദ്ധിയും വേർപാടും ഇവ ജീവിതത്തിൽ മുറുകെ പിടിച്ചുകൊൾക. ദൈവം നമ്മെ വിശാലതയിൽ നടത്തും.
വായിക്കുക ➤ഞാൻ എത്രയോ നാളുകളായി ചില വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്നു, എന്നിട്ടും ഇതുവരെ ഒന്നും നിവൃത്തിയായിട്ടില്ലല്ലോ എന്ന് ചിലർ പറയാറുണ്ട്. ദൈവത്തിൻ്റെ വിശ്വസ്തതയെ സംശയിക്കണ്ട, ദൈവവാഗ്ദത്തങ്ങളെ അവിശ്വസിക്കേണ്ട. രണ്ടുവേദവാക്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം; റോമർ 8:25 “നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.” എബ്രായർ 6:18, 19, 10:23 “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.” ക്ഷമയോടെ കാത്തിരിക്ക, കാണാത്ത ചിലകാര്യങ്ങൾ ഈ ദിവസങ്ങളിൽ കർത്താവ് കാണിച്ചുതരും. സ്തോത്രം !
വായിക്കുക ➤നമ്മൾ ദൈവത്തോട് പ്രാർത്ഥിച്ച്, കാത്തിരിക്കുന്ന ചില വിഷയങ്ങളിൽ സ്വർഗ്ഗത്തിലെ ദൈവം ഇറങ്ങിപ്രവർത്തിക്കുവാൻ പോകുകയാണ്, യെശയ്യാവ് 31:4 വാക്യത്തിൽ വായിക്കുന്നതുപോലെ, സൈന്യങ്ങളുടെ യഹോവയായ ദൈവം ഇറങ്ങിവന്ന് നമ്മുക്കുവേണ്ടി യുദ്ധം ചെയ്ത്, ചില മലകളെ ഉരുക്കുവാൻ പോകയാണ്, വിശ്വസിക്കുന്നവർക്ക് ‘ആമേൻ’ പറയാം
വായിക്കുക ➤അബ്രഹാമിൻ്റെയും, യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം നമ്മുടെ ദൈവമാണ്; അബ്രാം ബഹുസമ്പന്നനായിരുന്നു. (ഉല്പത്തി 13:2) യിസ്ഹാക്ക് മഹാധനവാനായിരുന്നു. (ഉല്പത്തി 26:13) യാക്കോബിന് വേണ്ടുവോളം ഉണ്ടായിരുന്നു. (ഉല്പത്തി 33:11) ദൈവം അവരോടുകൂടെ ഇരുന്നതുകൊണ്ട്, ദൈവം അവർക്ക് കൃപ ചെയ്തതുകൊണ്ട് അതു സാധ്യമായി. നമുക്കും വേണ്ടുവോളം നൽകുവാൻ ദൈവം വിശ്വസ്തനാണ്. ജീവിതത്തിൽ ഏറ്റവും ആവശ്യഭാരത്തോടിരിക്കുന്ന ഒരു സമയത്തായിരിക്കാം ഈ സന്ദേശം നിങ്ങൾ വായിക്കുന്നത്. കർത്താവ് വിശ്വസ്തനാണ് അവിടുത്തെ കൃപ വേണ്ടുവോളം നൽകുവാൻ പ്രാപ്തമാണ് എന്നു വിശ്വസിക്കുക.
വായിക്കുക ➤എല്ലാവരും കണ്ടത് യോസേഫിൻ്റെ ബലഹീനമായ മാനുഷകരങ്ങളായിരുന്നു, എന്നാൽ ആ കരത്തോടുചേർത്തുവെച്ച ഒരു സ്വർഗ്ഗീയ കരം, കാലഘട്ടങ്ങളിൽ, സമയാസമയങ്ങളിൽ തൻ്റെ ജനത്തിനുവേണ്ടി വെളിപ്പെട്ടുകൊണ്ടിരുന്ന ആ കരത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ ലോകത്തിന് ഭാഗ്യം ലഭിച്ചത്, ഇന്നേക്ക് രണ്ടായിരം ആണ്ടുകൾക്കു മുമ്പായിരുന്നു. യെശയ്യാപ്രവാചകൻ പ്രവചിച്ച പ്രവചനത്തെ ഉദ്ധരിച്ചുകൊണ്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കരങ്ങളായിരുന്നു അത് എന്ന് അപ്പൊ. യോഹന്നാൻ പരിശുദ്ധാത്മ നിയോഗത്താൽ രേഖപ്പെടുത്തി; ““കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” (യോഹന്നാൻ 12:38).
വായിക്കുക ➤ബാബേലിലെ ഭണ്ഡാരഗൃഹത്തിലെ രേഖാശാലയിൽ, നൂറുകണക്കിന് രേഖകൾക്കിടയിൽ എവിടെയോ ഒളിഞ്ഞുകിടന്ന ഒരു രേഖ, അവിടെനിന്ന് പൊടിതട്ടി പുറത്തുകൊണ്ടുവന്ന് തൻ്റെ ജനത്തെ രക്ഷിക്കുക മാത്രമല്ല, അവരുടെ ആവശ്യങ്ങൾക്ക് ആധാരമാക്കി അതിനെ മാറ്റുവാനും സ്വർഗ്ഗത്തിലെ ദൈവം പ്രവർത്തിച്ചു. ഇന്നും തൻ്റെ മക്കൾക്കുവേണ്ടി പ്രവർത്തിക്കുവാൻ അവിടുന്ന് വിശ്വസ്തനാണ്. നമ്മുടെ മുമ്പിൽ കൈചൂണ്ടി നിൽക്കുന്നവർക്ക് വായടച്ച് ഉത്തരംകൊടുക്കാൻ മാത്രമല്ല, അവരെക്കൊണ്ട് ചെലവെടുപ്പിക്കാൻവരെ , വരുതിക്കു നിറുത്തുവാൻ ദൈവം ശക്തനാണ്. സ്തോത്രം ! മറഞ്ഞിരിക്കുന്ന ചില ചുരുളുകൾ, കാണാതെ കിടക്കുന്ന ചില രേഖകൾ, ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങൾ… പുറത്തുവരേണ്ടതിനുവേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവർ അനേകരുണ്ട്. ഈ സന്ദേശം ഏറ്റെടുത്തുകൊൾക. ഇത് ഒരു മുത്തശ്ശി കഥയോ, കൊട്ടുകഥയോ അല്ല; ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ദൈവപ്രവർത്തിയാണ്. വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിലും ഈ ചരിത്രം ആവർത്തിക്കും. *ആമേൻ*
വായിക്കുക ➤നമ്മുടെ വീഴ്ച കാണുവാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവർ ചുറ്റിനുമുണ്ടാകാം. അതിനുവേണ്ടി നമ്മുക്കെതിരായി പ്രതീക്ഷിക്കാത്ത പല ശ്രമങ്ങളും അവർ നടത്തുന്നുണ്ടാകാം.സാരമില്ല, ഭയപ്പെടേണ്ട, വിശ്വാസത്തോടും പ്രാർത്ഥനയോടും ദൈവാശ്രയത്തോടുംകൂടെ ഇരിക്ക. അവരുടെ പദ്ധതികളെല്ലാം നമുക്കു അനുകൂലമായിമാറ്റുവാൻ ശക്തനായവൻ / ദാവീദിൻ്റെ ദൈവം നമ്മോടുകൂടെ ഉണ്ട്.
വായിക്കുക ➤ഇമ്മാനുവേൽ എന്ന പേര് മൂന്നാമതൊരിടത്തുകൂടെ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ ഈ പേരിൻ്റെ ഒരു സ്വഭാവം നമുക്കു കാണുവാൻ കഴിയും. യെശ. 8:8 ‘കവിഞ്ഞൊഴുകുക / വീതിയെ കൂട്ടുക’ ഇതൊക്കെയാണ് ഇമ്മാനുവേലിൻ്റെ സ്വഭാവം. അതുകൊണ്ടാണ് യേശു ചെല്ലുന്നിടത്തെല്ലാം ഈ സ്വഭാവം വെളിപ്പെടുത്തുന്നതായി നമുക്കു കാണുവാൻ കഴിയുന്നത്. സമാധാനമില്ലാത്തവരിൽ സമാധാനം കരകവഞ്ഞൊഴുകി, കണ്ണുനീരിൽ കിടന്നവരിൽ സന്തോഷം പെരുകി, രോഗികളിൽ സൗഖ്യം വ്യാപരിച്ചു, ഞെരുക്കത്തിലിരുന്നവർ സമൃദ്ധിപ്രാപിച്ചു… ഒഴിഞ്ഞ പടകുകളിൽ, യോഹ. 21:6,11 വാക്യങ്ങളിൽ വായിക്കുന്നതുപോലെ മീൻ നിറഞ്ഞു. സ്തോത്രം !
വായിക്കുക ➤ഒരിക്കൽ യേശുകർത്താവ് ഇപ്രകാരം അരുളിച്ചെയ്തു, യോഹ. 14:12; “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിൻ്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.” കർത്താവിൻ്റെ ഈ വാക്കുകൾ എത്ര സത്യമായി ഭവിച്ചു എന്ന് അപ്പൊ.പ്രവർത്തികളുടെ പുസ്തകം പഠിക്കുമ്പോൾ മനസ്സിലാകും. യേശുവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങൽ തൊട്ടപ്പോൾ സ്ത്രീ സൗഖ്യമായി (മത്തായി 9:21), എന്നാൽ അപ്പൊ. പത്രൊസിൻ്റെ നിഴൽ വീണാൽ രോഗികൾ സൗഖ്യമായിരുന്നതുകൊണ്ട്, പത്രൊസ് കടന്നുപോകുന്ന വീഥികളിൽവരെ രോഗികളെ കൊണ്ടുവന്നു കിടത്തുമായിരുന്നു (അപ്പൊ.പ്ര. 5:15). എങ്ങനെ സാധിച്ചു ? പരിശുദ്ധാത്മാഭിഷേകത്താൽ, അഭിഷേകത്തിൽ നിറഞ്ഞുനിൽക്കുന്ന വിശ്വാസിയുടെമേൽ ഒരു അനർത്ഥവും വരികയില്ല. സ്തോത്രം !
വായിക്കുക ➤കർത്താവിൻ്റെ കൈവീഴുന്നതും, കർത്താവ് കൈവെക്കുന്നതും (കർത്താവ് കൈപിടിച്ചു നടത്തുന്നതും) തമ്മിൽ വലിയ അന്തരമുണ്ട് എന്ന് മനസ്സിലാക്കണം. എലീമാസിൻ്റെമേൽ കർത്താവിൻ്റെ കൈ വീണു അവൻ കുരുടനായിപ്പോയി. എന്നാൽ ഒരു കുരുടൻ്റെ മേൽ യേശുകൈവെച്ചു അവന് കാഴ്ച ലഭിച്ചു (മർക്കൊ. 8:23) മറ്റൊരിക്കൽ വിക്കനായ ഒരു ചെകിടൻ്റെമേൽ യേശുകൈവെച്ചു അവൻ സൗഖ്യമായി (മർക്കൊ. 7:32) ഇനിയും നിരവധി വാക്യങ്ങൾ വചനത്തിൽനിന്ന് എടുത്തുപറയുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെതുക ഇതാണ്, യേശുവിൻ്റെ കൈവീണാൽ ഏതു വമ്പനും കുരുടനായിത്തീരും, അവൻ്റെ ജീവിതം പിന്നെ ഇരുട്ടായിത്തീരും, എന്നാൽ യേശു കൈവെച്ചാൽ ഏതു കുരുടനും സൗഖ്യമാകും, അവൻ്റെ ജീവിതം പിന്നെ തേജസ്സുള്ളതായി മാറും. സ്തോത്രം !
വായിക്കുക ➤ഇപ്പോൾ എല്ലാം നന്നായും സുഗമവുമായാണല്ലോ പോകുന്നത്, അതുകൊണ്ട് ഒന്നും പേടിക്കണ്ട എന്നു ധരിക്കുവാൻ വരട്ടെ; ഇതുപോലുള്ള ദുഷ്ടമനസ്സുമായി നമുക്കുചുറ്റും ചിലർ ഉണ്ടാകാം. നമ്മുടെ പതനം ആഗ്രഹിക്കുന്നവർ, നമ്മുടെ നന്മകളിൽ കണ്ണുകടിക്കുന്നവർ, നമ്മുടെ സമൃദ്ധിയിൽ അസൂയപൂണ്ടിരിക്കുന്ന ഇക്കൂട്ടർ എന്തിനും മടിക്കില്ല എന്നാണ് ശൌലിൻ്റെ കുരുട്ടുബുദ്ധി നമ്മെ പഠിപ്പിക്കുന്നത്. ഒരിക്കൽക്കൂടെ ഞാൻ പറയട്ടെ, ഫെലിസ്ത്യരുടെ കൈ ദാവീദിൻ്റെമേൽ വരട്ടെ എന്നാഗ്രഹിച്ച ശൌലിനെപ്പോലെ, ശത്രുവിൻ്റെ കയ്യിൽ നമ്മൾ വീഴട്ടെ എന്നാഗ്രഹിക്കുന്ന വ്യക്തികൾ അകലെ ഉള്ളവരല്ല, നമ്മുടെ ഒപ്പം അടുത്തിരിക്കുന്നവർതന്നെയാണ് എന്ന് ഓർത്താൽ നന്നായിരിക്കും
വായിക്കുക ➤അനേകരുടെ ജീവിതങ്ങളിൽ ചാടിവീണ്, അള്ളിപ്പിടിച്ചുകിടക്കുന്ന ഒരു ഒഴിയാബാധയാണ് ഈ സംഗതി. മുന്തിരിത്തോട്ടങ്ങളെ ശൂന്യമാക്കുക, കളപ്പുരകളെ ശൂന്യമാക്കുക, അതായത്; ജീവിതത്തെ ശൂന്യമാക്കുക, ബാങ്ക് ബാലൻസ് ശൂന്യമാക്കുക, ആരോഗ്യം ശൂന്യമാക്കുക, ബന്ധങ്ങളെ ശൂന്യമാക്കുക, പരസ്പരവിശ്വാസത്തെയും സ്നേഹത്തെയും ശൂന്യമാക്കുക, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണംവരെ ശൂന്യമാക്കുക (കുറയ്ക്കണമെന്ന) ലക്ഷ്യത്തോടെ ചിലരുടെമേൽ വീണിരിക്കുന്ന, ഈ ശൂന്യമാക്കുന്നവനെ ജീവിതത്തിൽ നിന്നും എന്നേക്കും പുറത്താക്കേണ്ടിയിരിക്കുന്നു.
വായിക്കുക ➤“അവൻ വലിയവൻ ആകും; അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവൻ്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം അവന്നു കൊടുക്കും” (ലൂക്കൊസ് 1:32). ഏതു സിംഹാസനത്തിനുവേണ്ടിയായിരുന്നോ ദാവീദ് തുരത്തപ്പെട്ടത്, ഉപദ്രവിക്കപ്പെട്ടത്, വേട്ടയാടപ്പെട്ടത്…കാട്ടിലും ഗുഹകളിലും പാർക്കേണ്ടിവന്നത്, ജീവിതം കൂരിരുട്ടിനു സമമായിത്തീർന്നത്. സ്വർഗ്ഗത്തിലെ ദൈവം ആ ഇരുട്ടിൽ ദാവീദിനുവേണ്ടി ഒരു നിക്ഷേപം കരുതിയിട്ടുണ്ടായിരുന്നു. സമയമായപ്പോൾ അവനെ യിസ്രായേലിൻ്റെ മഹാരാജാവാക്കുക മാത്രമല്ലായിരുന്നു ആ നിക്ഷേപം, കാലത്തികവിങ്കൽ ദൈവപുത്രനായ ക്രിസ്തുയേശുവിന് ദാവീദിൻ്റെ സിംഹാസനം കൊടുക്കുവാൻ ദൈവം പദ്ധതി ഒരുക്കിയതും ആ ഇരുട്ടിലെ അതിമഹത്തായ നിക്ഷേപമായിരുന്നു സ്തോത്രം !
വായിക്കുക ➤പകയും പ്രതികാരവും വഴക്കും ലഹളയും അക്രമവും ഹിംസയും ഒക്കെയാണ് ദുഷ്ടന്മാരുടെ ഹൃദയങ്ങളിൽ ഒളിഞ്ഞിരിക്കുന്നത്. ഹൃദയത്തിൽ ഒരു പക സംഗ്രഹിച്ചുവെച്ച് പ്രതികാരത്തിനായി വർഷങ്ങൾ കാത്തിരുന്നവരുടെ വാർത്തകൾ നമ്മൾ വായിച്ചിട്ടുണ്ടല്ലോ. എസ്ഥേർ 3:6 ൽ ദുഷ്ടനായ ഹാമാനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ, മൊർദ്ദെഖായി എന്ന രാജഭൃത്യൻ തന്നെ ദിവസവും കുമ്പിട്ടു നമസ്കരിക്കുന്നില്ല എന്നു മനസ്സിലായപ്പോൾ അവനോടുള്ള പക ഉള്ളിൽ സൂക്ഷിച്ച് തക്കം നോക്കിയിരുന്നു. മൊർദ്ദെഖായിയെ മാത്രമല്ല അവൻ്റെ ജനത്തെ മുഴുവനും കൊല്ലണമെന്ന് പ്ലാൻ ചെയ്ത ഹാമാനെ ദൈവം വെറുതെ വിട്ടില്ല, അവൻ ഉണ്ടാക്കിയ കഴുമരത്തിൽ അവനെ തൂക്കിക്കളഞ്ഞു. പകയും പ്രതികാരവും ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എല്ലാവരുടെയും ഗതി ഇതുതന്നെയാണ്
വായിക്കുക ➤ദൈവം നമുക്ക് തരുന്ന ദർശനങ്ങൾ / വാഗ്ദത്തങ്ങൾ ഓരോന്നും നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വയ്ക്കണം. മാത്രമല്ല, കർത്താവു നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിൽ ഏറ്റെടുക്കണം, അവ ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ടിരിക്കണം, സമയമാകുമ്പോൾ അവയെല്ലാം കൃത്യമായി നിറവേറുക തന്നെ ചെയ്യും ; യോസേഫ് കണ്ട ദർശനം അവൻ്റെ പിതാവ് ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചിരുന്നു എന്ന് ഉല്പത്തി 37:11 നമ്മൾ വായിക്കുന്നുണ്ട് പിന്നീട് അവ എല്ലാം അക്ഷരംപ്രതി നിറവേറി ദാനിയേൽ കണ്ട സ്വപ്നങ്ങൾ അവൻ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു.... ദർശനങ്ങൾ എല്ലാം മറിയ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു ..(ലൂക്കോസ് 2:19) ..സമയമായപ്പോൾ അവയെല്ലാം കൃത്യമായി നിറവേറി പത്രോസും യാക്കോബും യോഹന്നാനും അവരുടെ കർത്താവ് മരിച്ചവരിൽ നിന്ന് ഉയർക്കും എന്ന വാക്ക് കേട്ടത് അവരുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചു എന്ന് (മർക്കോസ് 9:10) .. സമയമായപ്പോൾ അത് സംഭവിച്ചു
വായിക്കുക ➤ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യേണ്ടതുപോലെ ചെയ്തിരുന്നു എങ്കിൽ ഫേലിക്സിന്നു നിത്യജീവൻ നഷ്ടമാകില്ലായിരുന്നു. അമാസിനു അകാല മരണം സംഭവിക്കില്ലായിരുന്നു. ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, ഒരു ചെറിയ കാര്യമല്ലേ, നാളെ ആകാമല്ലോ, പിന്നീട് നോക്കാമല്ലോ ... എന്നൊക്കെ പറഞ്ഞു മാറ്റിവെക്കുന്നത് ജീവിതത്തിൽ വലിയ വലിയ നഷ്ടങ്ങൾ വരുത്തിവെക്കുമെന്നു മറക്കണ്ട. നല്ല തീരുമാനമെടുക്കുവാൻ ദൈവം കൃപ തരുമാറാകട്ടെ
വായിക്കുക ➤നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല” ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി. സ്തോത്രം !
വായിക്കുക ➤ഞാൻ ഒന്നുമില്ല, ഏതുമില്ല സകലവും ദൈവത്തിൻ്റെ ദയയാലും കരുണയാലും സംഭവിച്ചതാണ് / ഉണ്ടായതാണ് എന്ന് സമ്മതിക്കുന്നവരെ, അത് അംഗീകരിക്കുന്നവരെ ദൈവം മാനിക്കും എന്ന് യാക്കോബിൻ്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ( "അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ;.." ) ഇപ്രകാരം ദൈവത്തോട് പ്രാർത്ഥിച്ച യാക്കോബിനെയാണ് യഹോവയായ ദൈവം യിസ്രായേലാക്കി മാറ്റിയത് (ഉല്പത്തി 32:28)
വായിക്കുക ➤ജീവിതത്തിലെ ഏതു അവസ്ഥയിലും ഒരു ദൈവപൈതലിൻ്റെ നോട്ടം യേശുവിൽ മാത്രമായിരിക്കണം. വലിയ പ്രതിസന്ധികളിൽ കൂടി ആയിരിക്കാം ഒരുപക്ഷെ നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്, പുറത്തു പറയുവാൻപോലും കഴിയാത്ത സങ്കടങ്ങൾ ഉള്ളിൽ തിങ്ങി നിറയുന്നുണ്ടാകാം, പരിഹാസങ്ങളും നിന്ദകളും കേട്ട് ഉള്ളം കലങ്ങിയിരിക്കയാവാം... സാഹചര്യങ്ങൾ എന്തുമായിക്കൊള്ളട്ടെ, നമ്മുടെ നോട്ടം യേശുവിൽ മാത്രമായിരിക്കുന്നുവെങ്കിൽ, മൂന്നു കാര്യങ്ങൾ സംഭവിക്കും;
വായിക്കുക ➤ശൌൽ ദാവീദിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവനെ കുത്തി കൊല്ലുവാനുള്ള ഒരു കുന്തമായിരുന്നു, ദാവീദ് ശൌലിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവൻ്റെ നന്മയ്ക്കുവേണ്ടിയുള്ള ഒരു കിന്നരമായിരുന്നു, എങ്കിൽ ഇന്ന് നമ്മുടെ സഹോദരനുവേണ്ടി, നമ്മുടെ കൂട്ടുവിശ്വാസിക്കുവേണ്ടി, നമ്മുടെ വിരോധികൾക്കുവേണ്ടി, നമ്മെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കുവേണ്ടി നമ്മുടെ കയ്യിൽ കരുതിയിരിക്കുന്നത് എന്താണ്? അവരെ കൊല്ലേണ്ടതിനുവേണ്ട കുന്തമാണോ ? അതോ, അവരെ സൗഖ്യമാക്കേണ്ട കിന്നരമാണോ ?
വായിക്കുക ➤ചിലർ പറയുന്നതുപോലെ, എന്നെ ദ്രോഹിക്കുന്നവരെയും, ഉപദ്രവിക്കുന്നവരെയും, ശപിക്കുന്നവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ എനിക്കു കഴിയില്ല എന്നു നമ്മൾ പറയരുത്. ദാവീദിൻ്റെ വാക്കുകൾ ഓർക്കുക ; “അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;” (സങ്കീർത്ത. 109:28) അപ്പൊ.പൌലൊസ് പറയുന്നത്; “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ” (റോമർ 12:14) അപ്പൊ. പത്രൊസ് പറയുന്നത്; “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” ലൂക്കൊസ് 6:28 “ *നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ* " നമ്മുടെ കർത്താവിൻ്റെ ഈ വാക്കുകൾ നമ്മുക്ക് ഏറ്റെടുക്കാം, അനുഗ്രഹിക്കുന്നവരാകാം. നമ്മുടെ തലമുറകളിലേക്ക് ഈ വിശേഷ കൃപ നമ്മുക്കു പകർന്നു നല്‍കാം
വായിക്കുക ➤ഇന്നത്തെ പല ചർച്ചുകളിലും കാണുന്ന രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ചിന്തയിലെ ഗുണപാഠം നമ്മെ കുറെച്ചെങ്കിലും അസ്വസ്ഥരാക്കുന്നില്ലേ ? പല വിഷയങ്ങളിലും ക്രിസ്തുവിൻ്റെ ഭാവമാണോ നമ്മിൽ പ്രകടമാകാറുള്ളത്. സ്നേഹം, അനുകമ്പ, കനിവ്, സഹാനുഭൂതി, അനുതാപം, ആർദ്രത, മമത, മനസ്സലിവ്, സഹതാപം, ഇതുപോലുള്ള വാക്കുകളെല്ലാം ചിലരുടെ ജീവിതത്തിലെ നിഘണ്ടുവിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നതായി തോന്നിപ്പോകും.
വായിക്കുക ➤യോസേഫ് ഒരു പേരിനുവേണ്ടി മാത്രം അപ്പനെ അനുസരിക്കുന്നവൻ ആയിരുന്നില്ല, അങ്ങനെ ആയിരുന്നെങ്കിൽ സഹോദരന്മാരെ അന്വേഷിച്ച് ശെഖേമിൽ അലഞ്ഞു തിരിയുമായിരുന്നില്ല, ഒരുത്തൻ്റെ വാക്കുകേട്ട് ഒരു സാധ്യത മാത്രം കണ്ടുകൊണ്ട് മൈലുകൾ താണ്ടി ദോഥാനിലേക്ക് പുറപ്പെടുമായിരുന്നില്ല. പേരിനുവേണ്ടി അനുസരിക്കുക, പേരിനുവേണ്ടി ജോലി ചെയ്യുക, പേരിനുവേണ്ടി തലകാണിക്കുക, പേരിനുവേണ്ടി കൊടുക്കുക, പേരിനുവേണ്ടി പങ്കെടുക്കുക, പേരിനുവേണ്ടി പ്രാർത്ഥന ചൊല്ലുക, പേരിനുവേണ്ടി ബൈബിൾ വായിക്കുക, പേരിനുവേണ്ടി ആരാധനക്കു പോകുക… ഇതൊക്കെ അവസാനിപ്പിച്ച് ചെയ്യുന്ന കാര്യം ആത്മാർത്ഥതയോടെ ചെയ്യുവാൻ ശീലിക്കണം, അപ്പോൾ ദൈവപ്രസാദമുണ്ടാകും.
വായിക്കുക ➤ബെന്യാമിനും അവൻ്റെ പിതൃഭവനത്തിനും മഹാക്ഷാമത്തിൽ നിന്ന് രക്ഷനേടുവാനുള്ള യോസേഫിൻ്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു, യോസേഫ് തൻ്റെ പാനപാത്രം അവൻ്റെ ചാക്കിൽ വെച്ചത്. നമ്മുടെ നിത്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവപദ്ധതിയാണ് യേശുവിൻ്റെ പാനപാത്രത്തിൻ്റെ കൂട്ടായ്മയിലേക്ക് നമ്മെ ഓരോരുത്തരെയും ഇന്ന് വിളിച്ചിരിക്കുന്നത്. (പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എൻ്റെ രക്തം;.. മത്തായി 26:27)
വായിക്കുക ➤കഷ്ടത്തിൽ ആയപ്പോൾ അവൻ തൻ്റെ യഹോവയോടു അപേക്ഷിച്ചു. തൻ്റെ പിതാക്കന്മാരുടെ ദൈവത്തിൻ്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രർത്ഥിച്ചു* ” (2 ദിനവൃ. 33:9,12) ഈ പ്രാർത്ഥന അവൻ്റെ ജീവിതംതന്നെ മാറ്റിമറിച്ചു. അന്നുവരെ ദൈവത്തിന് അനിഷ്ടനായിരുന്നവൻ അന്നുമുതൽ ദൈവത്തിന് പ്രിയനായി മാറി. ഒരു പ്രാർത്ഥന (ഒറ്റ പ്രാർത്ഥന) കൊണ്ടാണ് ഇത് സാധിച്ചത്. അന്നുവരെ അവൻ ചെയ്തതെല്ലാം ദൈവം മറക്കാനും അവനോട് പൊറുക്കാനും കാരണമായത് ആ പ്രാർത്ഥനയുടെ രീതി ആയിരുന്നു. ‘ *ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി പ്രർത്ഥിച്ചു*
വായിക്കുക ➤ഇതുപോലെ നിരവധി വ്യക്തികളുടെ / കുടുംബങ്ങളുടെ ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. അവർ കർത്താവിൽ പ്രത്യാശവെച്ചപ്പോൾ, അവിടുന്ന് അവരുടെ സങ്കടങ്ങൾ നീക്കി, ദു:ഖങ്ങൾ അകറ്റി അവരുടെ വായിൽ ചിരിയും അവരുടെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെച്ചു. മുഖത്തെ ചിരി മാഞ്ഞ, ജീവിതത്തിലെ സന്തോഷം പോയ്പ്പോയ അവസ്ഥയിലായിരിക്കാം വരുപക്ഷേ, നിങ്ങൾ ഈ സന്ദേശം വായിക്കുന്നത് ; അതിന്റെ കാരണം എന്തുമാകട്ടെ , ഇന്ന് കർത്താവിന് നിങ്ങളുടെ സ്ഥിതി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ ? എങ്കിൽ നിരാശയിൽ നിന്ന് എഴുന്നേൽക്കുക. യേശുകർത്താവ് സന്ദർശിക്കേണ്ടതിനായി ജീവിതം സമർപ്പിക്ക. ഇന്ന് അത്ഭുതത്തിന്റെ ദിവസമായിരിക്കും. ‘ആമേൻ’
വായിക്കുക ➤ആ നാളുകളെ ജയിക്കാൻ ദൈവമക്കൾക്കു വേണ്ടത്, സ്തുതിയുടെയും സ്തോത്രത്തിന്റെയും അഭിഷേകമാണ്. യഹോവയുടെ നാമത്തെ കീർത്തിച്ചുകൊണ്ടിരിക്ക, അവിടുത്തെ നന്മകളെ ഓർത്ത് നന്ദി പറഞ്ഞുകൊണ്ടിരിക്ക, അവിടുത്തെ ഉപകാരങ്ങളെ സ്മരിച്ച് പാട്ടുകൾ പാടുക. ഇടവിടാതെ സ്തോത്ര യാഗങ്ങൾ അർപ്പിച്ചുകൊണ്ടിരിക്ക… അവിടുന്ന് നമ്മെ എഴുന്നേൽപ്പിച്ച് നിവർന്നു നിൽക്കുമാറാക്കും.
വായിക്കുക ➤അപ്പനെ പറ്റിച്ച യാക്കോബിനെ അമ്മായിയപ്പൻ ഇരുപതുവർഷംകൊണ്ട് പത്തുപ്രാവശ്യം പറ്റിച്ചു. അതുംപോരാഞ്ഞ്, തന്റെ ഉപായത്താൽ ജ്യേഷ്ഠാവകാശം നഷ്ടപ്പെട്ട ഏശാവിന്റെ മുമ്പിൽ എത്തുന്നതിനു തൊട്ടുമുമ്പ് ദൈവം യാക്കോബിന് മുടന്തുവരുത്തി (ഉൽപ്പത്തി 32:31). അങ്ങനെ ഇരുപതുവർഷംമുമ്പ് രണ്ടുകാലും കൊണ്ട് ഓടിപ്പോയവനെ (ഉൽപ്പത്തി 27:43) ദൈവം മുടന്തനാക്കി സഹോദരന്റെ മുമ്പിൽ നിറുത്തി. താൻ ഉപായത്തിന്റെ സ്നേഹചുംബനം നൽകി പറ്റിച്ച തന്റെ അപ്പനായ യിസ്ഹാക്കിനെ യാക്കോബ് അവസാനം കാണുന്നത് മാമ്രേയിൽ വെച്ചാണ് (ഉൽപ്പത്തി 35:27), അപ്പോഴും യാക്കോബിന് ദൈവം കൊടുത്ത ആ മുടന്ത് ഉണ്ടായിരുന്നു എന്നാണ് വേദപുസ്തക ജ്ഞാനികൾ പറയുന്നത്. എബ്രായർ 11:21, ഉൽപ്പത്തി 47:28..31
വായിക്കുക ➤പുത്രനെ ചുംബിപ്പീൻ എന്നു പറഞ്ഞാൽ അർത്ഥം; പുത്രനെ വന്ദനം ചെയ്യുക, പുത്രനിൽ ആശ്രയിക്കുക എന്നാണ്. പരസ്പരം ചുംബനം നൽകി വന്ദനം ചെയ്ക എന്നത് ഏറ്റവും ഉന്നത സംസ്കാരമായി കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്മാർ തങ്ങളുടെ ലേഖനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്; "*വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ*. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു." (റോമർ 16:16, 1 കൊരി. 16:20, 2 കൊരി. 13:12 (വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ), 1 തെസ്സ. 5:26, 1 പത്രൊ. 5:14)
വായിക്കുക ➤പ്രിയരേ, ഉയിർത്തെഴുന്നേറ്റ യേശു കർത്താവ് ഇന്നും നമ്മുടെ കൂടെ ഉണ്ട്. നമ്മൾ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന, ആരാധനാലയത്തിൽ അവിടുത്തെ സാന്നിധ്യമുണ്ട് യേശുവിന്റെ നാമത്തിൽ കൂടിവരുന്നവരുടെ മധ്യത്തിൽ അവിടുത്തെ സാന്നിധ്യമുണ്ട്. നമ്മൾ ദു:ഖത്തിലും സങ്കടത്തിലും ഇരിക്കുമ്പോൾ, അസാധ്യമായത് നമുക്ക് സാധിപ്പിച്ചു തരുവാൻ അവൻ ഇന്നും നമ്മുടെ ഭവനം സന്ദർശിക്കുന്നുണ്ട്. നമ്മുടെ ആവശ്യം കണ്ടറിഞ്ഞ് അപ്പവും മീനുമായി ഇന്നും അവൻ നമ്മുടെ അടുക്കൽ വരുന്നുണ്ട് മുഴങ്കാലുകൾ മടക്കി ഹൃദയം നുറുങ്ങി നമ്മൾ പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹിക്കുന്ന യേശുവിന്റെ കരങ്ങൾ ഇന്നും നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. *ഉയിർപ്പിന്റെ സന്ദേശം ഇതാണ്;* *അവൻ കല്ലറയിലില്ല; അവൻ നമ്മുടെ കൂടെ ഉണ്ട്* ഹല്ലേലൂയ്യാ.. സ്തോത്രം !!!
വായിക്കുക ➤യോസേഫിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ മിസ്രയീമിന്റെ മേലധികാരിയായി ദാനിയേലിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ രാജാവിനാൽ മാനിക്കപ്പെട്ടു മോർദ്ദെഖായിയുടെ *കഷ്ടകാലത്തിനുശേഷം* അവൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ശദ്രക്ക്, മേശെക്ക്, അബേദ്നെഗോ അവരുടെ *കഷ്ടകാലത്തിനുശേഷം* അവർക്ക് ബാബേൽ സംസ്ഥാനത്ത് സ്ഥാനമാനങ്ങൾ ലഭിച്ചു ക്രൂശിലെ *കഷ്ടതകൾക്ക് ശേഷം* നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റ് എന്നേക്കും ജീവിക്കുന്നു. ആകയാൽ പ്രിയരേ, വിശ്വാസയോഗ്യമായ ഈ വാഗ്ദത്തം ഇന്ന് ഏറ്റെടുത്തുകൊൾക; യിരെ. 15:11 "..ഞാൻ നിന്നെ നന്മക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം" *ആമേൻ*
വായിക്കുക ➤യോസേഫിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ മിസ്രയീമിന്റെ മേലധികാരിയായി ദാനിയേലിന്റെ *കഷ്ടകാലത്തിനുശേഷം* അവൻ രാജാവിനാൽ മാനിക്കപ്പെട്ടു മോർദ്ദെഖായിയുടെ *കഷ്ടകാലത്തിനുശേഷം* അവൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ശദ്രക്ക്, മേശെക്ക്, അബേദ്നെഗോ അവരുടെ *കഷ്ടകാലത്തിനുശേഷം* അവർക്ക് ബാബേൽ സംസ്ഥാനത്ത് സ്ഥാനമാനങ്ങൾ ലഭിച്ചു ക്രൂശിലെ *കഷ്ടതകൾക്ക് ശേഷം* നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേറ്റ് എന്നേക്കും ജീവിക്കുന്നു. ആകയാൽ പ്രിയരേ, വിശ്വാസയോഗ്യമായ ഈ വാഗ്ദത്തം ഇന്ന് ഏറ്റെടുത്തുകൊൾക; യിരെ. 15:11 "..ഞാൻ നിന്നെ നന്മക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം" *ആമേൻ*
വായിക്കുക ➤ചതഞ്ഞ ഈറ്റയാണോ അതോ ഉറപ്പുള്ള വടിയാണോ ഇന്നു നമുക്ക് ചാരുവാൻ വേണ്ടത് ? ഇത് തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്. ഞാങ്ങണയിൽ ചാരി നിന്നാൽ അത് ഒടിഞ്ഞുപോകും, കയ്യിൽ തറെച്ചുകൊള്ളും എന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നു. *ദൈവത്തിന്റെ വടിയായ സാക്ഷാൽ യേശുക്രിസ്തുവിൽ ചാരിയാൽ നമ്മുടെ ജീവിതം ധന്യമാകും*
വായിക്കുക ➤നമ്മുടെ പരീക്ഷകൾ നമ്മെ തകർക്കുവാനോ, വീഴ്ത്തുവാനോ ഉള്ളതല്ല ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായത് നമ്മെ ഭരമേൽപ്പിക്കുവാൻ വേണ്ടിയാണത്. ഈ രോഗവും വേദനയും നമ്മെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതല്ല, നമ്മെ പണിയുവാനും കൂടുതൽ ശോഭയോടെ നിറുത്തുന്നതിനും വേണ്ടിയാണ് ഇത്. ഈ നഷ്ടവും കുറവും നമ്മെ കെണിയിൽ പെടുത്തുന്നതിനുവേണ്ടിയല്ല, നമ്മെ ഉയിർത്തുന്നതിനും വളർത്തുന്നതിനും വേണ്ടിയുള്ളതാണ്...
വായിക്കുക ➤ബാലസിഹത്തെ ആത്മീയ കണ്ണുകളോടെ നോക്കിക്കണ്ടാൽ, സങ്കീർത്തനങ്ങൾ 35:17, 58:16 വചനങ്ങളിൽ ദാവീദ് പറയുന്നതുപോലെ നമ്മുടെ നാശത്തിനുവേണ്ടി കാത്തിരിക്കുന്ന, നമുക്കു ചുറ്റുമുള്ള, ബാലസിംഹങ്ങളുടെ സ്വഭാവമുള്ള മനുഷ്യർ തന്നെയാണ് എന്നു കാണുവാൻ കഴിയും. സങ്കീർത്തനങ്ങൾ 91:13 ൽ മോശെ പാടുന്നതുപോലെ, ഈ ബാലസിംഹങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി, അവയെ മെതിച്ചുകളയുവാനുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഇന്നു നമുക്കു പ്രാർത്ഥിക്കാം. *ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം*
വായിക്കുക ➤ഇന്ന് നമ്മൾ ആയിരിക്കുന്ന ദേശത്തോ, സാഹചര്യങ്ങളിലോ ദുഷ്ടമൃഗങ്ങൾക്കു സമമായ വ്യക്തികളോ പോരാട്ടങ്ങളോ ഉണ്ടായെന്നുവരാം, നമ്മെ വെട്ടിവീഴ്ത്തുവാൻ (വെട്ടിനിരത്തുവാൻ) ലാക്കാക്കി വാളുകളുമായി നിൽക്കുന്നവരുണ്ടാകാം; ദൈവാത്മാവ് പറയുന്നു, അവരോട് സ്വയം പ്രതികരിക്കാതെ താഴ്മയോടിരിക്ക, ദൈവം അവരെ നീക്കിക്കളയും, ഒരു വാളിനും നിന്നെ വിട്ടുകൊടുക്കാതെ കർത്താവ് നിനക്ക് കാവലായി ഉണ്ടാകും
വായിക്കുക ➤ഈ വാക്യം നിങ്ങളുടെ ഹൃദയപലകയിൽ കുറിച്ചുകൊൾക, സങ്കീർ. 58:11 "ആകയാൽ: *നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും*' നമുക്കുവേണ്ടി ന്യായവിധിനടത്തുന്ന, നമ്മെ പ്രതിഫലംതന്ന് മാനിക്കുന്ന ഒരു പിതാവ് നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ ഉണ്ട് എന്ന് നമുക്കു ചുറ്റുമുള്ള ലോകമനുഷ്യർ പറയുമാറ് ദൈവപ്രവർത്തി നമ്മുടെ ജീവിതത്തിൽ വെളിപ്പെടും.
വായിക്കുക ➤ഈ നാളുകളില്‍ ഏറെ കരുതലോടെ ഇരിക്കണം, വല്ലാത്ത ഒരു കാലമാണ് ഇത്, തലമുറയ്ക്കുവേണ്ടി ദൈവസന്നിധിയില്‍ ഇടുവില്‍ നിന്ന് കരഞ്ഞുപ്രാര്ത്ഥിച്ചെങ്കില് മാത്രമേ ശത്രുവിന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. 1 രാജാ. 3:19 വചനഭാഗത്തുനിന്ന് നമ്മള് തിരിച്ചറിയേണ്ട ഒരു പൊരുള്‍ ഞാന്‍ പറയട്ടെ, ഈ ദിവസങ്ങളില്‍ നമ്മള് ബോധമില്ലാതെ കിടന്നുറങ്ങിയാല്‍ നമ്മുടെ മക്കള്‍ നഷ്ടപ്പെട്ടുപോകും. ആകയാല്‍ നമുക്ക് എഴുന്നേറ്റിരിക്കാം (ഉണര്‍ന്നിരിക്കാം) തലമുറയ്ക്കായ് കരുതാം
വായിക്കുക ➤അവസാന കടമ്പ യെരീഹോമതിലിനു സമമാണ്. ഉറപ്പും ബലവും ഉള്ളതാണ്, അതു കടക്കുക ദുഷ്കരവും പ്രയാസവുമാണ്. പക്ഷേ, ശത്രുവിന്റെ മതിൽ എത്ര ഉയരത്തിലാണെങ്കിലും, അതിനെ വിഴുങ്ങിക്കളയുവാൻ ഭൂമിയെ പിളർക്കുന്നവൻ നമ്മുടെ കൂടെ ഉണ്ട്, സ്തോത്രം!
വായിക്കുക ➤അപ്പൊ. പൌലൊസും ശീലാസും കാരാഗ്രഹത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നു കരുതി അവൻ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ, പൌലൊസ് അവനോട്; നിനക്ക് ഒരു ദോഷവും ചെയ്യരുത് എന്നുപറഞ്ഞ് അവനെ തടയുകയും, അവനോടും കുടുംബത്തോടും യേശുവിന്റെ സുവിശേഷം പറയുകയും ചെയ്തു. ആ കാരാഗ്രഹപ്രമാണിയും കുടുംബവും ക്രിസ്തുവിനെ സ്വീകരിച്ചു സ്നാനപ്പെട്ടു. അപ്പൊ.പ്ര. 16:34 ൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്; "ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു'. ആത്മഹത്യ ചെയ്ത് മുറവിളിയും കരച്ചിലും ഉണ്ടാകേണ്ടിയിരുന്ന ഒരു കുടുംബത്തിൽ നിന്ന്, ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഘോഷസ്വരങ്ങളുയരുന്ന ഒരു ഭവനമായി അതു മാറി
വായിക്കുക ➤പരിശുദ്ധാത്മാവിൽ വ്യക്തമായ ഒരു ആലോചനയാണ് ഈ സംഭവം ഇന്ന് നമുക്കു നൽകുന്നത്. ഗിദെയോൻ ഭയപ്പെട്ടിരുന്നവരെ ദൈവം അവന്റെ കയ്യിൽ ഏൽപ്പിച്ചതുപോലെ, ഇന്നു നമ്മുടെ ജീവിതത്തിലെ ഭയകാരണമായ സകലവിഷയങ്ങളിലും കർത്താവ് നമുക്കു ജയം നൽകും. കർത്താവ് നമ്മുടെ കൂടെകൂടിയാൽ നമ്മുടെ കുറവുകളെല്ലാം ചരിത്രമായി മാറും. സമ്പൂർണ്ണപരിവർത്തനം നമ്മളിൽ ഉണ്ടാകും. കുടുംബത്തിന് കൊള്ളാത്തവർ കുടുംബത്തിന്റെ അഭിമാനമായി മാറും, രോഗങ്ങൾ സൌഖ്യമായും, ശാപങ്ങൾ അല്പഗ്രഹമായും, താഴ്ചകൾ ഉയർച്ചകളായും, മരുഭൂമികൾ നീരുറവകളായും മാറും.
വായിക്കുക ➤ഈ വൃക്ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇത് വഴിയരികിലെയല്ല, തോട്ടത്തിൽ നട്ടിരിക്കുന്ന വൃക്ഷമാണ് എന്നുള്ളതാണ്. യജമാനന്റെ പരിപാലനത്തിലും, സൂക്ഷിപ്പിലും, സംരക്ഷണത്തിലും കെട്ടിയടച്ച ഉറപ്പുള്ള മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷമാണ് ഇത്. *ഏതാണ് ഈ മുന്തിരിത്തോപ്പ്? ആരാണ് ഈ അത്തിവൃക്ഷം ?* മത്തായി 20:1 "സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ....
വായിക്കുക ➤നമ്മുടെ രക്ഷയ്ക്കായി ആവശ്യസമയത്ത് യേശു നാഥൻ സ്വർഗ്ഗം ചാഞ്ഞിറങ്ങി വന്ന എത്രയെത്ര അനുഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പങ്കുവെയ്ക്കുവാനുണ്ടാകും ഇന്നും പ്രശ്നങ്ങളുടെയും പ്രതികൂലങ്ങളുടെയും മദ്ധ്യത്തിൽ നമ്മെ തനിച്ചാക്കി മാറിനിൽക്കാതെ നമ്മുടെ കൂടെ ഇരിക്കുന്ന കർത്താവിന്റെ സ്നേഹത്തെയും വിശ്വസ്തതയെയും ഓർത്ത് നമുക്ക് നന്ദിയുള്ളവരായിരിക്കാം
വായിക്കുക ➤ശമര്യ രാജാവായ ആഹാബും യിസ്രായേല്ല്യനായ നാബോത്തും തമ്മിൽ ഒരു വിഷയം നടക്കുന്നതായി കാണാം. തന്റെ അരമനയുടെ അടുത്തുണ്ടായിരുന്ന നാബോത്തിന്റെ മുന്തിരിത്തോട്ടത്തിലായിരുന്നു ആഹാബിന്റെ കണ്ണ്. ഒരു രാജാവിന്റെ വാശിയും അധികാരവും ഉപയോഗിച്ച് നാബോത്തിനെ കൊന്നുകളഞ്ഞ് ആ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ ആഹാബ് ശ്രമിച്ചു എങ്കിലും, ദൈവം അവിടെ ഇടപെട്ടു. ആഹാബിന്റെ പ്രവൃത്തി അവന്റെ തലമുറയിലേക്ക് വലിയ ശാപം വരുത്തിവെച്ചു. മാത്രമല്ല, ആ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ച ആഹാബിന്റെ ഭാര്യയായ ഈസേബെലും കൊല്ലപ്പെട്ടു
വായിക്കുക ➤പരിശുദ്ധാത്മാവിന്റെ ഇടപെടലാണ് എന്നും കാര്യങ്ങൾ മാറ്റിമറിയ്ക്കുന്നത്, വിഷയങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കുന്നത്. പരിശുദ്ധാത്മാവ് ചലിക്കുവാൻ ആരംഭിച്ചാൽ ഇരുൾ മാറും, സ്ഥിതിഗതികൾക്ക് ഉറപ്പുണ്ടാകും, ചിലരുടെ സ്വഭാവം മാറും, ചിലരുടെ ബുദ്ധി തെളിയും, ചിലരുടെ വാശിമാറും, ചിലരുടെ വൈരാഗ്യം നീങ്ങും, ചിലരുടെ ഭാഗ്യം തെളിയും, ചിലർ മോശ ശീലങ്ങൾ ഉപേക്ഷിക്കും, ചിലരുടെ തീരുമാനങ്ങൾ മാറും...... ദൈവാത്മാവിൽ ഞാൻ എഴുതുന്നു; കുത്തഴിഞ്ഞു കിടക്കുന്നവയെല്ലാം ഒരു നല്ല ക്രമത്തിലേക്കു വരും: ആമേൻ.., ഹാലേലൂയ്യാ..
വായിക്കുക ➤എനിക്കൊരു യജമാനൻ സ്വർഗ്ഗത്തിലുണ്ട്. എന്റെ ഉടയവനും, രക്ഷകനുമായ കർത്താവ് എനിക്കുവേണ്ടി ചോദിക്കുവാനും പറയുവാനുമുണ്ട്, അനീതികണ്ട് അവൻ അടങ്ങിയിരിക്കില്ല, അവഗണിക്കപ്പെടുന്നതുകണ്ട് അവൻ അനങ്ങാതിരിക്കില്ല, ഉപദ്രവിക്കുന്നതുകണ്ട് അവൻ മിണ്ടാതിരിക്കില്ല, എന്റെ കഷ്ടങ്ങളിൽ തുണ നിൽക്കുകയും, എന്റെ ദു:ഖങ്ങളിൽ ആശ്വസിപ്പിക്കുകയും, എന്റെ സങ്കടങ്ങളിൽ കണ്ണീരൊപ്പുകയും ചെയ്യുന്ന ഒരു നല്ല യജമാനൻ സ്വർഗ്ഗത്തിൽ എനിക്ക് ഉണ്ട്
വായിക്കുക ➤കർത്താവിൽ വിശ്വസിക്കുക, ഒരു ചെറിയ മേഘം നിങ്ങളുടെ ജീവിതത്തിലും വെളിപ്പെടും, ജീവിതത്തിലെ സകല അവസ്ഥകളെയും മാറ്റിമറിക്കുന്ന ഒരു വൻമഴ അത് പെയ്യിക്കും. വരണ്ടുണങ്ങിയ അനുഭവങ്ങളെ മാറ്റി, ജീവിതം പിന്നെയും പച്ചപിടിപ്പിക്കും ധാന്യം വിളയിക്കും... യേശുവിന്റെ നാമത്തിൽ ഇതു സംഭവിക്കും.
വായിക്കുക ➤കർത്താവ് എന്തുകൊണ്ടാണ് ഈ ചോദ്യം അവിടുത്തെ ശിഷ്യന്മാരോട്, രാത്രിയിൽ അവർ പാർക്കുന്നിടത്തുവെച്ച് രഹസ്യത്തിൽ ചോദിക്കാതെ, പട്ടാപ്പകൽ പൊതുവഴിയിൽവെച്ച് ചോദിച്ചത് ? തീർച്ചയായിട്ടും ഇതിനൊരു കാരണമുണ്ട്. അത് മറ്റൊന്നുമല്ല; *ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് നമ്മൾ രഹസ്യത്തിൽ പറയേണ്ടതല്ല, ഭയത്തോടും ശങ്കയോടും പറയേണ്ടതുമല്ല, ഒളിഞ്ഞും മറഞ്ഞും പറയേണ്ടതല്ല, അടക്കത്തിലും ഒതുക്കത്തിലും പറയേണ്ടതുമല്ല* ലജ്ജകൂടാതെ, സങ്കോചമില്ലാതെ, ഉറപ്പോടെ, ധൈര്യത്തോടെ ഈ ലോകത്തോട് നമ്മൾ ഉച്ചത്തിൽ പറയണം; 'നീ ക്രിസ്തു ആകുന്നു' ദൈവപുത്രനായ യേശു ക്രിസ്തു തന്നെ
വായിക്കുക ➤വഴിയിൽവെച്ച്, തങ്ങളിൽ ആരാണ് വലിയവൻ എന്ന വാദം ഉണ്ടായി* (മർക്കൊസ് 9:34) യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉണ്ടായ ഒരു വാദത്തെ സംബന്ധിച്ചാണ് ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഫലമായി അവർ പരസ്പരം മിണ്ടാതിരുന്നു എന്നു കാണാം. അതിനർത്ഥം, ആ വാദപ്രതിവാദം അവരെ പരസ്പരം ശത്രുക്കളാക്കി മാറ്റി എന്നാണ്.
വായിക്കുക ➤വഴിയിൽ നമ്മെ ഒടുക്കിക്കളവാൻ പതിയിരുപ്പുകാരുണ്ട്* (അപ്പൊ.പ്ര. 25:4 'വഴിയിൽ വെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി..") പതിയിരിപ്പുകാർ എന്നു പറഞ്ഞാൽ, തക്കം പാർത്തിരിക്കുന്നവരാണ്. പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടത്ത്, പ്രതീക്ഷിക്കാത്ത രീതിയിൽ ആക്രമിക്കുന്നവരാണ് പതിയിരിപ്പുകാർ. നമ്മുടെ ജീവിതത്തിൽ നമ്മുടെ പതനം ലാക്കാക്കി ഒളിവിടങ്ങളിൽ പതിയിരിക്കുന്ന ഇക്കൂട്ടരുണ്ടാകാം. നമ്മുടെ ബുദ്ധിക്കോ കണ്ണുകൾക്കോ ഇക്കൂട്ടരെ തിരിച്ചറിയാൻ കഴിഞ്ഞൂ എന്നു വരില്ല. നമ്മെ ചിരിച്ചു മയക്കി, നമ്മോട് ഹൃദ്യമായി ഇടപെട്ട്, നമ്മുടെ സങ്കടങ്ങളിൽ സഹാനുഭൂതി കാണിച്ച് ഒരു നിഴൽപോലെ നമ്മുടെ ഒപ്പം നടക്കുന്നവരുടെ ഉള്ളിൽ, നമ്മെ ഒടുക്കിക്കളയുവാൻ തക്കം പാർത്തിരിക്കുന്ന ഒരു പതിയിരുപ്പുകാരനുണ്ടാകാം. നമ്മുടെ മക്കളുടെ പുറകെ ഒരു പതിയിരിപ്പുകാരന്റെ കണ്ണുകളുണ്ടാകാം, നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ ഒരു ഒറ്റുകാരൻ കൂടിയിട്ടുണ്ടാകാം.
വായിക്കുക ➤Genuine concern, Truly Care, Genuinely cares, Sincerely care, Earnestly concerned, As much as Care, Really cares, Deep concern, 'പരമാർത്ഥമായ കരുതൽ' എന്ന മലയാള തർജ്ജമയ്ക്ക് പകരം മറ്റു ഇംഗ്ലീഷ് പരിഭാഷകളിൽ ഇൗ വാചകത്തിന് രേഖപ്പെടുത്തിയിരിക്കുന്ന പദങ്ങളാണ് ഇവ എല്ലാം. ദൈവീക കരുതലിന്റെ ആഴവും വീതിയും വർണ്ണിയ്ക്കുവാൻ സത്യത്തിൽ ഒരു ഭാഷാപദങ്ങൾക്കും കഴിയില്ല എന്നുള്ളതാണ് വാസ്തവം. പരമാർത്ഥമായ, ആത്മാർത്ഥമായ, സത്യസന്ധമായ കരുതലാണ് നമ്മുടെ കർത്താവിന്റെ കരുതൽ. വെറുംവാക്ക് പറയുകയോ, കളിവാക്ക് പറയുകയോ ചെയ്യുന്ന മനുഷ്യനല്ല, താൻ കൽപ്പിച്ചതു ചെയ്യുകയും, അരുളിച്ചെയ്യുന്നത് നിവർത്തിക്കുകയും ചെയ്യുന്ന മഹാ ദൈവമാണ് നമ്മുടെ ദൈവം (സംഖ്യ. 23:19)
വായിക്കുക ➤ഒരിക്കൽ ഫറവോ രാജാവിന്റെ കൊട്ടാരത്തിന്റെ അരമനകളിൽ സമാധാനം നഷ്ടപ്പെട്ട ഒരു ദിവസമാണ് ദൈവം യോസേഫിനെ അവിടെ കൊണ്ടു ചെന്നത്. അവർ വ്യാകുലപ്പെട്ടിരുന്ന ദിവസം എന്നാണ് ആ ദിവസത്തെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ഉൽപ്പ. 41:8). എന്നാൽ ആ ദൈവഭക്തന്റെ കാലുകൾ രാജകൊട്ടാരത്തിൽ ചവിട്ടിയ ദിവസം അവിടെ സമാധാനം പിറന്നു; ആ ദേശത്ത് സമാധാനം വന്നു. ഏകദേശം പത്തുവർഷത്തിലധികം കാരാഗ്രഹത്തിൽ കിടന്നതിനുശേഷമാണ് യോസേഫ് രാജകൊട്ടാരത്തിൽ വന്നത് എന്നു നമ്മൾ ഓർക്കണം. എന്നിട്ടും ആ ദൈവഭക്തന്റെ സാന്നിധ്യം അവിടെ സമാധാനത്തെ ഉണ്ടാക്കിയതിനു കാരണം ആ ഹൃദയം ദൈവസമാധാനത്താൽ നിറഞ്ഞിരുന്നതുകൊണ്ടാണ്. ആ അനുഭവത്തെക്കുറിച്ച് പിന്നീട് ഫറവോ രാജാവ് പറഞ്ഞത് ഇപ്രകാരമാണ് തിരുവചനത്തിൽ എഴുതിയിരിക്കുന്നത്; "ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ?" (ഉൽപ്പ 41:38)
വായിക്കുക ➤ഗല്ലിയോൻ എന്ന ദേശാധിപതി അഖായനാടു വാഴുമ്പോൾ, യെഹൂദന്മാർ അപ്പൊ. പൌലൊസിനെ പിടിച്ച് ഗല്ലിയോന്റെ മുമ്പിൽ കൊണ്ടുവന്നു. ഇവൻ ന്യായപ്രമാണത്തിന് വിരോധമായി സംസാരിക്കുന്നു, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുന്നു എന്നൊക്കെയുള്ള കുറ്റങ്ങളാണ് വി. പൌലൊസിനെതിരെ ഇവർ ആരോപിക്കുന്നത്. എന്നാൽ ഗല്ലിയോൻ ആ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല. നിങ്ങടെ കാര്യം നിങ്ങ നോക്കിക്കോ എന്നാണ് ഗല്ലിയോൻ പറഞ്ഞത്. ഒരു ജാതീയനായ ഈ ഗല്ലിയോനുള്ള വകതിരിവുപോലും ഇന്നത്തെ, ദൈവമക്കൾ' എന്ന് അഭിമാനിക്കുന്ന ചിലർക്ക് ഇല്ലാതെ പോകുന്നല്ലോ എന്ന് തോന്നിപ്പോകുന്ന പ്രവർത്തികളാണ് ചിലരിൽ കാണുന്നത്. ആ വീട്ടിലെ കാര്യം, ആ സഭയിലെ കാര്യം, ആ സംഘടനയിലെ കാര്യം.. അവർ നോക്കിക്കോടെ, ഞാൻ എന്തിനാണ് കൊത്തിത്തിരിപ്പുണ്ടാക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകണം.
വായിക്കുക ➤ആദ്യം അവസരം ലഭിക്കുന്നതിലല്ല, ആളുകളുടെ എണ്ണത്തിലുമല്ല, ലോകത്തിന്റെ ജ്ഞാനത്താലുമല്ല, അധികാരത്തിന്റെ മുഷ്ടിയാലുമല്ല, കർത്താവിനായി, കർത്താവിന്റെ സമയത്തിനായി കാത്തിരിക്കുന്നവർക്ക് അതു ലഭിക്കും. അവരുടെ സമയം വരും, അവരുടെ അവസരം അവരെ തേടി എത്തും. (സഭാ പ്ര. 3:11) അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യും....
വായിക്കുക ➤വിശ്വാസ ജീവിതത്തിൽ പരീക്ഷകളും പോരാട്ടങ്ങളും നേരിടേണ്ടതായി വന്നേക്കാം, രോഗങ്ങളും പ്രശ്നങ്ങളും ഒന്നിനൊന്നായി കടന്നുവന്നേക്കാം; എന്നാൽ അവയൊന്നും ഒരു ദൈവപൈതലിനെ തളർത്തുവാൻ പോന്നതാകരുത്. ദൈവവാഗ്ദത്തം ലഭിച്ച ദൈവപൈതൽ പ്രശ്നങ്ങൾ കണ്ട് വിലപിക്കാതെ, അവിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞ് നിരാശപ്പെടാതെ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്ന് എണ്ണിക്കൊണ്ട് പ്രത്യാശയോടെ കാത്തിരിക്കുകയാണ് വേണ്ടത്. യാക്കോബേ, നീ ഭയപ്പെട്ടതുപോലെ; ഒന്നും യോസേഫിന് സംഭവിച്ചിട്ടില്ല, ശിമെയോനും സുരക്ഷിതനായി ഇരിക്കുന്നുണ്ട്, ബെന്യാമീനും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ചുരുക്കത്തിൽ പറഞ്ഞാൽ; നിന്റെ ഭൂതവും, ഭാവിയും, വർത്തമാനകാലവും എല്ലാം ദൈവകരങ്ങളിൽ സുരക്ഷിതമാണ്
വായിക്കുക ➤പിന്നീട് നടന്നതെല്ലാം ചരിത്രമാണ്, ബാബേൽ രാജാവായ നെബുഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി (2 ദിനവൃ. 36:6, ദാനിയേൽ 1:1,2). അതിനുശേഷം നെബുഖദ്നേസർ അവനെ പട്ടണത്തിന്റെ മുകളിൽനിന്ന് വലിച്ചെറിഞ്ഞു, അവന്റെ ശരീരം വലിച്ചു ചീന്തപ്പെട്ടു, അങ്ങനെ യിരെ. 22:19 ൽ വായിക്കുന്നതുപോലെ ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടുമെന്ന ദൈവവചനം സത്യമായിത്തീർന്നു. ബി.സി.598 ൽ ഇതു സംഭവിച്ചു എന്നാണ് ജോസിഫസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവവചനത്തെ അപമാനിച്ചവരും, അവഹേളിച്ചവരും, കത്തിച്ചുകളഞ്ഞവരും അവരുടെ പാപം തങ്ങളുടെ തലയിൽ മാത്രമല്ല, തലമുറകളിലേക്കും വലിച്ചുകയറ്റി, അവസാനം മൃഗത്തെപ്പോലെ മരിച്ച് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, ദൈവവചനത്തെ സ്നേഹിക്കുകയും, മാനിക്കയും, ആദരിക്കുകയും, അനുസരിക്കുകയും ചെയ്ത യോശുവയെപ്പോലുള്ള പിതാക്കന്മാർ നമുക്കു മാതൃകയായി ഉണ്ട്.
വായിക്കുക ➤ഈ വേദപുസ്തകത്തെ പ്രാണനെപ്പോലെ സ്നേഹിച്ചവരും, ഇതിനെ സംരക്ഷിക്കാൻ വേണ്ടി പ്രാണൻ കൊടുത്തവരും ദൈവസഭയുടെ തൂണുകളായി മാറുകയും, അവർ തങ്ങളുടെ ജീവകിരീടത്തിനായി കാത്തിരിക്കുകയും ചെയ്യുമ്പോൾ; ഈ ബൈബിളിനെ വെറുക്കുകയും, കീറിക്കളയുകയും, തീവെച്ചു നശിപ്പിക്കയും ചെയ്തവരെല്ലാം സമാധാനം നഷ്ടപ്പെട്ട്, ദൈവത്താൽ വെറുക്കപ്പെട്ടവരായി, തങ്ങളുടെ ശിക്ഷാവിധിക്കായി പാതാളത്തിൽ കാത്തുകിടക്കുകയാണ് എന്നു നമ്മൾ മറന്നുപോകരുത്. ആകയാൽ പ്രിയരേ, ദൈവം നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്ന ഈ വചനത്തെ നമുക്കു പ്രാണനെപ്പോലെ സ്നേഹിക്കാം, മാനിക്കാം, ആദരിക്കാം. ചിലർ ചെയ്യുന്നതുപോലെ ബൈബിളിൽ ചുംബനം നൽകി മാത്രമല്ല ബൈബിളിനെ സ്നേഹിക്കേണ്ടത്, ബൈബിൾ ധ്യാനിച്ചും, ബൈബിൾ വചനങ്ങൾ അനുസരിച്ചുമാണ് നമ്മുടെ സ്നേഹം പ്രകടിപ്പിക്കേണ്ടത്
വായിക്കുക ➤സദൃശ്യവാ. 22:11 വാക്യം ഇന്ന് നമുക്കു നൽകുന്ന ഒരു പാഠം, ഹൃദയശുദ്ധിയുള്ള വ്യക്തികളെ നമ്മൾ സ്നേഹിതരായി തിരഞ്ഞെടുത്താൽ നമുക്കും രാജാവിനെപ്പോലെ ജീവിക്കാൻ കഴിയും എന്നാണ്. കൂട്ടുകാരുടെ കൊള്ളരുതായ്മ കാരണമായി പാപ്പരായി മാറിയിട്ടുള്ള, കുഴിയിൽ വീണിട്ടുള്ള, സൽപ്പേരു കളങ്കപ്പെട്ടിട്ടുള്ള, അവസരങ്ങൾ കളഞ്ഞുകുളിച്ചിട്ടുള്ള, കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള,...... നിരവധി ആളുകളുടെ അനുഭവങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ബൈബിൾ വാക്യത്തിന് ഏറെ പ്രസക്തിയുണ്ട്. *നമ്മുടെ സ്നേഹിതർ ആരാണ് ? അവരുടെ യോഗ്യത എന്താണ് ? അവരുടെ സ്വഭാവം എങ്ങനെയുള്ളതാണ് ?* ജീവിതത്തിൽ നമ്മൾ എന്നെങ്കിലും ഇതുപോലെ ഒരു സ്വയപരിശോധന നടത്തിയിട്ടുണ്ടോ ? ഒരു രാജാവിനെപ്പോലെ ജീവിക്കണമെന്നാണ് നമ്മുടെ ആഗ്രഹമെങ്കിൽ ഒരു രാജാവിനെപ്പോലെ നമ്മൾ ചിന്തിക്കണം, തിരഞ്ഞെടുക്കണം.
വായിക്കുക ➤നമ്മുടെ സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും, നമ്മുടെ സാധ്യതകൾ എത്ര അസ്തമിച്ചതായി തോന്നിയാലും, നമ്മുടെ എതിരാളികൾ എത്ര പ്രബലരായി കാണപ്പെട്ടാലും, സാരമില്ല; നമ്മുടെ കണ്ണുകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തിയാൽ മതി;, *നമ്മൾ ഇന്നുവരെ കാണാത്ത ഒരു കാഴ്ച, നമ്മൾ ഇന്നുവരെ കേൾക്കാത്ത ഒരു വാർത്ത, നമ്മൾ ഇന്നുവരെ അറിയാത്ത ഒരു വിടുതൽ, നമ്മെ കാത്തിരിക്കുന്നുണ്ട്*
വായിക്കുക ➤ഈ ലോകത്തിലെ ഒരു രാജ്യത്തിനും ഒരു സൈന്യത്തിനും അവരുടെ പൗരന്മാരുടെ ജീവനും സ്വത്തിനും വേണ്ട നൂറുശതമാനം സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഇല്ലാതിരിക്കുമ്പോൾ, സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുവാൻ ഒരു ദൂത സൈന്യംതന്നെ അവർക്കായി ഉണ്ട്. സ്തോത്രം ! (ഫിലി. 3:20 "നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു")
വായിക്കുക ➤മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട, ലാബിലെ റിപ്പോർട്ട് കാര്യമാക്കണ്ട, ഡോക്ടർ പറഞ്ഞത് കാര്യമാക്കണ്ട, കൂട്ടുകാർ പറഞ്ഞത് കാര്യമാക്കണ്ട, അധ്യാപകർ പറഞ്ഞത് കാര്യമാക്കണ്ട, ബാങ്കുകാർ പറഞ്ഞത് കാര്യമാക്കണ്ട, അവിശ്വാസത്തോടെ പറഞ്ഞ ആരുടെയും വാക്കുകൾ കാര്യമാക്കണ്ട (മുഖവിലയ്ക്ക് എടുക്കണ്ട), യേശുവിൽ വിശ്വസിക്ക മാത്രം ചെയ്ക. യായിറോസ് യേശുവിൽ വിശ്വസിക്ക മാത്രം ചെയ്തു. ലോക മനുഷ്യർ അതുകണ്ട് പരിഹസിച്ചു (മർക്കൊസ് 5:39). ബോധമില്ലാത്തവൻ എന്ന് നിന്ദിച്ചു. യുക്തിക്ക് നിരക്കാത്തത് ചെയ്യുന്നവൻ എന്ന പഴികേട്ടു. എന്നാൽ സംഭവിച്ചത് എന്താണ് ? തന്റെ പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള മകളെ യേശു അവനു തിരികെ നൽകി. ലോകം അത്കണ്ട് അതിശയത്തോടെ (വിസ്മയത്തോടെ) നോക്കി നിന്നു. നമ്മുടെ ജീവിതത്തിലും യേശുവിന്റെ ഇൗ വചനം നമുക്ക് ഏറ്റെടുക്കാം, *ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക*.
വായിക്കുക ➤പിതാവിങ്കലേക്ക് നോക്കിയാല്‍, ഏതു രോഗത്തിനും സൗഖ്യമുണ്ട് എന്നും, ഏതു വിഷയത്തിനും വിടുതലുണ്ട് എന്നും, ഏതു അസാധ്യമായതും സാധ്യമാകും എന്നും തന്റെ ജീവിതാനുഭവങ്ങള്‍കൊണ്ട് കര്‍ത്താവ് നമുക്കു കാണിച്ചുതരികയായിരുന്നു. ആകയാല്‍ ഇനിയും നമ്മള് എന്തിനു ഭയപ്പെടണം, നമ്മള് എന്തിനു ഭാരപ്പെടണം, നമ്മള് എന്തിനു താമസിക്കണം ? ഈ ദിവസം പിതാവിന്റെ സന്നിധിയില്‍ മുട്ടുകള്‍ മടക്കി നമ്മുടെ സങ്കടങ്ങളും ആവലാധികളും അറിയിക്കാം. കൂപ്പു കരങ്ങളോടെ അവിടുത്തെ കരുണക്കായി യാചിക്കാം. നുറുങ്ങിയ ഹൃദയത്തോടെ വേദനകള്‍ പങ്കുവെക്കാം. അവിടുന്ന് വിടുതല്‍ നല്‍കും, സൗഖ്യം നല്‍കും, നീക്കുപോക്കുകള്‍ ഒരുക്കും. വിശ്വാസ യോഗ്യമായ ദൈവവചനം ഒരിക്കല്‍ക്കൂടി നമുക്ക് ഏറ്റുപറയാം; 'അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല'. ആമേന്‍
വായിക്കുക ➤അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിച്ച അവർ പലരിൽ നിന്നും വായ്പ വാങ്ങി അടുക്കളയും ബാത്ത്റൂമും ക്രമീകരിച്ചു. അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി എന്നവർ കരുതി. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ലെന്നുമാത്രമല്ല, പ്രശനങ്ങൾ കൂടുതൽ വർദ്ധിക്കുവാനും തുടങ്ങി. ഇന്ന് പലർക്കും സംഭവിക്കുന്ന അബദ്ധമാണ് ഇത് , കേട്ടറിവിന്റെ വെളിച്ചത്തിൽ ദൈവത്തിന്റെ അഭിഷക്തരെന്ന് തെറ്റിദ്ധരിച്ച് ഇതുപോലുള്ള പലരെയും സമീപിക്കുകയും അവർ പറയുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിച്ച് സമ്പത്തും ആരോഗ്യവും, സമാധാനവും നഷ്ടപ്പെടുത്തി; അവസാനം കുറ്റവും പഴിയുമെല്ലാം കർത്താവിന്റെ മേൽ കെട്ടിവെയ്ക്കുന്നു. ഇക്കൂട്ടർ പറയുന്ന ഉപദേശങ്ങളിലും പരിഹാര മാർഗ്ഗങ്ങളിലും വീഴുന്നതിനു മുമ്പ്, നമ്മുടെയെല്ലാം വീടുകളിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള ദൈവവചനം, വിശുദ്ധ ബൈബിൾ ഒന്നു തുറന്നു നോക്കി പരിശോധിച്ചുകൂടെ ? അല്ലെങ്കിൽ അത് അവരുടെ കയ്യിൽ കൊടുത്തിട്ട്, സഹോദരാ, താങ്കൾ പറയുന്ന ഈ കാര്യം ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ്' എന്ന് പറഞ്ഞു തരാമോ, കർത്താവോ, കർത്താവിന്റെ ശിഷ്യന്മാരോ, ഏതെങ്കിലും വീട്ടിൽ ചെന്ന് അടുക്കള പൊളിപ്പിക്കുകയോ കുളിമുറി പണിയിക്കുകയോ ചെയ്തതായി ഒന്നുകാണിച്ചു തരാമോ? എന്നു ചോദിച്ചുകൂടെ.
വായിക്കുക ➤കർത്താവ് കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ഒരു കാര്യത്തെ തടയാൻ കേവലം മനുഷ്യർക്ക് കഴിയുമോ? മനുഷ്യന്റെ ഗൂഢതന്ത്രങ്ങൾ ദൈവസന്നിധിയിൽ വിലപ്പോകുമോ? ഒരിക്കലുമില്ല. ഇവിടെയും അതുതന്നെ സംഭവിച്ചു. കർത്താവ് ആ സഹോദരിയുടെ പക്ഷത്തു നിന്നു. 100 പേരുടെ ഇടയിൽനിന്ന് ആ സഹോദരിയുടെ പേരിൽ നറുക്കു വീണു. അങ്ങനെ എല്ലാവരെയും അത്ഭുതപ്പെടുത്തി അവർ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ദീർഘവർഷങ്ങൾ ജോലി ചെയ്ത് വിരമിച്ച അവർ, യേശു ജീവിതത്തിൽ ചെയ്ത അത്ഭുതം ഇന്നും അനേകരോട് വർണ്ണിച്ചുകൊണ്ടിരിക്കുന്നു.
വായിക്കുക ➤യേശു കർത്താവിന്റെ അടുക്കൽ ചെല്ലുവാൻ അനുവാദം ചോദിക്കുന്ന ആരെയും അവിടുന്ന് ഒരിക്കലും തടയുന്നില്ല. ജീവിതത്തിൽ കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിക്കുന്ന നേരത്തായാലും, തിരമാലകൾ മുക്കിക്കളയുവാൻ ശ്രമിക്കുമ്പോഴായാലും, രാത്രിയിലെ നാലാം യാമത്തിലായാലും യേശുവിന്റെ അടുക്കൽ ചെല്ലുവാൻ ആഗ്രഹമുണ്ടെങ്കിൽ, വരിക എന്നു പറഞ്ഞ് രണ്ടു കയ്യും നീട്ടി അവൻ ഇന്നും അടുക്കലേക്ക് വിളിക്കുന്നു. യേശുവിന്റെ വിളികേട്ടുകൊണ്ട് ഇറങ്ങുമെങ്കിൽ ഇൗ തിരമാലകൾ നമ്മെ മുക്കിക്കളയുവാൻ അവിടുന്ന് അനുവദിക്കയില്ല. യേശു നാഥൻ കൃപയുടെ കരങ്ങൾ നീട്ടി നമ്മെ പിടിച്ചുകൊള്ളും. കാറ്റിനെയും തിരമാലകളെയും അവൻ ശാന്തമാക്കിക്കൊള്ളും.
വായിക്കുക ➤ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിൽ വാഴണം. ലൂക്കൊസ് 11:42 വാക്യത്തിൽ കർത്താവ് ഒരിക്കൽ പരീശ•ാരോട് അരുളിച്ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്; "നിങ്ങൾ തുളസിയിലും അരുതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു". ഇന്നത്തെ ചിലരുടെ ജീവിതങ്ങളിൽ ഇൗ വചനം എത്ര വാസ്തവമാണ് എന്നു തോന്നിപ്പോകയാണ്. കൃത്യമായി ദൈവാലയത്തിൽ പോകുന്നു, വെള്ളവസ്ത്രം ധരിക്കുന്നു, അടയാഭരണങ്ങൾ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു, ബൈബിൾ വായിക്കുന്നു, പ്രാർത്ഥിക്കുന്നു, നടപ്പും പെരുമാറ്റവും ഒക്കെ കൊള്ളാം... പക്ഷേ ദൈവസ്നേഹം എവിടെ ? അപ്പനെയും അമ്മയെയും തിരിഞ്ഞുനോക്കില്ല, കേസും കൂട്ടവുമായി സ്വന്ത സഹോദരങ്ങളോട് മിണ്ടാറുപോലുമില്ല, ഒരു മുട്ടുസൂചിക്കുപോലും നാട്ടുകാർക്ക് ഉപകാരമില്ല,.... ദൈവസ്നേഹം ഉള്ളിലില്ലാതെ ഇല്ലാത്ത ഭക്തി നടിച്ച് പുറമെ കാട്ടിക്കൂട്ടുന്ന ഇൗ വക കോപ്രായങ്ങൾ ഇനിയെങ്കിലും നിറുത്തി, ദൈവസ്നേഹം ഹൃദയങ്ങളിൽ നിറയ്ക്കാം.
വായിക്കുക ➤ക്രിസ്തുവുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ.." കൊലൊ. 3:15 വാഴുക എന്ന് പറഞ്ഞാല്‍ ഭരിക്കുക എന്നാണ് അര്‍ത്ഥം. നമ്മുടെ ഹൃദയങ്ങളില്‍ വാഴേണ്ടതും, വാഴാന്‍ പാടില്ലാത്തതുമായ ധാരാളം കാര്യങ്ങള്‍ പരിശുദ്ധാത്മാവ് തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, അവയില്‍ ചിലത് നമുക്കു ധ്യാനിക്കാം
വായിക്കുക ➤വിരോധികൾ ഇടിച്ചു കളഞ്ഞ യെരുശലേമിന്റെ വാതിലുകളും മതിലുകളും പണിയുകയായിരുന്ന നെഹെമ്യാവിനെയാണ് ചിലര്‍ ഒരു യോഗംകൂടാന് ഓനോസമഭൂമിയിലേക്ക് വിളിക്കുന്നത്. യെരുശലേം ഇനി ഒരിക്കലും പണിയപ്പെടരുത് എന്നും, ദൈവജനം ഇനി ഒരിക്കലും അവിടെ ആരാധനകഴിക്കരുത് എന്നുമായിരുന്നു സാത്താന്റെ ആഗ്രഹം, അതിനുവേണ്ടി ചില ആളുകളെ സ്വാധീനിച്ച് തന്റെ വലയിലാക്കി ദൈവാലയത്തിന്റെ പണിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയായിരുന്നു സാത്താന്റെ ഗൂഢതന്ത്രം. ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ദൈവപ്രവര്ത്തിയെ തടസ്സപ്പെടുത്തുവാനും, ആ ജോലി എരിവോടെ ചെയ്യുന്നവരെ പിന്തിരിപ്പിക്കുവാനുമാണ് അവര്‍ നെഹെമ്യാവിനെ ഓനോസമഭൂമിയിലേക്ക് യോഗം കൂടാന്‍ വിളിച്ചത്. മറ്റെവിടേക്കെങ്കിലും വിളിക്കാതെ *അവര്‍ നെഹെമ്യാവിനെ ഓനോസമഭൂമിയിലേക്ക് തന്നെ യോഗത്തിന് ക്ഷണിച്ചതിനും ഒരു കാരണമുണ്ട്* ഞാൻ വിശദമാക്കാം ; ഈ ഓനോ സമഭൂമിക്ക് മറ്റൊരു പേരുകൂടെ ഉണ്ട് എന്ന് തിരുവചനത്തില്‍ നമുക്ക് കാണാം, '*ശില്പികളുടെ താഴ് വര* എന്നാണ് ആ പേര് (നെഹെ.11:35). *എന്തു തരം ശില്പികളാണ് അവര്‍ ?* ദേവവിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കുന്ന ശില്പികൾ.
വായിക്കുക ➤ഗെന്നേസരത്ത് തടാകത്തിൻ്റെ നടുവിൽ, എന്തു ചെയ്യും?, ആരു സഹായിക്കും? എന്ന് സങ്കടപ്പെട്ട്, മരണഭയത്താൽ ധൈര്യം നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന ശിഷ്യന്മാരെയാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. രാത്രിയിലെ നാലാം യാമത്തിൽ കടലിന്മേൽ നടന്നുകൊണ്ട് യേശു അവരുടെ അടുക്കൽ ചെന്നപ്പോൾ ഒരു ഭൂതം വരുന്നു എന്നു നിരൂപിച്ചുകൊണ്ട് അവർ ഏറ്റവും നിലവിളിച്ചു. യേശു അവരോട്, ഭയപ്പെടേണ്ട എന്നു പറഞ്ഞ് അവരെ ധൈര്യപ്പെടുത്തി. മർക്കൊസ് 6:51 വാക്യത്തില്‍ വായിക്കുന്നത്; അവർ സന്തോഷിച്ചാർത്തു എന്നാണ്. (completely overwhelmed, utterly astounded, greatly amazed, marveled beyond measure, profusely astonished) പല ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനത്തിൻ്റെ തർജ്ജമകളാണ് ഇവ. ചില മിനിറ്റുകൾക്കു മുമ്പുവരെ പേടിച്ചരണ്ടിരുന്നവർ, നിമിഷങ്ങൾക്കകം സന്തോഷിച്ചാർക്കുന്ന അനുഭവമാണ് ഇവിടെ നമ്മൾ കാണുന്നത്. *ഇത് എങ്ങനെ സംഭവിച്ചു? അവരുടെ സങ്കടം സന്തോഷമായി, ദു:ഖം ആനന്ദമായി, ഭയം ധൈര്യമായി, കണ്ണുനീർ പുഞ്ചിരിയായി, കരച്ചിൽ സ്തുതിയായി, വേദന നൃത്തമായി...എങ്ങനെ മാറി?* നിമിഷങ്ങൾക്കകം അവരുടെ ജീവിതത്തിൽ ഈ മാറ്റം സംഭവിച്ചതിനു കാരണം, യേശുവിൻ്റെ സന്ദർശനമാണ്. ഹല്ലേലൂയ്യ !
വായിക്കുക ➤*മാറായിലെ കൈപ്പുള്ള വെള്ളം*; 1) ശാപത്തെ സൂചിപ്പിക്കുന്നു. യാക്കോബ് 3:10,11 2) നഷ്ടങ്ങളും അരിഷ്ടതയും സൂചിപ്പിക്കുന്നു. വിലാപ. 3:19 3) ദൈവകൃപ നഷ്ടപ്പെടുന്നത് കാണിക്കുന്നു. എബ്രായർ 12:15 4) വെറുപ്പിനെയും വിദ്വേഷത്തെയും സൂചിപ്പിക്കുന്നു. കൊലൊ. 3:19 5) കഷ്ടദിവസത്തെ കാണിക്കുന്നു. ആമൊസ് 8:10 6) മനോവ്യസനത്തെയും വിലാപത്തെയും സൂചിപ്പിക്കുന്നു. യെഹെ.27:31 7) നിന്ദയെയും പരിഹാസത്തെയും സൂചിപ്പിക്കുന്നു. വിലാപ. 3:14,15 അടിമത്വത്തെയും ദാസവൃത്തിയെയും സൂചിപ്പിക്കുന്നു. പുറപ്പാട് 1:14 9) കുറ്റപ്പെടുത്തലുകളെയും, കുത്തുവാക്കുകളെയും സൂചിപ്പിക്കുന്നു. സങ്കീ. 64:4 10) എല്ലാം നഷ്ടപ്പെട്ട, ഇനി ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. രൂത്ത് 1:20 നമ്മുടെ ജീവിതത്തിലെ കൈയ്പ്പുള്ള വെള്ളത്തിന് സമമായ ഈ അവസ്ഥകളെ ഒരു ചരിത്രമാക്കി (ഓർമ്മയാക്കി) മാറ്റുവാൻ ഇന്നും ദൈവത്തിന് കഴിയും
വായിക്കുക ➤ബർന്നബാസ് ഒരു നല്ല മനുഷ്യനായിരുന്നു, യേശുവിനെ ജീവനുതുല്ല്യം സ്നേഹിച്ച, സുവിശേഷത്തിനുവേണ്ടി എല്ലാം ത്യജിച്ച, രക്ഷാസന്ദേശവുമായി അക്ഷീണം സഞ്ചരിച്ച, ദൈവരാജ്യത്തെ സംബന്ധിച്ച ദർശനമുള്ള, ദൈവസഭയില്‍ വിശ്വസ്തനായ, സഹോദരന്മാർക്കെല്ലാം പ്രിയനായ, ആരുടെ മുമ്പിലും സ്വന്ത അഭിപ്രിയങ്ങള്‍ തുറന്നു പറയുന്ന, സുവിശേഷത്തിനുവേണ്ടി കഠിനമായ തീരുമാനങ്ങൾ എടുക്കുന്ന, തൻ്റെ കാഴചപ്പാടുകളിൽ ഉറച്ചു നിന്ന, ആരുടെ സ്വാധീനത്തിലും പതറിപ്പോകാത്ത, വെച്ചുകെട്ടലുകളും ജാഡകളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു ബർന്നബാസ്. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ബർന്നബാസിനെ ഒരു 'നല്ല മനുഷ്യൻ' എന്നു അഭിസംബോധന ചെയ്തത്.
വായിക്കുക ➤ഇന്നത്തെ വാഗ്ദത്തവചനം ഞാൻ എഴുതുന്നു. (മലാഖി 1:5) "നിങ്ങൾ സ്വന്തകണ്ണുകൊണ്ട് അതു കാണുകയും യഹോവ യിസ്രായേലിൻ്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും" എന്തൊക്കെ വാഗ്ദത്ത നിവര്ത്തികളാണ് നിങ്ങൾ കാണുവാൻ പോകുന്നത്? അവയിൽ ചിലതു ഞാൻ ഓർമ്മിപ്പിക്കാം; *എൻ്റെ തലമുറ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ഞാൻ കാണും* *എൻ്റെ രോഗം സൗഖ്യമാകുന്നത്, (അപ്രത്യക്ഷമാകുന്നത്) ഞാൻ കാണും* *എൻ്റെ പരീക്ഷകളും ശോധനകളും തീരുന്നത് ഞാൻ കാണും* .............. (നിങ്ങൾക്ക് ചിലത് എഴുതുവാൻ ഈ വരി ഞാന്‍ ഒഴിച്ചിടുന്നു)
വായിക്കുക ➤ശപിക്കപ്പെട്ട ഒരു കുടുംബപാരമ്പര്യമായിരുന്നു രൂത്തിൻ്റെത് എന്ന് വേദപുസ്തകം പഠിക്കുമ്പോൾ നമുക്കു കാണുവാൻ കഴിയും. രണ്ടു സഹോദരിമാർ ചെയ്ത അവിവേകത്തിൻ്റെ ഫലമായി സ്വന്ത പിതാവില്‍ നിന്ന് ഗര്‍ഭം ധരിച്ച്, മൂത്ത സഹോദരി പ്രസവിച്ച മകനായിരുന്നു രൂത്തിൻ്റെ പിതാമഹനായ മോവാബ് (ഉല്‍പ്പത്തി 19:37 "മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു") ദൈവം വെറുത്ത അന്തസ്സില്ലാത്ത ഒരു തലമുറ, ദൈവജനവുമായി ശത്രുതയില്‍ കഴിഞ്ഞിരുന്നവർ (സംഖ്യ 3:28), അന്യദൈവാരാധികളായ മോവാബ്യരെ ദൈവവചനത്തിൽ ഒരിടത്ത് വിളിച്ചിരിക്കുന്നത് 'മുടിഞ്ഞവരെ' എന്നാണ് (സംഖ്യ. 21:29 "മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിൻ്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തൻ്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോർയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു") മാത്രമല്ല പത്തു തലമുറവരെ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത് എന്ന് ശാസിക്കപ്പെട്ടവരായിരുന്നു മോവാബ്യര്‍. ആവർ. 23:3 "ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു") ഈ ചരിത്ര / കുടുംബ പശ്ചാത്തലമുള്ള രൂത്താണ് യിസ്രായേലിൻ്റെ ദൈവത്തെ *എൻ്റെ ദൈവം* എന്നു വിളിച്ചത്. ആ വിളി ദൈവത്തിനങ്ങ് ഇഷ്ടപ്പെട്ടു, അവളോട് പ്രസാദം തോന്നി, അവളിൽ കനിഞ്ഞു. അവളുടെ ശാപം മാറ്റി, അവളുടെ തലമുറയുടെ മുടക്കു മാറ്റി, അന്തസ്സും അഭിമാനവും നല്കി. ലോക പ്രശസ്തയാക്കി, യേശുക്രിസ്തുവിൻ്റെ വല്ല്യമ്മച്ചിയാക്കി.
വായിക്കുക ➤അന്യായമായതും, അര്‍ഹിക്കാത്തതും, അനീതിയായി കൈപ്പറ്റിയതുമായ അന്യരുടെ സമ്പത്ത് നിൻ്റെ പുരയ്ക്കകത്ത് കൊണ്ടുവരരുത് എന്ന് ദൈവം തൻ്റെ ജനത്തിന് ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ആവര്‍ത്തനം 7:25,26 "അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിൻ്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു. നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിൻ്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ"
വായിക്കുക ➤താന്‍ ഒരു വിക്കനാണ്, തടിച്ച നാവുള്ളവനാണ്, യോഗ്യത ഇല്ലാത്തവനാണ്, വാക്സാമര്ത്ഥ്യം ഇല്ലാത്തവനാണ്, ആരും തന്നെ വിശ്വസിക്കയില്ല, എന്നൊക്കെയുള്ള നിരവധി കാരണങ്ങള്‍ നിരത്തി, ആ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനും തനിക്കു പകരം മറ്റാരെയെങ്കിലും അയക്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്ന മോശെയോട് ദൈവം പറയുന്ന ഉത്തരമാണ് . *ഞാന്‍ കൂടെ ഉണ്ട്;* ഇന്നത്തെ ചില ജീവിത സാഹചര്യങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് മോശെയെപ്പോലെ തങ്ങളുടെ കുറവുകളുടെ കണക്കുകള്‍ നിരത്തുന്നവരോട് ഇന്നും ദൈവത്തിന് പറയാനുള്ള ഉത്തരം *ഞാന്‍ കൂടെ ഉണ്ട്* എന്നാണ്.
വായിക്കുക ➤യോഹന്നാന് 6:5 "യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു.." വിശന്നിരിക്കുന്ന ജനത്തെ കണ്ടു മനസ്സലിഞ്ഞ്, അവര്‍ക്ക് തൃപ്തിയായി ശേഷിക്കുമാറോളം ആഹാരം നല്കി. യേശുവിൻ്റെ കണ്ണുകൾ പതിയുവാന്‍ ഭാഗ്യംലഭിച്ച്, ജീവിതത്തിൽ വിടുതൽ പ്രാപിച്ച നിരവധി നിരവധി പേരുടെ ചരിത്രം വേദപുസ്തകത്തിൽ ഇനിയും ഉണ്ട്. യേശുവിൻ്റെ നന്മയുടെ ആ കണ്ണുകൾ ഇന്നും തുറന്നിരിക്കുന്നു, ചിലരെ കണ്ടുകൊണ്ടിരിക്കുന്നു. അവര്‍ക്ക് നന്മ ചെയ്വാന് യേശുവിന് മനസ്സുണ്ട്, *യേശു നല്ലവനും വിശ്വസ്തനുമാണ്* സ്തോത്രം ! ഒരിക്കല്‍ മിസ്രയീം ദേശത്ത് ഫറവോ രാജാവിൻ്റെ അടിമകളായി കഴിഞ്ഞിരുന്ന യിസ്രായേല്‍ ജനത്തെ, അവരുടെ കഷ്ടതയും കണ്ണുനീരും കണ്ട്, അവിടെ നിന്ന് വിടുവിക്കുവാന്‍ ദൈവം തീരുമാനിച്ചു. അതിനുവേണ്ടി ദൈവം മോശെയെ നിയോഗിച്ച് അയക്കുമ്പോൾ, അവനോട് അരുളിച്ചെയ്തത് ഇപ്രകാരമായിരുന്നു; (പുറപ്പാട് 3:8) "അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു.. അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു" പാലും തേനും ഒഴുകുന്ന ദേശം അഥവാ വെണ്മയും(പാല്) ചുവപ്പും(തേന്‍) ആയ ദേശം, പുതിയ നിയമ ഭക്തന്മാരുടെ കനാന്‍ ദേശം, യേശു വസിക്കുന്ന സ്വര്‍ഗ്ഗ ഭവനമാണ്.
വായിക്കുക ➤ഏറെ നാളായി എൻ്റെ പ്രാർത്ഥനയ്ക്ക് മറുപടി ഇല്ല.., ദൈവം എൻ്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല.., എൻ്റെ വിഷയത്തിനുമാത്രം വിടുതലില്ല.., എന്നെ മാത്രം സ്വർഗ്ഗം പരിഗണിക്കുന്നില്ല.. ഇതുപോലുള്ള പരാതികളും പരിഭവങ്ങളും ഒക്കെ ഇന്ന് ദൈവമക്കളുടെ ഇടയിൽനിന്നുപോലും ധാരാളം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഈ തിരുവചനത്തിന് ഏറെ പ്രസക്തിയുണ്ട്. ദാനിയേൽ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ ആരംഭിച്ചപ്പോൾതന്നെ അവൻ്റെ വിഷയത്തെ പരിശോധിക്കുവാൻ ദൈവം തൻ്റെ ഗബ്രീയേൽ ദൂതനെ തന്നെ നിയമിക്കുവാനും, അവൻ്റെ അടുക്കലേക്ക് അയക്കുവാനുംമാത്രം കാരണമെന്തായിരുന്നു?
വായിക്കുക ➤മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വില്യമിന്റെ അടുത്തേക്ക് ചെല്ലുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തൻറെ കാലുകൾ രണ്ടും ആ സമയത്ത് തളർന്നു പോയി. അതിനുശേഷം ഇന്നുവരെ തനിക്ക് നടക്കാൻ കഴിഞ്ഞിട്ടില്ല, ഈ കാര്യം ആരോടും പറയാൻ തനിക്ക് ധൈര്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴെങ്കിലും ഇത് ഏറ്റുപറഞ്ഞ് തന്റെ തെറ്റിന് മാപ്പ് അപേക്ഷിക്കണമെന്ന് തോന്നിയതുകൊണ്ടാണ് വില്യമിനെ വിളിച്ചത്. വില്യം അദ്ദേഹത്തോട് ക്ഷമിച്ചു തന്റെ സുഹൃത്തിനു വേണ്ടി പ്രാർത്ഥിച്ചിട്ടാണ് വില്യം മടങ്ങിയത്. പ്രിയരേ, പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് നമ്മൾ മറന്നു പോകരുത്. ദൈവസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു ദൈവ പൈതലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിരോധികളുടെ മുട്ടുതളർത്തുന്ന ദൈവം ഇന്നും ജീവിക്കുന്നു.
വായിക്കുക ➤കഴിഞ്ഞ രാത്രിയില്‍ ഒരുപറ്റ് ആഹാരം തന്റെ തൊണ്ടയില്‍ നിന്ന് ഇറങ്ങാതിരുന്നതിന്റെ കാരണം അദ്ദേഹത്തിന് മനസ്സിലായി. കൂടുതല്‍ ഒന്നും പറയാതെ അവര്‍ മടങ്ങിപ്പോയി, അല്‍പ്പ സമയത്തിനു ശേഷം അവര്‍ മടങ്ങിവന്നത്, ആ അമ്മയ്ക്കു ഒരു മാസം വേണ്ട ഭക്ഷണ സാമഗ്രികളുമായിട്ടായിരുന്നു. അന്നുമുതല്‍ തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് എല്ലാ മാസവും ഒന്നാം തിയ്യതി അമ്മയ്ക്കുവേണ്ട ഒരു മാസത്തെ റേഷനുമായി അദ്ദേഹം കൃത്യമായി അവിടെ എത്തിക്കൊണ്ടിരുന്നു. മുട്ടിന്മേല് നിന്ന് അമ്മച്ചി ഇവര്‍ക്കുവേണ്ടിയും കുടുംബത്തിനും ബിസിനസ്സിനുവേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് നില്ക്കുന്ന ഈ സമയത്തും, ഒന്നാം തിയ്യതി പ്രാര്‍ത്ഥനാ ഭവനത്തില്‍ എത്തിക്കേണ്ട ആഹാര സാമഗ്രികളെക്കുറിച്ച് അവരുടെ ഉള്ളില്‍ കണ്ട ആധി എന്നെ അത്ഭുതപ്പെടുത്തി.
വായിക്കുക ➤ജീവിതത്തില്‍ ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട്, പ്രതീക്ഷ നഷ്ടപ്പെട്ട്, ഭവനമില്ലാതെ, വരുമാന മാര്‍ഗ്ഗങ്ങളില്ലാതെ നട്ടംതിരിഞ്ഞ്, മനോവേദനയിലും വിഷാദത്തിലും ജീവിക്കുന്ന ജീവിതങ്ങള്‍ക്ക് ഏറ്റവും പ്രത്യാശ നല്കുന്ന വാഗ്ദത്തമാണ് ഇത്. വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും" *അതെ, നമ്മുടെ ജീവിതത്തില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കും / നാം ദൈവാനുഗ്രഹം പ്രാപിക്കും
വായിക്കുക ➤ദുഷ്ടന്റെ ചെങ്കോലിന് അഥവാ ഈ വക ആധിപത്യങ്ങൾക്ക് ഇനിയും നമ്മുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടായിരിക്കില്ല, കാരണം; യെശയ്യാവ് 14:5 *"യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു*" സങ്കീര്. 110:2 "നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക" ഇതുവരെയും നമ്മുടെ ജീവിതത്തെ ഭരിച്ചുകൊണ്ടിരുന്ന ചെങ്കോലുകളെ ദൈവം ഒടിച്ചുകളഞ്ഞ്, ഇനി അവയില്‍ വാഴേണ്ടതിനായി അധികാരത്തിന്റെ ചെങ്കോല്‍ സീയോനില്‍ നിന്ന് നമ്മുടെ കൈയ്യില്‍ തന്നിരിക്കുന്നു, വിശ്വസിക്കുന്നവര്‍ക്ക്, ഈ ദൈവവചനങ്ങള്‍ ഏറ്റെടുത്ത് 'ആമേന്‍' പറയാം
വായിക്കുക ➤ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഞാന്‍ ഹൃദയഭാരത്തോടെ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നിമിഷങ്ങള്‍ക്കകം എന്റെ മൊബൈലില്‍ ഒരു മെസ്സേജ് വരുന്ന ശബ്ദം കേട്ടു, ആ മെസ്സേജ് വായിച്ച ഞാന്‍ അത്ഭുതപ്പെട്ടുപോയി, എന്റെ മൊബൈലില്‍ 300 രൂപാ റീചാര്‍ജ്ജ് വന്നിരിക്കുന്നു. ഒട്ടും സമയം കളയാതെ ഞാന്‍ അവരെ തിരിച്ചുവിളിച്ചു. അവരോട് ദൈവവചനം പറഞ്ഞ് ആശ്വസിപ്പിച്ച് സമാധാനിപ്പിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഫോണ്‍ വെയ്ക്കുന്നതിനുമുമ്പ് അവര്‍ എന്നോടു പറഞ്ഞ വാക്കുകള്‍ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. '*ബ്രദറേ, ഞാന്‍ ആത്മഹത്യചെയ്യുവാന് ഒരുങ്ങിയിരിക്കുകയായിരുന്നു, അതിനുമുമ്പ് ബ്രദറിന്റെ ഫോണ്‍ വരുമോ എന്ന് ഞാന്‍ നോക്കികൊണ്ടിരുന്നു, ഈ ഫോണ്‍ വരാന്‍ ഒരു മിനിറ്റുകൂടി വൈകിയിരുന്നെങ്കില്‍ അത് അറ്റെന്റ് ചെയ്യാന്‍ ഞാന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല*'
വായിക്കുക ➤ഇന്ന് പല പ്രശ്നങ്ങളില്‍പെട്ട് നമ്മുടെ ഹൃദയം നൊന്തു കലങ്ങുന്നതുപോലെ, യേശുവിന്റെ ഹൃദയം നുറുങ്ങിയ അനുഭവങ്ങള്‍ അവിടുത്തെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അവിടുന്ന് പിതാവിനെ വിളിച്ച് കണ്ണുനീരോടെ അപേക്ഷിക്കുകയും വിടുതല്‍ നേടുകയും ചെയ്തു. എബ്രായര്‍ 5:7,8 "ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി" ആകയാല്‍ യേശുവിന്റെ വാക്കുകള്‍ നമുക്കു പൂര്‍ണ്ണമായും വിശ്വസിക്കാം അവിടുന്ന് വെറും വാക്ക് പറയുന്നതല്ല / ചുമ്മാ പറയുന്നതല്ല. ജീവിത അനുഭവത്തില്‍ നിന്നാണ് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നത്; "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍"
വായിക്കുക ➤പുരുഷാരത്തില്‍ നിന്ന് ഒരു വ്യക്തിപോലും ഈ വാക്കുകേട്ട് യേശുവിനെ ചോദ്യം ചെയ്യുകയോ, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പോകയോ ചെയ്തില്ല, അവര്‍ അഞ്ചപ്പവും രണ്ടുമീനും കണ്ടുകൊണ്ടായിരുന്നില്ല ആ പുല്ലിന്മേൽ ഇരുന്നത്. അതവര്‍ക്ക് തുല്ല്യമായി പങ്കിട്ടുകൊടുത്താല് ഒരു മുട്ടുസൂചിയുടെ അത്രയുപോലും വീതം കിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ടായിട്ടും യാതൊരു മടിയും കൂടാതെ അവര്‍ യേശുവിന്റെ വാക്കുകേട്ട് അനുസരണയോടെ ഇരുന്നതിനു കാരണം, ഇരിക്കാന്‍ പറഞ്ഞവനെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു.
വായിക്കുക ➤തന്നെതന്നെ താഴ്ത്തി യേശുവിനെ ഉയര്‍ത്തുവാൻ സ്നാപക യോഹന്നാന് ഒരു മടിയും ഉണ്ടായിരുന്നില്ല. തൻ്റെ ജീവിതംകൊണ്ടും സ്ഥാനമാനങ്ങൾകൊണ്ടും യേശുവിനെ ഉയര്‍ത്തിയ ഈ സ്നാപകയോഹന്നാനെക്കുറിച്ച് യേശു പറഞ്ഞത് എന്താണ് എന്ന് മത്തായി 11:11, ലൂക്കൊസ് 7:28 വചനഭാഗങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട് " *സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല*; സ്വര്‍ഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു" താൻ ഒന്നുമില്ല, ഏതുമില്ല എന്ന മനോഭാവത്തോടെ താഴ്മയുള്ള ഹൃദയത്തോടെ, യേശുവിന്റെ ചെരുപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല എന്ന് ഒരു സങ്കോചവും കൂടാതെ ജനത്തോട് വിളിച്ചുപറഞ്ഞ യോഹന്നാന് സ്നാപകനെ ഭൂമിയിലെ ഏറ്റവും വലിയവനാക്കുവാൻ കര്ത്താവിന് പ്രസാദം തോന്നി.
വായിക്കുക ➤ശലോമ എന്ന ഈ അമ്മയുടെ പേര് വേദപുസ്തകത്തില്‍ രണ്ടിടത്ത് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എങ്കിലും, അവ രണ്ടും യേശുവിന്റെ ക്രൂശുമരണ / ഉയിര്‍പ്പിന്റെ ബന്ധത്തിലായിരുന്നു എന്നുള്ളത് കര്‍ത്താവിനോടുള്ള അവരുടെ അകമഴിഞ്ഞ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. തന്റെ രണ്ടു മക്കളെയും കര്‍ത്താവിന്റെ ശിഷ്യരാകുവാന്‍ വിടുക മാത്രമായിരുന്നില്ല ഈ മാതാവ് ചെയ്തത്. യേശുവിന്റെ പുറകെ സഞ്ചരിച്ച സഹോദരിമാരുടെ കൂട്ടത്തില്‍ ഒരു നിഴലായി ശലോമ ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഭാരമേറിയ ക്രൂശും വഹിച്ചുകൊണ്ട് മശീഹ ഗൊല്ഗൊഥാ മലയിലേക്ക് നടക്കുമ്പോള്‍ യേശുവിന്റെ മാതാവിന്റെ കൂടെ ശലോമയും ഉണ്ടായിരുന്നു. ലൂക്കൊസ് 23:27 ല്‍ വായിക്കുന്ന, യേശുവിനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളുടെ കൂട്ടത്തില്‍ ശലോമയും ഉണ്ടായിരുന്നു. മര്‍ക്കൊസ് 15:40, മത്തായി 27:56 വാക്യങ്ങളില്‍ കാണുന്നത്, ക്രൂശില്കിടന്ന് യേശു നാഥന് പ്രാണനെ വിടുമ്പോള്‍ യേശുവിന്റെ അമ്മ മറിയയും സെബെദി പുത്രന്മാരുടെ അമ്മ ശലോമയും ദൂരത്തുനിന്ന് നോക്കിക്കൊണ്ട് നില്ക്കുന്നുണ്ടായിരുന്നു. ശലോമയും കൂട്ടരും യേശുവിന്റെ ശരീരത്തില്‍ പൂശേണ്ടതിന് സുഗന്ധവര്‍ഗ്ഗം വാങ്ങിവെച്ചു എന്ന് മര്‍ക്കൊസ് 16:1 ല്‍ വായിക്കുന്നുണ്ട്. ഈ സംഭവങ്ങളില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്, *യേശുവിനോടുള്ള ഉറച്ച വിശ്വാസവും, തികഞ്ഞ ഭക്തിയും കാത്തുസൂക്ഷിച്ച ഒരു സ്ത്രീരത്നമായിരുന്നു സെബെദി മക്കളുടെ അമ്മയായ ശലോമ*. ഈ ശലോമയാണ് യേശുവിന്റെ അടുക്കല്‍വന്ന് തന്റെ മക്കളെ അവിടുത്തെ ഇടത്തും വലത്തുമായി ദൈവരാജ്യത്തില്‍ ഇരുത്തണമെന്ന് അപേക്ഷിച്ചത്.
വായിക്കുക ➤ഇന്നും ഇതുപോലുള്ള കൂട്ടരുണ്ട്. തങ്ങളുടെ ഇഷ്ടംപോലെ കാര്യങ്ങള്‍ ഊഹിച്ചെടുത്ത് പിന്നീടതിനെ വളച്ചൊടിച്ച് നിരപരാധികളെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നവര്. അതു മറ്റുള്ളവര്ക്കുണ്ടാക്കുന്ന നഷ്ടങ്ങളും വേദനകളും എത്ര അധികമാണ് എന്ന് ഇക്കൂട്ടര്‍ ശ്രദ്ധിക്കാറില്ല / ഗൗനിക്കാറില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ക്രൂശിക്കപ്പെടുന്നതുകണ്ട് ഇക്കൂട്ടര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. ഒരു നല്ല സുഹൃത്തെന്നു കരുതി, അവരാടു ഫോണില്‍ സംസാരിച്ചതെല്ലാം റെക്കോര്‍ഡ് ചെയ്ത്, അത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒരു സംഭവം, കഴിഞ്ഞ ദിവസം ഒരു വ്യക്തി എന്നോടു പറയുവാന്‍ ഇടയായി. ഇതുപോലെ എത്രയോ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു ഊഹത്തിന്റെ പുറത്ത് നമ്മള് എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാകണമെന്നില്ല. അതുകൊണ്ട് ഉറപ്പില്ലാത്ത ഒരു കാര്യത്തെയും കണ്ണടച്ചു വിശ്വസിക്കരുത്. അതു നമുക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. *യേശു കൂടെ ഉണ്ടായിരിക്കും എന്ന ഊഹത്തിന്റെ പുറത്ത് ഒരു ദിവസം യാത്രചെയ്ത അവിടുത്തെ മാതാപിതാക്കള്‍ക്ക് ആ ദൂരമത്രയും മടങ്ങിവന്ന് യേശുവിന്റെ അടുക്കലെത്താന് മൂന്നു ദിവസം വേണ്ടിവന്നു എന്ന കാര്യം നമ്മള് മറന്നുപോകരുത്*
വായിക്കുക ➤ദൈവത്തിൻ്റെ വഴികളാണ് ഈ ഇടിമുഴക്കം എന്ന് മറ്റൊരു വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയ്യോബ് 26:14 "എന്നാൽ ഇവ അവൻ്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിൻ്റെ *ഇടിമുഴക്കമോ* ആർ ഗ്രഹിക്കും?" ഒരു വഴിയും കാണാതിരിക്കുമ്പോള്‍, ഒരു സാധ്യതയും തെളിയാതിരിക്കുമ്പോള് ദൈവത്തിൻ്റെ ഇടിമുഴക്കം പുറപ്പെടുകയും ദൈവജനത്തിനുവേണ്ടി പുതുവഴികള്‍ തുറക്കപ്പെടുകയും ചെയ്യും. ഉണങ്ങിയ അസ്ഥികളുടെ താഴ്വരയില് ദൈവത്തിൻ്റെ ഈ ഇടിനാദം മുഴങ്ങിയപ്പോള്‍ അവ ഒരു വലിയ സൈന്യമായി നിവര്‍ന്നു നിന്നു എന്ന് യെഹെസ്കേല്‍ പ്രവാചകന് രേഖപ്പെടുത്തിയിരിക്കുന്നു. യെഹെ.37:7,10 "എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ *ഒരു മുഴക്കം കേട്ടു*; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു" നിര്‍ജ്ജീവമായ അവസ്ഥകളില്‍, അസ്ഥികളെപ്പോലും ഉണക്കിക്കളയുകയും (കാര്‍ന്നുതിന്നുകയും) ചെയ്യുന്ന, മരണനിഴലിൻ്റെ താഴ്വരകളില്‍ ദൈവത്തിൻ്റെ ഇടിനാദം മുഴങ്ങുമ്പോള്‍ ക്യാന്‍സര്‍ സെല്ലുകളിലും മജ്ജയും മാംസവും പൊതിയപ്പെടും. ഈ ഇടിമുഴക്കം ദൈവത്തിൻ്റെ സന്ദര്‍ശനമാണ് എന്ന് യെശയ്യാവ് 29:6 ല്‍ വായിക്കുന്നു; "*ഇടിമുഴക്കത്തോടും* ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും"
വായിക്കുക ➤ഈ ഹീനകൃത്യം കണ്ട് സര്‍വ്വസഭയും മിണ്ടാതെ നിന്നപ്പോൾ, ഒരു ചെറുപ്പക്കാരൻ അവരുടെ ഇടയിൽനിന്ന് എഴുന്നേറ്റ് കയ്യിൽ ഒരു കുന്തം എടുത്തുകൊണ്ടുപോയി ആ മിദ്യാന്യ സ്ത്രീയെയും പുരുഷനെയും കുത്തിക്കൊന്നു. അഹരോൻ പുരോഹിതൻ്റെ മകനായ എലെയാസാരിൻ്റെ മകൻ ഫീനെഹാസ് ആയിരുന്നു ആ ചെറുപ്പക്കാരൻ. ഈ വചനഭാഗം വായിക്കുന്ന ഓരോരുത്തർക്കും ന്യായമായ ഒരു ചോദ്യം മനസ്സിൽ ഉദിക്കാൻ സാധ്യതയുണ്ട്; സമാഗമന കൂടാരത്തിനകത്ത് കണ്ണിനു മുമ്പിൽ ഇതുപോലെ ഒരു പാപം നടക്കുന്നതു കണ്ടിട്ട് മോശെ എന്തുകൊണ്ടാണ് മിണ്ടാതിരുന്നത്?* അവരെ ശിക്ഷിക്കാതിരിക്കാൻ മോശെക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്? ദൈവാലയത്തെക്കുറിച്ചുള്ള തീക്ഷ്ണത (എരിവ്) മറ്റാരേക്കാളും മോശെക്കല്ലേ ഉണ്ടാകേണ്ടിയിരുന്നത്?
വായിക്കുക ➤അവര്‍ വേദനിപ്പിച്ചിട്ടും, അവര്‍ തള്ളിക്കളഞ്ഞിട്ടും, അവര്‍ അവഗണിച്ചിട്ടും, അവര്‍ ത്യജിച്ചിട്ടും അവര്‍ നന്ദികേട് കാണിച്ചിട്ടും... .... യോഗ്യനായ ഒരുവനെതന്നെയാണല്ലോ ദൈവം അവര്‍ക്ക് രാജാവായി തിരഞ്ഞെടുത്തു കൊടുത്തത് ! *ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠം;* സ്വര്‍ഗ്ഗത്തിലെ ദൈവം തന്റെ നീരസത്തില്‍ മനസ്സില്ലാമനസ്സോടെ ചെയ്യുന്ന ഒരു കാര്യംപോലും ഇത്ര മെനയായി / ഭംഗിയായി / നന്നായി ചെയ്യുന്നു എങ്കില്‍, പ്രസാദത്തോടും പൂര്‍ണ്ണ മനസ്സോടും ചെയ്യുന്ന പ്രവര്‍ത്തി എത്ര മഹനീയമായിരിക്കും !
വായിക്കുക ➤'ദൈവമേ, ഞാൻ അവിടത്തോട് വിശ്വസ്തനായിരുന്നു എന്നു ഓർക്കേണമേ;' എന്ന് നമ്മുടെ പ്രാർത്ഥനകളിൽ പ്രാഗൽഭ്യത്തോടെ ദൈവത്തോടു പറയുവാൻ കഴിയുന്നുണ്ടോ ? എങ്കിൽ ആ പ്രാര്‍ത്ഥനയ്ക്ക് ദൈവസന്നിധിയിൽ നിന്ന് ഉത്തരം ലഭിക്കും നിശ്ചയം. എന്നാൽ നമ്മുടെ പ്രാർത്ഥനകളിൽ പലപ്പോഴും തരണേ.., അനുഗ്രഹിക്കണേ.., രക്ഷിക്കണേ.., സഹായിക്കണേ..., വിടുവിക്കണേ.. മുതലായ വാക്കുകങ്ങളുടെ അതിപ്രസരങ്ങളാണ് കൂടുതലും കേൾക്കാറുള്ളത് എന്നതാണ് വാസ്തവം. ഈ സ്ഥിതി മാറണം. ദൈവഭക്തനായ നെഹെമ്യാവ് പ്രാര്‍ത്ഥിച്ച വരികൾ തിരുവചനത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് "എൻ്റെ ദൈവമേ, ഞാന്‍ ഈ ജനത്തിന്നുവേണ്ടി ചെയ്തതൊക്കെയും നന്മക്കായിട്ടു ഓർക്കേണമേ" (..all that I have done for this people). നെഹെ. 5:19 "നിശ്ചിത സമയങ്ങൾക്കു വിറകുവഴിപാടും ആദ്യഫലവും നിയമിക്കയും ചെയ്തു. എൻ്റെ ദൈവമേ, ഇതു എനിക്കു നെന്മക്കായിട്ടു ഓർക്കേണമേ" നെഹെ. 13:31 ജനത്തിനു ചെയ്ത നന്മകളും, ദൈവാലയത്തിൽ അർപ്പിച്ച സ്തോത്ര വഴിപാടുകളും, ദൈവത്തിന് കൊടുത്ത ആദ്യഫലങ്ങളും തന്റെ പ്രാര്‍ത്ഥനകളിൽ ദൈവത്തെ ഓർമ്മിപ്പിക്കുവാന്‍ നെഹെമ്യാവിനു കഴിഞ്ഞു. നാം ദൈവസന്നിധിയില്‍ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ, ഇന്നു നമ്മുടെ അവസ്ഥ എന്താണ്? ദൈവത്തിന് നമ്മെക്കുറിച്ച് ഓർക്കുവാൻ തക്ക ചില നന്മകൾ പറയുവാൻ ഉണ്ടോ...?
വായിക്കുക ➤ഏകദേശം 2020 വർഷങ്ങൾക്കുമുമ്പ്, സ്വർഗ്ഗത്തിലെ ദൂതൻ വിളിച്ചുപറഞ്ഞ ഈ പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയായി ഭവിച്ചു. 'കർത്താവായ ക്രിസ്തു' എന്ന ലോകരക്ഷിതാവ് ദാവീദിൻ്റെ പട്ടണത്തിൽ ജനിക്കയും, അവിടുന്ന് ജനിച്ച നാൾ മുതൽ ഇന്നുവരെയും അനേക ജീവിതങ്ങൾക്ക് 'മഹാസന്തോഷം' പകർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. *ലോകം വെറുത്തവരെ അവിടുന്ന് നെഞ്ചോടു ചേർത്തു*. (കുഷ്ഠ രോഗികൾ) ലൂക്കൊസ് 5:13 *ലോകം ശപിച്ചവരെ അവടുന്ന് തേടിച്ചെന്നു* (മനോരോഗികൾ) മര്‍ക്കൊസ് 5:5 *ലോകം തള്ളിക്കളഞ്ഞവരെ അവിടുന്ന് അടുക്കലേക്ക് വിളിച്ചു* (ഭിക്ഷക്കാർ) മർക്കൊസ് 10:48,49 ഇതുപോലെ എത്രയോ ജീവിതങ്ങളിലാണ് ക്രിസ്തു എന്ന മഹാസന്തോഷം പകരപ്പെട്ടത്,
വായിക്കുക ➤സമുദ്രത്തെയും അതിലെ തിരമാലകളെയും ശാസിച്ച് നിലയ്ക്കു നിറുത്തുവാനും, അവയെ തൻ്റെ ഇംഗിതത്തിനനുസരിച്ച് ചലിപ്പിക്കുവാനും കഴിയുന്ന ദൈവം നമ്മുടെ കൂടെ ഉള്ളപ്പോൾ, ഈ തിരമാലകളെ നമ്മൾ എന്തിനു ഭയപ്പെടണം ? അൽപ്പംകൂടെ തെളിച്ചു പറഞ്ഞാൽ; തിരമാലകൾക്കു സമമായി ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട് (ചില വിഷയങ്ങളുണ്ട്). അവയെല്ലാം ഇന്നത്തെ നമ്മുടെ ചില ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി ചിന്തിക്കുമ്പോൾ, ഒരു പക്ഷേ നമ്മെ ഭയപ്പെടുത്തുന്നവയാകാം. നമ്മെ തകർത്തു കളയുവാനും, ഇല്ലാതാക്കുവാനുംവരെ സാധ്യതയുള്ളവയുമാകാം. എന്നാൽ കടലിലെ തിരമാലകളെ തൻ്റെ ചൊൽപ്പടിക്ക് നിർത്താൻ കഴിയുന്നവൻ നമ്മുടെ കൂടെ ഉള്ളപ്പോള്‍ നമ്മൾ ഒട്ടും ഭയപ്പെടേണ്ടതില്ല. അവയെ കർത്താവിന് ഏൽപ്പിച്ചു കൊടുക്കയേ വേണ്ടൂ, അവിടുന്ന് കൈകാര്യം ചെയ്തുകൊള്ളും.
വായിക്കുക ➤അപ്പൊ.പൌലൊസ് തിമൊഥെയൊസിന്നു ലേഖനമെഴുതി അവസാനിപ്പിക്കുമ്പോൾ വളരെ സങ്കടത്തോടെ പറയുന്ന ഹൃദയസ്പർശിയായ ചില വാക്കുകൾ ഉണ്ട്. 2 തിമൊ 4:16 "...*ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു*;.." അടുത്ത വാക്യംകൂടെ ഇതിനോടു ചേർത്തു വായിക്കണം; (വാക്യം 17) "*കർത്താവോ എനിക്കു തുണനിന്നു*..." ഇന്നത്തെ കാലഘട്ടത്തിലും എത്രയോ വാസ്തവമായ കാര്യമാണ് ഇത്; കഷ്ടങ്ങൾ വരുമ്പോൾ വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും ആരും തുണനിൽക്കില്ല, കൂടെപ്പിറപ്പുകൾ പോലും മാറി നിന്നെന്നു വരും അപ്പോഴും നമുക്കു സങ്കേതമായി, ബലമായി, തുണയായി കർത്താവ് നമ്മുടെ കൂടെ ഉണ്ടാകും.
വായിക്കുക ➤Call us for Prayer Support; Ph: 0755 4297672, Mob: 09589741414, 07898211849
വായിക്കുക ➤മരുഭൂമിയിൽക്കൂടിയുള്ള പ്രയാണത്തിൽ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഇവർ തങ്ങളുടെ വേല ചെയ്തു. തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് ഇവര്‍ ദൈവത്തോട് പിറുപിറുക്കുകയോ സങ്കടപ്പെടുകയോ ചെയ്തതായി തിരുവചനത്തിൽ എങ്ങും കാണുന്നില്ല. ദൈവത്തിൻ്റെ ആലയത്തോടുള്ള ഇവരുടെ മതിപ്പും, കഠിന പ്രയത്നവും, ബുദ്ധിമുട്ടും സ്വർഗ്ഗത്തിലെ ദൈവം അറിയുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള വിചാരം തിരുഹൃദയത്തിൽ ഉണ്ടായിരുന്നു. സമയമായപ്പോൾ ദൈവം അവർക്കുവേണ്ടി ഇടപെട്ടു. ഒരിക്കൽ യിസ്രായേൽ പ്രഭുക്കന്മാരയവർ തങ്ങളുടെ വഴിപാടുമായി തിരുനിവാസത്തിൽ വന്നപ്പോൾ, അവർ വഴിപാടായി കൊണ്ടുവന്ന, കൂടുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും ഗേർശോന്യർക്കും, മെരാര്യർക്കും കൊടുക്കുവാന്‍ ദൈവം മോശെയോടു കൽപ്പിച്ചു.
വായിക്കുക ➤ഗലാത്യർ 6:7 ല്‍ വായിക്കുന്നത് ദൈവത്തെ പരിഹസിക്കരുത് എന്നാണ്. ദൈവം ദാനമായി കൊടുത്ത തൻ്റെ ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവ് ദൈവത്തെ പരിഹസിച്ച് ദൈവത്തിൻ്റെ വെറുപ്പിന് പാത്രമായി. ദൈവം നൽകിയ സ്വർഗ്ഗീയ ധാന്യത്തെ നിസ്സാരമായികണ്ട് യിസ്രായേൽ ജനം ദൈവത്തിൻ്റെ വെറുപ്പ് സമ്പാദിച്ചു..... ആകയാൽ പ്രിയരേ, നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം ദൈവം ദാനമായി തന്ന ഏതെങ്കിലും കാര്യങ്ങളിൽ / വിഷയങ്ങളിൽ അതൃപ്തിയുള്ളവരാണോ നമ്മൾ ? ഏതെങ്കിലും നന്മകളിൽ പരാതിയുള്ളവരാണോ നമ്മൾ ? ഏതെങ്കിലും തീരുമാനങ്ങളിൽ പരിഭവമോ വിഷമമോ ഉള്ളവരാണോ നമ്മൾ ? ഇവയെല്ലാം നമ്മുടെയും കുടുംബത്തിൻ്റെയും തലമുറകളുടെയും അനുഗ്രഹത്തിന് തടസ്സങ്ങളാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ട്, ദൈവ പ്രവർത്തികളെ പരിഹസിക്കുന്നവർ ആകാതെ ദൈവത്തോട് നിരപ്പു പ്രാപിച്ച് ദൈവം തന്നിരിക്കുന്ന നന്മകളിലും, ദൈവം ആക്കിവെച്ചിരിക്കുന്ന അവസ്ഥകളിലും സ്ഥാനങ്ങളിലും, ദൈവം ഒരുക്കിയിരിക്കുന്ന സാഹചര്യങ്ങളിലും സംതൃപ്തിയുള്ളവരായി ജീവിക്കാം.
വായിക്കുക ➤ജീവിതത്തിലെ ഏറ്റവും കഠിനശോധനയുടെ നാളിലാണ് യാക്കോബിന് നഷ്ടപ്പെട്ടതിനെ ദൈവം അവന് മടക്കി നൽകിയത്. യോസേഫ് മടങ്ങിവന്നതിനു ശേഷം യാക്കോബിൻ്റെ കഷ്ടകാലം അവസാനിച്ചു. സന്തോഷവും സ്വസ്ഥതയും സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും നാളുകൾ കുടുംബത്തിൽ മടങ്ങിവന്നു. നമ്മുടെ ദൈവം നീതിമാനാണ്, യോസേഫിനെ അവൻ്റെ അപ്പനായ യാക്കോബിന് മടക്കികൊടുക്കുമ്പോൾ ദൈവം ആ നീതി കാണിച്ചു. മകനെ നഷ്ടപ്പെട്ടുപോയല്ലോ എന്നോർത്ത് ദു:ഖിച്ച് കരഞ്ഞ നാളുകൾക്കും, അനുഭവിച്ചുതീർത്ത കഷ്ടതകൾക്കും, ഏറ്റ നിന്ദകൾക്കും പകരമായി ആ പിതാവിന് സ്വർഗ്ഗത്തിലെ ദൈവം കൊടുത്ത പ്രതിഫലമാണ് ഇത്, എന്നേക്കും നഷ്ടപ്പെട്ടു എന്നു കരുതിയിരുന്നതിനെ ഒരു പ്രതീക്ഷക്കുപോലും വകയില്ലാതിരുന്നതിനെ ജീവിതത്തിൽ കണ്ണുനീരായി തീർന്നിരുന്നതിനെ ഇരട്ടി അനുഗ്രഹത്തോടെ ദൈവം മടക്കി നൽകുന്ന അത്ഭുത പ്രവര്‍ത്തിയാണ് ഇവിടെ നമ്മൾ കാണുന്നത്. ഒന്നിനു പകരം മൂന്ന് അഥവാ ഒന്നിനെ മൂന്നായി (യോസേഫ്, മനശ്ശെ, എഫ്രയീം) മടക്കി നൽകിക്കൊണ്ട് ദൈവം യാക്കോബിനെ മാനിച്ചു. "..നിൻ്റെ മുഖം കാണുമെന്നു(പോലും) ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതി വരുത്തിയല്ലോ" ("Israel said to Joseph, "I never expected to see your face again, and now God has allowed me to see your children too")
വായിക്കുക ➤Please feel free to call us for any Prayer support
വായിക്കുക ➤ഏശാവ് എടുത്ത തെറ്റായ ഒരു തീരുമാനത്തിന്റെ പ്രത്യാഘാതം മറ്റുള്ളവര്‍ക്കും അനുഭവിക്കേണ്ടതായി വന്നു. ഗെരാര്‍ ദേശത്ത് മാന്യമായി ജീവിച്ചിരുന്ന ഒരു കുടുംബമായിരുന്നു യിസ്ഹാക്കിന്റെ കുടുംബമെന്ന് ആ ദേശക്കാര്തന്നെ അവരെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരുന്നതായി (ഉല്‍പ്പത്തി 26:28) വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏശാവിന്റെ ഭാര്യമാരുടെ വരവ് ഇല്ലാതാക്കിയത് ആ കുടുംബത്തിന്റെ യശസ്സും മനസമാധാനവുമാണ്. *ചെയ്യുന്നത് തെറ്റാണ് എന്നും ദൈവത്തിന്റെ പ്രമാണങ്ങള്‍ക്ക് എതിരാണ് എന്നും നല്ല ബോധ്യമുണ്ടായിരുന്നിട്ടും ദൈവത്തെ ധിക്കരിച്ചുകൊണ്ട് ജാതീയ സ്ത്രീകളെ (അന്യ ദൈവാരാധികളെ) തന്നിഷ്ടപ്രകാരം ഭാര്യമായി എടുത്ത ആ ഏശാവിനെയാണ് ദൈവം വെറുത്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്*. മലാഖി 1:2,3. ഇതുപോലുള്ള തന്നിഷ്ടക്കാരായ ചില ഏശാവുമാര് ഇന്നു ദൈവഭവനങ്ങളിലുമുണ്ട്, അവരെയും ദൈവത്തിന് വെറുപ്പാണ് എന്ന മുന്നറിയിപ്പു തരുന്നതിനായിട്ടാണ് പുതിയനിയമത്തിലും, "ഏശാവിനെ ദൈവം ദ്വേഷിച്ചിരിക്കുന്നു" എന്ന് പ്രത്യേകം എടുത്ത് എഴുതിയിരിക്കുന്നത്, റോമര്‍ 9:13.
വായിക്കുക ➤പ്രിയരേ, *ദൈവത്തിന്റെ വചനം വിശ്വാസയോഗ്യമാണ് അവിടുന്ന് അഗതിയെ കുപ്പയില്‍ നിന്ന് ഉയര്‍ത്തി പ്രഭുക്കന്മാരോടുകൂടെ ഇരുത്തുമാറാക്കുന്ന (ഹന്നയുടെ) ദൈവമായി ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു; നമ്മള് ഈ സ്ഥിതിയില്‍ ഇരിക്കേണ്ടവരല്ല, ഈ അവസ്ഥയില്‍ സദാകാലം കഴിയേണ്ടവരല്ല, ഈ രോഗകിടക്കയില്‍ കിടന്ന് ശിഷ്ടകാലം നരകിക്കേണ്ടവരുമല്ല*, *എഴുന്നേറ്റ് ഭക്ഷിക്ക, നിനക്ക് ഇനിയും ഏറെദൂരം യാത്ര ചെയ്വാനുണ്ടല്ലോ എന്നുപറഞ്ഞുകൊണ്ട് ഒരു ചൂരച്ചെടിയുടെ തണലില്‍ കിടന്നുറങ്ങിയ ഏലീയാവിനെ ദൈവദൂതന് തട്ടി എഴുന്നേല്‍പ്പിച്ച് കനലിേډല്‍ ചുട്ട അടയും ഒരു തുരുത്തി വെള്ളവും നല്കി നാല്‍പ്പതു രാപ്പകലുകള്‍ നടത്തിയതുപോലെ, സാക്ഷാല്‍ ജീവന്റെ അപ്പമായ (യോഹന്നാന് 6:48) യേശുവിനെ ഭക്ഷിച്ച് (സ്വീകരിച്ച്) യേശുവിന്റെ ബലത്തില്‍ നടത്തപ്പെടേണ്ട ആയുസ്സിന്റെ നാളുകള്‍ ഇനിയും ശേഷിക്കുന്നുണ്ട്*.
വായിക്കുക ➤ഇയ്യോബിന്റെ പുസ്തകം 38 വരെയുള്ള അദ്ധ്യായങ്ങളിലെ, ഇയ്യോബും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണങ്ങള്‍ എല്ലാം കണ്ടും കേട്ടും നിന്ന സ്വര്‍ഗ്ഗത്തിലെ ദൈവം ഇയ്യോബിനോട് പറഞ്ഞത്, ".. ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക' എന്നായിരുന്നു (വാക്യം 38:3). (അതായത്, 'നിന്റെ കൂട്ടുകാരോടും കുടുംബക്കാരോടും നാട്ടുകാരോടും സങ്കടങ്ങള്‍ പറയുന്നത് മതിയാക്കി ഇനിയെങ്കിലും എന്റെ മുഖത്തേക്ക് ഒന്നു നോക്ക്, എന്നോടൊന്ന് പറയ്' ഇതായിരിക്കാം ഒരുപക്ഷേ ദൈവം ഇയ്യോബിനോട് ആവശ്യപ്പെട്ടത്) ഇന്നത്തെ നമ്മുടെ ഏതു വിഷയത്തിനുള്ള മറുപടിയും, നമ്മുടെ ഏതു പ്രശ്നത്തിനുള്ള പരിഹാരവും ദൈവത്തിന്റെ പക്കലുണ്ട്. ആകയാല്‍ ഇനിയും വൈകരുത്, ഇയ്യോബിന് സംഭവിച്ചതുപോലെ ജീവിതത്തിലെ ഒരു (42 ാം അദ്ധ്യായം വരെ) കാത്തിരിക്കേണ്ടതില്ല. ഈ ദിവസം തന്നെ സ്വര്‍ഗ്ഗത്തിലെ ദൈവത്തോട് നമുക്കും പ്രാര്‍ത്ഥിക്കാം "നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു" ആമേന്‍
വായിക്കുക ➤"കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു." (ലൂക്കൊസ് 1:58) ഒരിക്കൽ നിന്ദിച്ചവരെല്ലാം വന്ന് അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു. അപമാനിച്ചവരുടെ മുമ്പിൽ സെഖര്യാവിനെയും എലീശബെത്തിനെയും ദൈവം മാനിച്ചു. വിഷയങ്ങൾ സ്വയം കൈകാര്യം ചെയ്യാതെ ദൈവകരങ്ങളിൽ സമർപ്പിച്ചു കൊടുക്കുന്നവർക്കു ലഭിക്കുന്ന നന്മയാണ് ഇത്. അവരെ ചീത്ത വിളിക്കുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, അവർക്കെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, അവരെ ഒറ്റപ്പെടുത്തുന്നവരുടെ ഇടയിൽ ദൈവം മാനിക്കും, അസൂയയും ഏഷണിയും കൂട്ടുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, അവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, അവർക്കു വിരോധമായി കള്ളക്കേസ്സുകൊടുക്കുന്നവരുടെ മുമ്പിൽ ദൈവം മാനിക്കും, ദൈവം നമ്മെ മാനിക്കാൻ നിശ്ചയിച്ചാൽ തടയാൻ ആർക്കും കഴിയില്ല ! സ്തോത്രം !
വായിക്കുക ➤യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവൻ്റെ കാൽക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എൻ്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു." (വാക്യം 32). മാർത്തയും മറിയയും കർത്താവിനോട് പറഞ്ഞത് ഒരേ കാര്യമായിരുന്നെങ്കിലും, അവരുടെ പറച്ചലിന്റെ രീതിക്കും ഭാവത്തിനും തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു. 1) മാർത്ത അതു പറഞ്ഞതുകേട്ടപ്പോൾ യേശു ആ ഗ്രാമത്തിൽ പ്രവേശിക്കാതെ ബേഥാന്യ ഗ്രാമത്തിന് പുറത്തുതന്നെ നിന്നു. എന്നാൽ മറിയ അതേ വാക്കുകൾതന്നെ പറഞ്ഞപ്പോൾ യേശുവിൻ്റെ ഉള്ളം നൊന്തുകലങ്ങി, യേശുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. യേശു മറിയയുടെ കൂടെ ഗ്രാമത്തിൽ പ്രവേശിച്ചു. 2) മാർത്ത കർത്താവിനെകണ്ട് കൈചൂണ്ടിക്കൊണ്ട് അതു പറഞ്ഞപ്പോൾ, മറിയ പക്ഷേ അതേ വാക്കുകൾ പറഞ്ഞത് കർത്താവിൻ്റെ കാല്ക്കൽ വീണു കിടന്നു കൊണ്ടായിരുന്നു.
വായിക്കുക ➤ജീവിത ഭാരങ്ങളാല്‍, ശാരീരിക പ്രയാസങ്ങളാല്‍, രോഗ പീഢകളാല്‍, സാമ്പത്തിക ഞെരുക്കങ്ങളാല്‍, ഭയ ചിന്തകളാല്‍, ഭാവിയെക്കുറിച്ചോര്‍ത്തുള്ള വേവലാതിയാല്‍, തലമുറയെ(മക്കളെ)ക്കുറിച്ചോര്‍ത്തുള്ള ഭാരത്താല്‍, ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമുള്ള ആവലാതിയാല്‍,....... തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍ ? എങ്കില്‍ ഇന്നത്തെ ഈ വാഗ്ദത്ത വചനങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്.
വായിക്കുക ➤സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി സ്വന്തം കൂടെപ്പിറപ്പിനെപ്പോലും ഒറ്റിക്കൊടുക്കാന്‍ മടിയില്ലാത്ത, കണ്ണില്‍ചോരയില്ലാത്ത സഹോദരന്മാര്ക്കുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണ് യോസേഫിന്റെ സഹോദരന്മാര്ക്കു ലഭിച്ച ഈ അവഗണന. *യോസേഫിനെ വിറ്റുകിട്ടിയ 2 വെള്ളിക്കാശുകൊണ്ട് അവര്‍ എന്തു നേടി?* കൊടും പട്ടിണികാരണം മിസ്രയീമിലേക്ക് ഭിക്ഷാടനത്തിന് ഇറങ്ങേണ്ടി വന്നില്ലേ ? അവര്‍ വിറ്റുകളഞ്ഞ യോസേഫിന്റെ അടുക്കലേക്കുതന്നെ ദൈവം അവരെ ഇരന്നുകൊണ്ട് വരുമാറാക്കിയില്ലേ ? ഒരു കാര്യം നമ്മള് ഓര്‍ക്കണം, മിസ്രയീമില്‍ യോസേഫിന്റെ അടുക്കല്‍ ധാന്യം തേടിവന്ന സഹോദരന്മാരുടെ കൂട്ടത്തില്‍ ആദ്യം ബെന്യാമീന് ഉണ്ടായിരുന്നില്ല, കാരണം, അവന്റെ സഹോദരന്മാരോടുകൂടെ മിസ്രയീമില്‍ ധാന്യം ഇരന്നുവരുവാന്‍ ബെന്യാമിനെ ദൈവം അനുവദിച്ചില്ല എന്നുള്ളതാണ് വാസ്തവം. (രണ്ടാമത്തെ തവണ സഹോദരന്മാരോടൊപ്പം ബെന്യാമീന് വന്നെങ്കിലും അത് ദൈവം അവനെ 300 വെള്ളിക്കാശു നല്കി മാനിക്കുന്നതിനുവേണ്ടി കൊണ്ടു വന്നതായിരുന്നു.)
വായിക്കുക ➤കൊടും കുറ്റവാളിയായിരുന്ന ഒരു മനുഷ്യന്, വെറുക്കപ്പെട്ടവനും ആര്‍ക്കും അടുപ്പിക്കാന്പോലും കൊള്ളാത്തവനുമായിരുന്ന ഒരു അടിമ, ജയിലില്‍ കിടന്ന് മാനസാന്തരപ്പെട്ടപ്പോള് ഒരു പുതിയ സൃഷ്ടിയായി മാറി. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, *കുടിക്കുന്ന വെള്ളത്തില്‍പോലും വിശ്വസിക്കാന്‍ കൊള്ളാത്തവനെ യേശുവിന്റെ സുവിശേഷം രൂപാന്തരപ്പെടുത്തിയപ്പോള്, അവനെ പരിശുദ്ധാത്മാവ് വിശ്വസ്തന് എന്ന നാമം നല്കി അദരിച്ചു
വായിക്കുക ➤ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസ്ഥ മാറ്റുവാന്‍ ദൈവം തീരുമാനിച്ചാല്‍, അവനു ചുറ്റുമുള്ള സാഹചര്യങ്ങള്‍ എത്ര പ്രതികൂലമെന്ന് ലോകത്തിനു തോന്നിയാലും, ആ പ്രതികൂലങ്ങളെ ക്രമേണ അനുഗ്രഹത്തിന്റെ നെടുംതൂണുകളാക്കി മാറ്റി, ആ വ്യക്തിയെ ലോകത്തിനു മുമ്പില്‍ അത്ഭുതത്തോടെ നിറുത്തുവാന്‍ ദൈവത്തിനു കഴിയും. സാഹചര്യങ്ങളെയും അവസ്ഥകളെയും തന്റെ പദ്ധതിക്കനുസരിച്ച് വളച്ചെടുക്കുവാന്‍ ദൈവം ശക്തനാണ്
വായിക്കുക ➤മുകളിൽ സൂചിപ്പിച്ച രണ്ടു സംഭവങ്ങളിലും നമ്മള് അതാണ് കാണുന്നത്. യിസ്രായേലിന്റെ രാജാവായി ശൌലിന്റെ സ്ഥാനത്ത് മറ്റൊരാളെ അഭിഷേകം ചെയ്താല്‍ തന്റെ ജീവന് അപകടത്തിലാകുമെന്ന് ശമുവേല്‍ പ്രവാചകന് ഭയപ്പെട്ടപ്പോള്‍, ദൈവം തന്റെ മാര്‍ഗ്ഗത്തിലൂടെ അത് ചെയ്തെടുത്തു അതിന്റെ സമാപ്തി ഏറ്റവും മഹത്തരമായിരുന്നു. അതിലൂടെ യിസ്രായേലിന് എക്കാലത്തെയും മികച്ച ഒരു ദാവീദ് രാജാവിനെ കിട്ടി. ആകയാല്‍, നമ്മുടെ ജീവിതത്തിലെ വിഷയങ്ങള്‍ / പ്രശ്നങ്ങള്‍; കുടുംബ പ്രശ്നം, ജോലി പ്രശ്നം, സാമ്പത്തിക പ്രശ്നം, ആരോഗ്യ പ്രശ്നം.... എല്ലാം ദൈവത്തിന്റെ രീതിയില്‍ ചെയ്തെടുക്കുവാന്‍ ഇന്ന് പൂര്‍ണ്ണമായി സമര്‍പ്പിക്കാം, ഏറ്റവും മഹത്തരമായി അവിടുന്ന് അത് നിവര്‍ത്തിക്കും.
വായിക്കുക ➤കൂലിക്കാരനായ ഇടയന് ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ് എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തൻ്റെ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും, നമ്മുടെ വേദനയിലും പ്രയാസങ്ങളിലും നമ്മെ തനിച്ചാക്കി, ചെന്നായ്ക്കൾക്ക് കീറിക്കളയുവാന്‍ ഏൽപ്പിച്ചുകൊടുക്കുന്ന, കരുതലില്ലാത്ത കൂലിക്കാരനായല്ല; നമ്മുടെ പരീക്ഷകളിലും ശോധനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്,
വായിക്കുക ➤മനസ്സ് ക്ഷീണിച്ചിരുന്ന ഈ ജനത്തിന് ഒരു സൈന്യത്തെ തോൽപ്പിക്കുവാൻ എങ്ങനെ കഴിഞ്ഞു?* ഒരു ദേശം തന്നെ പിടിച്ചെടുക്കുവാൻ എങ്ങനെ സാധിച്ചു ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതേ അധ്യായത്തിൻ്റെ17, 18, 19 വാക്യങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; *അവർ പാട്ടുകൾ പാടി ദൈവത്തെ സ്തുതിച്ചു* അഥവാ, (അവർ ദൈവത്തെ ആരാധിച്ച് ബലപ്പെട്ടു) സ്തുതിയും സ്തോത്രവും ആരാധനയും നമ്മുടെ ഏതു ക്ഷീണവും തളർച്ചകളും മാറ്റി നമുക്കു പുതുബലം നൽകുന്നു
വായിക്കുക ➤ചങ്കുതകര്‍ന്ന് അവര്‍ കരഞ്ഞപ്പോള്‍, സ്വര്‍ഗ്ഗത്തിലെ ദൈവം അതു കേള്‍ക്കയും അതു ദൈവത്തിന്റെ വിഷയമായി മാറുകയും ചെയ്തു, അതായത്, ദൈവമക്കള് ദൈവത്തെവിളിച്ച് ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞപ്പോള്‍ ദൈവം ആ വിഷയത്തില്‍ ഇടപെട്ടു. അമാലേക്യരെ മുഴുവനും ദാവീദിന്റെയും കൂട്ടരുടെയും കയ്യില്‍ ഏല്‍പ്പിച്ചു. അവര്‍ അവരെ പിന്തുടര്ന്ന് അവരോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിച്ച്, അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും വീണ്ടെടുത്തു (വാക്യം 30:18). അങ്ങനെ ദാവീദിന്റെയും കൂട്ടരുടെയും കണ്ണുനീര് ദൈവം തുടെച്ചുകളഞ്ഞു, അവരുടെ സങ്കടം അകറ്റി, പിന്നെയും ജയത്തിന്റെ ഘോഷം ദാവീദിന്റെ കൂടാരങ്ങളില്‍ ദൈവം മടക്കി നല്കി
വായിക്കുക ➤ഉൽപ്പത്തി 13:2, 26:13, 30:43 ഈ മൂന്നു വചനഭാഗങ്ങളിൽ വായിക്കുന്നത്, അവർ മൂന്നുപേരും തങ്ങളുടെ ജീവിതത്തിൽ വർദ്ധനവിൻ്റെ അനുഭവം ഉള്ളവരായിരുന്നു എന്നാണ്. *1) അബ്രഹാം;* ഉൽപ്പത്തി 13:2 "...അബ്രാം ബഹുസമ്പന്നനായിരുന്നു" *2) യിസഹാക്ക്;* ഉൽപ്പത്തി 26:13 "അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു" *3) യാക്കോബ്;* ഉൽപ്പത്തി 30:43 "അവൻ മഹാസമ്പന്നനായി..."
വായിക്കുക ➤ഒരു സ്ത്രീ തന്നെ കൊന്നു എന്ന് ആരും ഒരിക്കലും പറയരുത് എന്നാഗ്രഹിച്ചുകൊണ്ട്, തന്റെ ബാല്യക്കാരന്റെ കുത്തേറ്റാണ് അവന് മരിച്ചതെങ്കിലും, നൂറ്റാണ്ടുകള്‍ക്കു ശേഷവും (ദാവീദിന്റെ കാലത്തും) ജനങ്ങള്‍ അവനെ ഓര്‍ത്തത്, ഒരു സ്ത്രീ അവനെ കൊന്നു എന്നു പറഞ്ഞാണ്, 2 ശമുവേല്‍ 11:21.
വായിക്കുക ➤ലോത്ത് അബ്രാഹാമിന്റെ കൂടെ പാര്ത്തപ്പോള് ഒരു ശത്രുവും അവനെ ആക്രമിക്കുവാനോ അവന്റെ സമ്പത്തുകള്‍ അപഹരിക്കുവാനോ ധൈര്യപ്പെട്ടിരുന്നില്ല എന്ന് ഉല്‍പ്പത്തി 12,13 അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ നമുക്കു കാണുവാന്‍ കഴിയും. എന്നാല്‍ ലോത്ത് അബ്രാഹാമിനെ വിട്ടുപിരിഞ്ഞ ശേഷമാണ് അതു സംഭവിച്ചത്. അതുപോലെ നമ്മള് ദൈവത്തോട് പറ്റിയിരുന്നാല്‍ ശത്രുവായ സാത്താന് നമ്മെയും കുടുംബത്തെയും തലമുറകളെയും, നമ്മുടെ നന്മകളെയും ഒന്നു തൊടുവാന്‍ പോലുമുള്ള ധൈര്യമുണ്ടാകയില്ല.
വായിക്കുക ➤ആത്മാവിന്റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുക, ആ പ്രാര്‍ത്ഥന; *സ്വര്‍ഗ്ഗത്തിന്റെ കിളിവാതിലുകളെ നിങ്ങളുടെ നേരെ തുറക്കുമാറാക്കും*, *പരിശുദ്ധാത്മാഭിഷേകം നിങ്ങളുടെമേല്‍ പകരും*, *രോഗവും ക്ഷീണവും മാറി നിങ്ങള്‍ ശക്തിയും ബലവും പ്രാപിയ്ക്കും*, *സമാധാനത്തിന്റെ നാളുകള്‍ മടക്കി ലഭിക്കും*, *ഭയപ്പെടുത്തുന്ന വിചാരങ്ങളും ചിന്തകളും മാറി നിങ്ങള്‍ സ്വസ്ഥമായി ഉറങ്ങും*, *ഹൃദയം സന്തോഷത്താല്‍ നിറയും*, *നഷ്ടങ്ങള്‍ മാറി, ലാഭവും സമൃദ്ധിയും ഉണ്ടാകും....* ആത്മാഭിഷേകം ജീവിതത്തില്‍ ഒരു സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിന് കാരണമാകും
വായിക്കുക ➤1 പത്രൊസ് 5:6 "അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിൻ്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ" യാക്കോബ് 4:10 "കർത്താവിൻ്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും" താണിരുന്നാല്‍ ഉയര്‍ച്ച ഉണ്ടാകുമോ ?
വായിക്കുക ➤ന്യായാധിപന്മാര് 3:31 “അനാത്തിന്റെ മകനായ ശംഗര്‍ എഴുന്നേറ്റു; അവന് ഒരു മുടിങ്കോല്‍കൊണ്ടു ഫെലിസ്ത്യരില്‍ അറുന്നൂറു പേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.”
വായിക്കുക ➤അസാദ്ധ്യമെന്ന് ഈ ലോകം വിധിയെഴുതിയിരിക്കുന്ന ഒരു കാര്യം, പര്‍വ്വതസമമായി ഇന്നു നിങ്ങള്‍ക്കു മുമ്പിലായി ഉണ്ടോ? ചികിത്സകൊണ്ട് പ്രയോജനമില്ല ഒരു മാറാരോഗമാണ് എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിരിക്കുന്നുവോ? ഇനി ഒരു തലമുറ ഉണ്ടാകുക സാധ്യമല്ല, ഒരു ജോലി ലഭിക്കുക അസാദ്ധ്യമാണ്, ഒരു നല്ല റിസള്‍ട്ട് പ്രതീക്ഷയില്ല,.... ഇന്ന് നിങ്ങളുടെ മുമ്പിലുള്ള പര്‍വ്വതം എന്തുമായിക്കൊള്ളട്ടെ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലും സ്വര്‍ഗ്ഗത്തിന്റെ കൃപയാലും ഈ പര്‍വ്വതവും സമഭൂമിയാകും, ദൈവത്തന്റെ മഹാകൃപയാല്‍ സാധ്യമാകും വിശ്വസിക്കുന്നുണ്ട് എങ്കില്‍ ഈ വാഗ്ദത്ത സന്ദേശത്തില്‍ നിങ്ങളുടെ കരങ്ങള്‍ വെച്ചുകൊണ്ട് 'ആമേന്‍' പറഞ്ഞാട്ടെ,
വായിക്കുക ➤ഈ രണ്ടു തിരുവചനഭാഗങ്ങള്‍ നമ്മള് പരിശോധിക്കുമ്പോള്‍, യിസ്രായേല്‍ ജനത്തിലെ യൗവ്വനക്കാരായ 5 പേരുടെ ജീവിതത്തില്‍ നേരിട്ട അഗ്നി പരീക്ഷയും അതിന്റെ പരിണിത ഫലങ്ങളുമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണുവാന്‍ കഴിയും.
വായിക്കുക ➤Available Books
വായിക്കുക ➤